രാമനാഥപുരം ബിഷപ്പ് മാര്‍ പോള്‍ ആലപ്പാട്ട് പൗരോഹിത്യ തിരുക്കര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മ്മകനാകും. തുടര്‍ന്ന് അനുമോദനയോഗവും വിവിധ കലാപരിപാടികളും സ്‌നേഹവിരുന്നും ഉണ്ടായിരിക്കുമെന്നും സംഘാടകര്‍ അറിയിച്ചു. വികാരി ഫാ. ജെയ്‌സണ്‍ പുന്നശ്ശേരി, കൈക്കാരന്മാരായ ജേക്കബ് പൊഴോലിപ്പറമ്പില്‍, ആന്റു തളിയപറമ്പില്‍, റാഫ്ി കുറ്റൂക്കാരന്‍, ജനറല്‍ കണ്‍വീനര്‍ പി.ആര്‍. ജോഷി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
മണ്ണംപേട്ട പരിശുദ്ധ അമലോത്ഭവ മാതാവിന്‍ ദേവാലയത്തില്‍ ഡീക്കന്‍ നെല്‍സന്‍ കളപ്പുരയ്ക്കലിന്റെ പൗരോഹിത്യ സ്വീകരണവും പ്രഥമ ദിവ്യ ബലിയര്‍പ്പണവും ഇന്ന് ഉച്ചതിരിഞ്ഞ് 2ന് നടക്കുമെന്ന് ഇടവക അധികൃതര്‍ പുതുക്കാട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു
