പുതുക്കാട് ഗ്രാമപഞ്ചായത്തോഫീസില്‍ നടന്ന യോഗത്തില്‍ പത്താം വാര്‍ഡ് അംഗം ടീന തോബി പ്ലക്കാര്‍ഡുമായി പ്രതിഷേധിച്ചു. പത്താം വാര്‍ഡിന്നോടുള്ള അവഗണന്ന അവസാനിപ്പിക്കുക, പകല്‍ വീട് പണിയുന്നതിന്ന് ശരിയായ എന്‍ ഒ സി അനുവദിക്കുക എന്നി ആവശ്യങ്ങളുമായിട്ടാണ് വാര്‍ഡ് അംഗം പ്രതിഷേധിച്ചത്. നേരത്തേ പകല്‍വീട് നിര്‍മ്മിക്കുന്നതിന് ഉപാധികളോടെയാണ് പഞ്ചായത്ത് അധികൃതര്‍ എന്‍ ഒ സി നല്കിയത്. ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്നതിനാല്‍ ഉപാധിളില്ലാത്ത എന്‍ ഒ സി നല്കണമെന്നാണ് ജില്ലാ പഞ്ചായത്ത് അറിയിച്ചിരിക്കുന്നത്. ഇനിയും എന്‍ ഒ സി നല്കുന്നത് നീണ്ടുപോയാല്‍ ഫണ്ട് ലാപ്‌സാകുകയും പദ്ധതി നടപ്പാകാതെ പോകുകയും ചെയ്യുമെന്നുള്ളതുകൊണ്ടാണ് ഭരണകക്ഷി അംഗം കൂടിയായ ടീന തോബി നിരന്തരം സമരങ്ങളുമായി മുന്നോട്ടു പോകുന്നത്.
പകല്‍വീട് പണിയുന്നതിന് എന്‍ ഒ സി അനുവദിക്കണമെന്നാവശ്യപ്പെട്ട് വാര്‍ഡ് അംഗം പ്രതിഷേധിച്ചു
