nctv news pudukkad

പാഠ്യ പാഠ്യേതര രംഗങ്ങളിലെ വേറിട്ട പ്രവര്‍ത്തനങ്ങളിലൂടെ സംസ്ഥാന ശ്രദ്ധ നേടിയ കോടാലി ഗവ. എല്‍പി സ്‌കൂള്‍, കുട്ടികളുടെ ഹരിതകര്‍മസേന രൂപീകരിച്ച് വീണ്ടും ശ്രദ്ധേയമാകുന്നു

kodaly school harithakarmasena

പ്ലാസ്റ്റിക് മുക്ത ക്യാമ്പസ് എന്ന ലക്ഷ്യത്തോടെ വിദ്യാലയത്തിലെ പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിലാണ് ഹരിതകര്‍മസേനക്ക് രൂപം നല്‍കിയത്. നാല്‍പത് വിദ്യാര്‍ഥികളാണ് ആദ്യഘട്ടത്തില്‍ സേനയിലെ അംഗങ്ങളായി ചേര്‍ന്നിരിക്കുന്നത്. ഹരിതകര്‍മസേനക്കുള്ള യൂണിഫോം വിതരണവും സേനാംഗങ്ങളുടെ പ്രതിജ്ഞയും സ്‌കൂളില്‍ നടത്തി. മറ്റത്തൂര്‍ പഞ്ചായത്ത് അംഗം കെ.എസ്. സൂരജ്് ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡന്റ് ഷാജു കുഴിവേലി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ടി.എം. ശകുന്തള, അധ്യാപകരായ കെ.പി. രജനി, കെ.എസ്. ദീപ്തി, കെ.അമിത എന്നിവര്‍ പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked *