തൊട്ടിപ്പാള്‍ സെന്റ് മേരീസ് പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ തോമാശ്ലീഹയുടെയും തിരുനാള്‍ ആഘോഷിച്ചു. ആഘോഷമായ പാട്ടുകുര്‍ബാനയ്ക്ക് ഫാദര്‍ ജോയ് പയ്യപ്പിള്ളി കാര്‍മികനായി. ഫാദര്‍ ജോളി ആന്‍ഡ്രൂസ് സന്ദേശം നല്‍കി. വൈകിട്ട് വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണവും ഉണ്ടായിരുന്നു. വികാരി ഫാദര്‍ ബെന്‍സി ചീനാന്‍, കൈക്കാരന്മാരായ തെക്കിനിയത്ത് മാത്യു ആന്റു, എലുവത്തുക്കാരന്‍ അന്തോണി ജോണ്‍സണ്‍, തിരുനാള്‍ ജനറല്‍ കണ്‍വീനര്‍ ഇ.ടി. പോള്‍ എലുവത്തുക്കാരന്‍ എന്നിവര്‍ നേതൃത്വം നല്‍കി. തിങ്കളാഴ്ച പരേതര്‍ക്കുവേണ്ടിയുള്ള വിശുദ്ധ കുര്‍ബാന നടക്കും. ഏപ്രില്‍ 14ന് നടക്കുന്ന എട്ടാമിട തിരുനാള്‍ ചടങ്ങുകള്‍ക്ക് ഫാദര്‍ പോളി കണ്ണൂക്കാടന്‍ കാര്‍മികനാകും.
തൊട്ടിപ്പാള്‍ സെന്റ് മേരീസ് പള്ളിയിലെ തിരുനാള്‍ ആഘോഷിച്ചു
