ദേശീയ പാത പുതുക്കാട് ജംഗ്ഷനിലേക്ക് പ്രവേശിക്കുമ്പോള്‍ തിരിഞ്ഞുപോകുന്ന റോഡുകള്‍ എവിടേക്ക് എന്നറിയാന്‍ യാതൊരു ദിശാബോര്‍ഡുകളും ഇല്ലാത്തത് യാത്രക്കാരെ വലക്കുകയാണ്. നിയോജക മണ്ഡലത്തിലെ ആസ്ഥാനമായിട്ടും ദേശീയ പാത അധികൃതര്‍ കൃത്യമായ ദിശാബോര്‍ഡുകള്‍ പുതുക്കാട് സ്ഥാപിക്കാത്തതാണ് വാഹന യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നത്. മുപ്ലിയം റോഡ്, കാഞ്ഞൂര്‍ റോഡ്, റെയില്‍വേ സ്‌റ്റേഷന്‍ റോഡ്, ബസാര്‍ റോഡ് എന്നിവയാണ് പുതുക്കാട് ഹൈവേ ജംഗ്ഷനില്‍ നിന്നും തിരിഞ്ഞുപോകുന്ന പ്രധാനപ്പെട്ട റോഡുകള്‍. പുതുക്കാട് ജംഗ്ഷനില്‍ നിന്ന് തിരിഞ്ഞുപോകുന്ന, പുതുക്കാട് റെയില്‍വേ സ്‌റ്റേഷന്‍, താലൂക്ക് ആശുപത്രി,പാഴായി, ആറാട്ടുപുഴ, ചേര്‍പ്പ്, തൃപ്രയാര്‍ ഇരിഞ്ഞാലക്കുട, തൊട്ടിപ്പാള്‍ സ്ഥലങ്ങളും കാഞ്ഞൂര്‍, മണ്ണംപേട്ട ,വരന്തരപ്പിള്ളി, ചിമ്മിനി വന്യജീവി സങ്കേതം, മുപ്ലിയം, ചെങ്ങാലൂര്‍, നന്തിപുലം, മുനിയാട്ടുകുന്ന് അടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളും ഉള്‍പ്പെടുത്തി പ്രധാനപ്പെട്ട ദിശാബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. കുട്ടനെല്ലൂര്‍, നടത്തറ, ചാലക്കുടി മേഖലകളില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചെങ്കിലും പുതുക്കാട് ദിശാബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ഇനിയും അധികൃതര്‍ തയ്യാറായിട്ടില്ല. സാധാരണ ദേശീയപാതയില്‍ ഒരു പ്രധാന ജംഗ്ഷന്‍ എത്തുമ്പോള്‍ ചുറ്റുപാടും പോകാനുള്ള സ്ഥലങ്ങള്‍ മനസിലാക്കാനാണ് ഹൈവേ ക്രോസിങ്ങ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത്. എന്നാല്‍ പുതുക്കാട് മേഖലയില്‍ ഇത് ഇല്ലാത്തത് മൂലം ദൂരസ്ഥലത്തുള്ള യാത്രക്കാര്‍ ഗുഗിള്‍ മാപ്പിനെ ആശ്രയിക്കുകയേ മാര്‍ഗ്ഗമുള്ളു എന്ന് പുതുക്കാട് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി അരുണ്‍ ലോഹിദാക്ഷന്‍ പറയുന്നു.
ദേശീയപാത പുതുക്കാട് ജംഗ്ഷനിലേക്ക് പ്രവേശിക്കുമ്പോള്‍ തിരിഞ്ഞുപോകുന്ന റോഡുകള്‍ എവിടേക്ക് എന്നറിയാന്‍ യാതൊരു ദിശാബോര്‍ഡുകളും ഇല്ലാത്തത് യാത്രക്കാരെ വലക്കുന്നു
