അഞ്ചുനാള്‍ നീണ്ടുനില്‍ക്കുന്ന മിഷന്‍ എക്‌സിബിഷന് തലോര്‍ ജെറുസലെം ധ്യാനകേന്ദ്രത്തില്‍ തുടക്കമായി
അഞ്ചുനാള്‍ നീണ്ടുനില്‍ക്കുന്ന മിഷന്‍ എക്‌സിബിഷന് തലോര്‍ ജെറുസലെം ധ്യാനകേന്ദ്രത്തില്‍ തുടക്കമായി. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫിയാത് മിഷന്‍ എന്ന അല്മായ പ്രേഷിത മുന്നേറ്റമാണ് മിഷന്‍ എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നത്. ഇത് അഞ്ചാം തവണയാണ് ഫിയാത് മിഷന്‍ ഇത്തരത്തില്‍ എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നത്. ഇത്തവണ 55 സ്റ്റാളുകളാണ് ഉള്ളത്. നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മിഷണറി സമൂഹങ്ങള്‍ കൂടാതെ കെനിയ …