വല്ലച്ചിറ ശ്രീകൃഷ്ണപുരത്ത് നിന്നുമാണ് പര്യടനം ആരംഭിച്ചത്. പാലാഴി, ചെറുവാള്‍, മുളങ്ങ്, പറപ്പൂക്കര, നെല്ലായി, നന്തിക്കര, വടക്കേ തൊറവ്, തെക്കേതൊറവ്, കാഞ്ഞൂര്‍, സ്‌നേഹപുരം, മറ്റത്തൂര്‍കുന്ന്, മുരിക്കുങ്ങല്‍, കോടാലി, മൂന്നുമുറി, അവിട്ടപ്പിള്ളി ഭാഗങ്ങളിലായി പ്രചരണം നടത്തി ജനങ്ങളോട് നേരിട്ടെത്തി വോട്ടഭ്യര്‍ത്ഥിച്ചു. കാവനാട് വെച്ചായിരുന്നു സമാപനം. കെപിസിസി സെക്രട്ടറി സുനില്‍ അന്തിക്കാട്, ജോസഫ് ടാജറ്റ്, സെബി കൊടിയന്‍, സുധന്‍ കാരയില്‍, സോമന്‍ മുത്രത്തിക്കര, കെ.എം. ബാബുരാജ്, പോള്‍സണ്‍ തെക്കുംപീടിക, കെ. ഗോപാലകൃഷ്ണന്‍, ടി.എം. ചന്ദ്രന്‍, കെ.ജെ. ജോജു, എം.കെ. പോള്‍സണ്‍, ഷാജു കാളിയേങ്കര, രജനി സുധാകരന്‍ എന്നിവരും സ്ഥാനാര്‍ത്ഥിയോടൊപ്പം ഉണ്ടായിരുന്നു.
തൃശൂര്‍ ലോക്‌സഭ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്‍ പുതുക്കാട് മണ്ഡലത്തിലെ വിവിധയിടങ്ങളില്‍ പ്രചരണ പര്യടന പരിപാടി നടത്തി
