അപേക്ഷ ക്ഷണിച്ചു
എസ്.സി.വി.റ്റി, സി.ഇ.ഒ ട്രേഡുകളില്‍ സ്റ്റേറ്റ് ട്രേഡ് ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് നേടിയ ട്രെയ്‌നികള്‍ക്കും പ്രൈവറ്റ് ട്രെയ്‌നികള്‍ക്കും എന്‍.ടി.സി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ട്രെയ്‌നിങ്ങ് ഡയറക്ടറേറ്റ് തിരുവനന്തപുരം കാര്യാലയത്തില്‍ ഏപ്രില്‍ 9 നകം അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ httssp://det.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെയും ചാലക്കുടി ഐ.ടി.ഐ ഓഫീസില്‍ നിന്നും നേരിട്ടും ലഭിക്കും. ഫോണ്‍: 0480 2701491.
ഫാഷന്‍ ഡിസൈനിങ് കോഴ്‌സ്; അപേക്ഷ ക്ഷണിച്ചു
കേന്ദ്ര ടെക്‌സ്റ്റൈല്‍സ് മന്ദ്രാലയത്തിന് കീഴിലുള്ള അപ്പാരല്‍ എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സിലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അപ്പാരല്‍ ട്രെയ്‌നിങ് ആന്റ് ഡിസൈന്‍ സെന്റര്‍ കണ്ണൂര്‍ സെന്ററില്‍ 3 വര്‍ഷത്തെ ഫാഷന്‍ ഡിസൈന്‍ ആന്റ് റീട്ടെയില്‍ ഡിഗ്രി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു യോഗ്യതയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8301030362, 9995004269, 0460 2226110.