പടവലത്തിന് വിലയില്ലാതായതോടെ ആദായവില്‍പ്പനക്കൊരുങ്ങിയ ആലേങ്ങാടിലെ കര്‍ഷകനെ സഹായിക്കാനെത്തി കല്യാണ്‍ ഹൈപ്പര്‍മാര്‍ക്കറ്റ്. എന്‍സിടിവി ഇംപാക്ട്. ആലേങ്ങാട് എലുവുങ്ങച്ചാഴില്‍ സതീശന്റെ കെട്ടികിടന്ന രണ്ട് ടണ്‍ പടവലത്തില്‍ ഒരു ടണ്‍ പടവലമാണ് കല്യാണ്‍ സൂപ്പര്‍മാര്‍ക്കറ്റ് വിലയ്ക്കു വാങ്ങിയത്. വാര്‍ത്തയിലൂടെയാണ് കര്‍ഷകന്റെ ദുരിതം പുറത്തറിയുന്നത്. വിഷു അടുത്തിട്ടും പടവലത്തിന് വിലയില്ലാത്തതും പടവലത്തിന് അധികം ആവശ്യക്കാരില്ലാത്തതാണ് കൃഷിയിയ്ക്ക് തിരിച്ചടിയായത്. വേനല്‍ക്കാലത്ത് ജലലഭ്യത കുറവായിരുന്നിട്ടും കൂടെ ഒരുപാട് പ്രതിസന്ധികള്‍ തരണം ചെയ്ത കൃഷി പ്രയോജനമില്ലാതായതോടെ ആദായവില്‍പനയ്ക്ക് ഒരുങ്ങുമ്പോഴാണ് കര്‍ഷകന് താങ്ങായി സൂപ്പര്‍മാര്‍ക്കറ്റ് അധികൃതര്‍ എത്തുന്നത്. കല്യാണ്‍ ഹൈപ്പര്‍മാര്‍ക്കറ്റ് മാനേജര്‍ ശ്രീധര്‍ സ്ഥലത്ത് നേരിട്ടെത്തിയാണ് വിപണി വിലയേക്കാള്‍ മുന്തിയ വിലയ്ക്ക് പടവലം വാങ്ങി കര്‍ഷകനെ സഹായിച്ചത്.
പടവലം കര്‍ഷകനെ സഹായിക്കാനെത്തി സ്വകാര്യ ഹൈപ്പര്‍മാര്‍ക്കറ്റ് ഗ്രൂപ്പ്
