കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണതേജ മുഖ്യാതിഥിയായി പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ അല്‍ജോ പുളിക്കന്‍, പഞ്ചായത്ത് അംഗങ്ങളായ സി.പി. സജീവന്‍, അനൂപ് മാത്യു, ഫിലോമിന ഫ്രാന്‍സിസ്, സുമ ഷാജു, ഹിമദാസന്‍, തഹസില്‍ദാര്‍ സിമീഷ് സാഹു എന്നിവര്‍ സന്നിഹിതരായിരുന്നു. യോഗത്തില്‍ 501 അംഗ സംഘാടകസമിതി രൂപീകരിച്ചു. വിവിധ സബ് കമ്മിറ്റികളെയും തിരഞ്ഞെടുത്തു. സംഘാടകസമിതി ചെയര്‍മാനായി ജില്ലാ പഞ്ചായത്തംഗം സരിത രാജേഷിനെയും കണ്‍വീനറായി പി. ഉമ ഉണ്ണികൃഷ്ണനേയും തിരഞ്ഞെടുത്തു.