വില്‍പനയ്ക്കായി സൂക്ഷിച്ച 575 ഗ്രാം കഞ്ചാവുമായി കൊടകര സ്വദേശിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു
പേരാമ്പ്ര തേശേരി മാഞ്ഞാക്ക വീട്ടില്‍ 25 വയസുള്ള പവിത്രന്‍ ആണ് പോലീസ് പിടിയിലായത്. ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സേനാഗംങ്ങളും ക്രൈംസ്‌ക്വാഡ് അംഗങ്ങളും കൊടകര പോലീസും സംയുക്തമായാണ് പരിശോധന നടത്തി കഞ്ചാവ് പിടികൂടിയത്. കൊടകര ചാലക്കുടി മേഖലകളില്‍ യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ലഹരിവസ്തുക്കള്‍ ലഭിക്കുന്നുണ്ടെന്നും പേരാമ്പ്ര കേന്ദ്രീകരിച്ചാണ് ലഹരി വില്‍പന നടക്കുന്നതെന്നും ചാലക്കുടി ഡിവൈഎസ്പിക്ക് ലഭിച്ച രഹസ്യ ഫോണ്‍ സന്ദേശത്തിന്റെയടിസ്ഥാനത്തില്‍ ഏതാനും ആഴ്ചകളായി പ്രദേശങ്ങള്‍ മഫ്തി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. തിങ്കളാഴ്ച രാത്രി ഏഴരയോടെ തേശേരി കാവുങ്ങല്‍ ക്ഷേത്രത്തിന് …