nctv news pudukkad

കനകമല കുരിശുമുടി തീര്‍ത്ഥാടന സമാപനത്തിന്റെ ഭാഗമായി കുരിശുമുടിയില്‍ മാര്‍ തോമാശ്ലീഹായുടെ വിശ്വാസപ്രഖ്യാപന തിരുനാള്‍ ആഘോഷിച്ചു

85ാ മത് കനകമല കുരിശുമുടി തീര്‍ത്ഥാടന സമാപനത്തിന്റെ ഭാഗമായി കുരിശുമുടിയില്‍ മാര്‍ തോമാശ്ലീഹായുടെ വിശ്വാസപ്രഖ്യാപന തിരുനാള്‍ ആഘോഷിച്ചു. രാവിലെ അടിവാരം പള്ളിയില്‍ നിന്നും പ്രദക്ഷിണമായി വിശ്വാസികള്‍ കുരിശുമുടി കയറി. വിശുദ്ധ കുര്‍ബ്ബാനക്ക് ഫാ. നിഖില്‍ ജോര്‍ജ്ജ് ജോസഫ് പരുവനാനിക്കാല്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. തീര്‍ത്ഥാടന കേന്ദ്രം റെക്ടര്‍ ഫാ. അലക്‌സ് കല്ലേലി, സഹവികാരി ഫാ. ഫ്രാന്‍സീസ് പാറയ്ക്ക എന്നിവര്‍ സഹകാര്‍മ്മികരായി. ലദീഞ്ഞും നോവേനയും ഉണ്ടായിരുന്നു. തുടര്‍ന്ന് അടിവാരം പള്ളിയില്‍ നേര്‍ച്ച ഭക്ഷണം നല്‍കി. അടിവാരം പള്ളിയില്‍ കുര്‍ബാനയ്ക്ക് സഹവികാരി ഫാ. ജെയിംസ് കൊച്ചുപറമ്പില്‍ കാര്‍മ്മികനായി. ജനറല്‍ കണ്‍വീനല്‍ തോമസ് കുറ്റിക്കാടന്‍, കൈക്കാരന്മാരായ ജോസ് വെട്ടുമണിക്കല്‍, ആന്റണി കരിയാട്ടി, ലിജോ ചാതേലി, ഷിജു പടേത്ത് പറമ്പില്‍, ഷിബു കള്ളിയത്ത് പറമ്പില്‍, പി ആര്‍ ഒ ബിജു ചുള്ളി, കേന്ദ്ര സമിതി പ്രസിഡന്റ് ജോയ് കുയിലാടന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Comment

Your email address will not be published. Required fields are marked *