രാവിലെ മുതല്‍ ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍, വൈകീട്ട് ധര്‍മ്മ ദേവതമാര്‍ക്ക് അയ്യപ്പക്ഷേത്ര നടയില്‍ സ്വീകരണവും സ്ഥാനം നല്‍കി ഇരുത്തലും ഉണ്ടായിരുന്നു. തുടര്‍ന്ന് പൊങ്കാല അടുപ്പില്‍ തീ പകര്‍ന്നു. ആചാര്യന്‍ ടി.എസ്. വിജയന്‍ കാരുമാത്രയുടെ അനുഗ്രഹഭാഷണം, വരാക്കര ഭഗവതിയുടെ എഴുന്നള്ളത്ത്, കുടുംബ ദേവതമാര്‍ക്ക് പൂജയും, ആരതിയും, ശേഷം ദേവിയുടെ തിരിച്ചെഴുന്നള്ളത്ത്, പൊങ്കാല സമര്‍പ്പണം, അത്താഴ പൂജ, ശേഷം പ്രസാദ കഞ്ഞി വിതരണം എന്നിവയായിരുന്നു മറ്റ് പരിപാടികള്‍.
വരാക്കര ഭഗവതിക്ഷേത്രത്തിലെ ഭരണിവേലയോടനുബന്ധിച്ച് പൊങ്കാലയും കുടുംബ ദേവതാസംഗമം നടത്തി
