ഇഞ്ചക്കുണ്ട് കരുമാലി വീട്ടില്‍ 20 വയസുള്ള അതുല്‍കൃഷ്ണനാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ 8.15 ഓടെ വാസുപുരത്ത് ആയിരുന്നു അപകടം. വാസുപുരം ഫോറസ്റ്റ് ഓഫിസിലേക്ക് പ്രധാന റോഡില്‍ നിന്നും തിരിഞ്ഞ ഓട്ടോറിക്ഷയാണ് സ്‌കൂട്ടിയുമായി കൂട്ടിയിടിച്ചത്. ഈ ഭാഗത്ത് അപകടങ്ങള്‍ തുടര്‍ക്കഥ ആവുന്നതയും റോഡില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഉടനെ സ്ഥാപിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. അപകടത്തില്‍പ്പെട്ട അതുല്‍ കൃഷ്ണയെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിലും തുടര്‍ന്ന് അങ്കമാലി അപ്പോളോ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന് പരുക്കേറ്റു
