വേലൂപാടം സെന്റ് ജോസഫ്‌സ് സ്‌കൂളില്‍ നടന്ന ചടങ്ങ് പ്രധാനാധ്യാപകന്‍ ജോഫി സി. മഞ്ഞളി ഉദ്ഘാടനം ചെയ്തു. കൊടകര ബി ആര്‍ സി ട്രെയിനര്‍ ലിജോ ജോസ് അധ്യക്ഷത വഹിച്ചു. എംപിടിഎ പ്രസിഡന്റ് വല്‍സ ബിനോജ്, സിആര്‍സിസി കോര്‍ഡിനേറ്റര്‍മാരായ എം.ജെ. ആതിര, ഫെല്‍മി ജോണ്‍, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റേഴ്‌സായ കെ.എസ്. അഞ്ജലി, പി.ജെ. ജോസി, ക്ലര്‍ക്ക് സുജിത്ത് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഭിന്നശേഷിക്കാരായ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തി കൊണ്ടുവരുന്നതിന്റെ ഭാഗമായിട്ടാണ് സ്‌പെഷ്യല്‍ കെയര്‍ സെന്റര്‍ ആരംഭിച്ചിരിക്കുന്നത്.
കൊടകര ബിആര്‍സിയുടെ നേതൃത്വത്തില്‍ വരന്തരപ്പിള്ളി പഞ്ചായത്തില്‍ സ്‌പെഷ്യല്‍ കെയര്‍ സെന്റര്‍ രൂപീകരിച്ചു
