nctv news pudukkad

Author name: nctv news

poo krishi

 നെന്മണിക്കര ഗ്രാമപഞ്ചായത്തില്‍ നാഷണല്‍ ഹൈവേ ഓവര്‍ ബ്രിഡ്ജിന് സമീപം ഇനി മാലിന്യമല്ല പകരം ചെണ്ടുമല്ലി പൂക്കും

മാലിന്യപൂരിതമായിരുന്ന ഇടങ്ങള്‍ വൃത്തിയാക്കിയ ശേഷം ഓരങ്ങളിലാകെ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ചെണ്ടുമല്ലിത്തൈകള്‍ നട്ടു. 500 തൈകളാണ് നട്ടത്. മാലിന്യമുക്തവും  സൗന്ദര്യപൂര്‍ണ്ണവുമായ പാതയോരങ്ങളാണ് നെന്മണിക്കര ഗ്രാമപഞ്ചായത്ത് ലക്ഷ്യമിടുന്നത്. 650ഓളം മീറ്റര്‍ ദൂരത്തില്‍ ആദ്യഘട്ടം നടപ്പിലാക്കും. തുടര്‍ന്ന് പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന നാലര കിലോമീറ്ററോളം ദേശീയപാതയോരങ്ങളിലായി പദ്ധതി വികസിപ്പിക്കാനും ഗ്രാമപഞ്ചായത്ത് ലക്ഷ്യമിടുന്നുണ്ട്.  മാലിന്യം തള്ളുന്നത് തടയുന്നതിന് വേണ്ടി ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടുകൂടി പാതയോരങ്ങളില്‍ ഇരുമ്പ് വേലിയും സ്ഥാപിച്ചു. പാലിയേക്കര ദേശീയപാതയില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം വി.എസ്. പ്രിന്‍സ് തൈ

 നെന്മണിക്കര ഗ്രാമപഞ്ചായത്തില്‍ നാഷണല്‍ ഹൈവേ ഓവര്‍ ബ്രിഡ്ജിന് സമീപം ഇനി മാലിന്യമല്ല പകരം ചെണ്ടുമല്ലി പൂക്കും Read More »

perunnal announcement

വ്യാഴാഴ്ച കേരളത്തിൽ ബലി പെരുന്നാൾ

അറബിമാസം ദുൽഖഅ്ദ് 30 പൂർത്തിയാക്കിയാണ് ഇത്തവണ ബലി പെരുന്നാൾ. ദുൽഖഅ്ദ് 29 ഞായറാഴ്ച മാസപ്പിറവി ദൃശ്യമായ വിവരങ്ങളൊന്നും ലഭ്യമല്ലാത്തതിനാൽ തിങ്കളാഴ്ച ദുൽഖഅ്ദ് 30 പൂർത്തീകരിച്ച് ചൊവ്വാഴ്ച ദുൽഹജ്ജ് ഒന്നും ജൂൺ 29 വ്യാഴാഴ്ച ബലി പെരുന്നാളുമായിരിക്കുമെന്ന് പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവിയും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും അറിയിച്ചു

വ്യാഴാഴ്ച കേരളത്തിൽ ബലി പെരുന്നാൾ Read More »

KALLUR

മകന്റെ വിവാഹത്തോടനുബന്ധിച്ച് തലചായ്ക്കാനിടമില്ലാത്ത കുടുംബത്തിന് വീട് നിര്‍മിച്ച് കല്ലൂര്‍ ആദൂര്‍ തെക്കേത്തല ജോസിന്റെ സ്‌നേഹസമ്മാനം

മകന്‍ അനക്‌സ് ജോസിന്റെ വിവാഹ സല്‍ക്കാര വേദിയില്‍വെച്ച് മോഹനന്റെ വീടിന്റെ താക്കോല്‍ കൈമാറി. സിപിഎം ഒല്ലൂര്‍ ഏരിയ കമ്മിറ്റിയംഗമായ ജോസ് നേരത്തേ സര്‍ക്കാരിന്റെ ലൈഫ് പദ്ധതിക്ക് പിന്തുണയായി ആറുപേര്‍ക്കായി 27 സെന്റ് സ്ഥലം സൗജന്യമായി നല്‍കിയിരുന്നു. അമേരിക്കയില്‍ ഗവേഷകനായ അനക്‌സ് കുട്ടനെല്ലൂര്‍ സ്വദേശി എല്‍സ റോസിനെയാണ് വിവാഹം ചെയ്തത്. കൂലിപ്പണിക്കാരനായ മോഹനനും ഭാര്യയും രണ്ടു മക്കളുമുള്ള കുടുംബം താമസ യോഗ്യമല്ലാത്ത തകര്‍ന്ന വീട്ടിലാണ് കഴിഞ്ഞിരുന്നത്. രണ്ട് മുറിയും അടുക്കളയും വരാന്തയുമുള്ള കോണ്‍ക്രീറ്റ് വീടാണ് ജോസ് പണിത് നല്‍കുന്നത്.

മകന്റെ വിവാഹത്തോടനുബന്ധിച്ച് തലചായ്ക്കാനിടമില്ലാത്ത കുടുംബത്തിന് വീട് നിര്‍മിച്ച് കല്ലൂര്‍ ആദൂര്‍ തെക്കേത്തല ജോസിന്റെ സ്‌നേഹസമ്മാനം Read More »

st antonys pudukad

സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വായനാവാരത്തിന് തുടക്കമായി

ലോക ക്ലാസ്സിക്കുകളിലെ പ്രധാന കഥാപാത്രങ്ങളെ അണിനിരത്തിയുള്ള കാര്യക്ടര്‍ പരേഡ്, എഴുത്തുകാരും കുട്ടികളുമായുള്ള സംവാദം എന്നിവ പരിപാടിയോടനുബന്ധിച്ച് ഒരുക്കിയിരുന്നു. ഫാ. സ്റ്റീഫന്‍ അറയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഗില്‍സ് എ. പല്ലന്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ യൂജിന്‍ പ്രിന്‍സ്, ഇംഗ്ലീഷ് അധ്യാപിക വി.ഒ. മിനി, ക്ലെവിന്‍ ക്ലമന്റ്, അമൃത, അന്ന ലിഥിയ വര്‍ഗ്ഗീസ് ടി.എസ്. മാളവിക, ആഗ്‌നറ്റ് മരിയ ബിജു എന്നിവര്‍ സന്നിഹിതരായി. സര്‍ഗ്ഗ സംവാദത്തില്‍ എഴുത്തുകാരായ വി.ദിലീപ്, രാധികസനോജ്, മഹേഷ്ബാബു, ഷീല ജയന്‍ ചലച്ചിത്രകാരന്‍ ഫേവര്‍ ഫ്രാന്‍സിസ്

സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വായനാവാരത്തിന് തുടക്കമായി Read More »

vasupuram ithupadam road

മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ നവീകരിച്ച വാസുപുരം ഇത്തുപ്പാടം കനാല്‍ ബണ്ട് റോഡ് നാടിനു സമര്‍പ്പിച്ചു

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് മുഖ്യാതിഥിയായി. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 40 ലക്ഷം രൂപ ചെലവിലായിരുന്നു നിര്‍മാണം.

മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ നവീകരിച്ച വാസുപുരം ഇത്തുപ്പാടം കനാല്‍ ബണ്ട് റോഡ് നാടിനു സമര്‍പ്പിച്ചു Read More »

workshop

കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിനു കീഴിലുള്ള തൃശൂര്‍ ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്റെ നേതൃത്വത്തില്‍ ജി 20 2023 ജന്‍ ഭാഗിദാരിയുടെ ഭാഗമായി മറ്റത്തൂര്‍ പഞ്ചായത്തില്‍ ചെറുകിട സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള വര്‍ക്ക് ഷോപ്പ് സംഘടിപ്പിച്ചു

പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം ചെയ്തു. സിഡി എസ് ചെയര്‍പേഴ്‌സണ്‍ സുനിത ബാലന്‍ അധ്യക്ഷത വഹിച്ചു.  ജില്ലാ അസിസ്റ്റന്റ് ഇന്‍ഡസ്ട്രിയല്‍ ഓഫീസര്‍ കെ.പി. അജിത്കുമാര്‍ ക്ലാസ്സെടുത്തു. ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ പ്രോഗ്രാം സ്റ്റാഫ് ദീപ വേലായുധന്‍, സിഡിഎസ് അംഗം സലജ എന്നിവര്‍ പ്രസംഗിച്ചു. 

കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിനു കീഴിലുള്ള തൃശൂര്‍ ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്റെ നേതൃത്വത്തില്‍ ജി 20 2023 ജന്‍ ഭാഗിദാരിയുടെ ഭാഗമായി മറ്റത്തൂര്‍ പഞ്ചായത്തില്‍ ചെറുകിട സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള വര്‍ക്ക് ഷോപ്പ് സംഘടിപ്പിച്ചു Read More »

kaacherikadavu palam

കച്ചേരിക്കടവ് പാലം കടന്നുപോകുന്നവരുടെ ദുരിത യാത്രക്ക് ഇനിയും അറുതിയായില്ല. ആറു വര്‍ഷത്തോളമായ യാത്രാ ദുരിതം ഒരു മഴക്കാലം കൂടി അനുഭവിക്കാന്‍ വിധിക്കപ്പെട്ടിരിക്കുകയാണ് പൊതുജനം

2016 ലാണ് കച്ചേരിക്കടവ് പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായത്. അന്നുമുതല്‍ ഇന്നുവരെ നടന്ന പരിശ്രമങ്ങളൊന്നും ഇതുവരെ ഫലം കണ്ടില്ല. ഒരു ഭാഗത്ത് കുത്തനെയുള്ള ഇറക്കം മറുഭാഗത്ത് ഇരുവഴികളായിപ്പിരിഞ്ഞുപോകുന്ന വനപാത. ഇരുന്നൂറു മീറ്ററോളം ദൂരമുള്ള വനത്തിലൂടെയുള്ള വഴി വനംവകുപ്പ് വിട്ടു നല്കിയതിനു ശേഷം ടാറിംഗിന് ഒരുക്കമായി മെറ്റലിംഗ് നടത്തിയെങ്കിലും ടാറിംഗ് നടത്താത്തതിനാല്‍ മെറ്റല്‍ ഇളകി യാത്ര ദുഷ്‌കരമായ അവസ്ഥയിലാണ്.മറുഭാഗത്ത് അപ്രോച്ച് റോഡ് നിര്‍മ്മിക്കാനായി സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കേണ്ട നടപടികള്‍ ഇനിയും പൂര്‍ത്തിയാകാത്തതാണ് റോഡ് നിര്‍മ്മാണത്തിന് തടസ്സമായി നില്‍ക്കുന്നത്.

കച്ചേരിക്കടവ് പാലം കടന്നുപോകുന്നവരുടെ ദുരിത യാത്രക്ക് ഇനിയും അറുതിയായില്ല. ആറു വര്‍ഷത്തോളമായ യാത്രാ ദുരിതം ഒരു മഴക്കാലം കൂടി അനുഭവിക്കാന്‍ വിധിക്കപ്പെട്ടിരിക്കുകയാണ് പൊതുജനം Read More »

നൂലുവള്ളി മാധവന്‍ ഭാര്യ കൗസല്യ അന്തരിച്ചു

നൂലുവള്ളി മുണ്ടയ്ക്കല്‍ പരേതനായ മാധവന്‍ ഭാര്യ കൗസല്യ അന്തരിച്ചു. 84 വയസായിരുന്നു. സംസ്‌കാരം ശനിയാഴ്ച രാവിലെ 9ന് വീട്ടുവളപ്പില്‍. ശാന്ത, മണി എന്നിവര്‍ മക്കളും അനിത, പരേതനായ വിജയന്‍ എന്നിവര്‍ മരുമക്കളുമാണ്.

നൂലുവള്ളി മാധവന്‍ ഭാര്യ കൗസല്യ അന്തരിച്ചു Read More »

palam inuagrartion

പൂക്കോട് പിഷാരം താഴം റോഡ് കാഞ്ഞിരത്തോട് പാലം നാടിന് സമര്‍പ്പിച്ചു

 മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി 20 ലക്ഷം രൂപ ചിലവഴിച്ചാണ് പാലം നിര്‍മിച്ചത്. കര്‍ഷകരുടെയും പിഷാരം ഭാഗത്തെ 50 ഓളം കുടുംബങ്ങളുടെയും ഏറെ കാലത്തെ കാത്തിരിപ്പാണ് ഇതോടെ പൂര്‍ത്തീകരിച്ചത്. കര്‍ഷകര്‍ക്ക് കൃഷിക്കും കൃഷിക്ക് ആവശ്യമായ സാധനങ്ങള്‍, യന്ത്രങ്ങള്‍ എന്നിവ എത്തിക്കാനും ഒരുപാട് ഉപകാരമാകുന്നതാണ് ഈ പദ്ധതി. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ പദ്ധതി ഉദ്ഘാടനം ചെയ്തു. അളഗപ്പനഗര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സണ്‍ തയ്യാലക്കല്‍ അധ്യക്ഷനായി. കൊടകര ബ്ലോക്ക് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്, ജില്ലാ പഞ്ചായത്ത് അംഗം

പൂക്കോട് പിഷാരം താഴം റോഡ് കാഞ്ഞിരത്തോട് പാലം നാടിന് സമര്‍പ്പിച്ചു Read More »

KODAKARA NARAYANAN NAIR PASSED AWAY

കൊടകര നാരായണന്‍ നായര്‍ക്ക് വിട

മുതിര്‍ന്ന ഇലത്താള കലാകാരന്‍ കൊടകര തെക്കേടത്ത് നാരായണന്‍ നായര്‍ (87) അന്തരിച്ചു. ആറ് പതിറ്റാണ്ടിലധികം കേരളത്തിലെ ഉത്സവങ്ങളിലെ സജീവ സാനിധ്യമായിരുന്നു. വാർദ്ധക്യാവശതയെ തുടർന്ന് വിശ്രമ ജീവിതത്തിലായിരുന്നു. കൊടകര ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് മിനിദാസന്‍, വാദ്യകലാകാരനും മാധ്യമപ്രവര്‍ത്തകനുമായ കൊടകര ഉണ്ണി, നാടക കലാകാരന്‍ മനോജ് കാവില്‍ എന്നിവര്‍ മക്കളാണ്.

കൊടകര നാരായണന്‍ നായര്‍ക്ക് വിട Read More »

എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍

കല്ലൂര്‍ ഭരത സ്വദേശികളായ രണ്ട് യുവാക്കള്‍ എംഡിഎംഎയുമായി പിടിയില്‍. കല്ലൂര്‍ കളത്തിങ്കല്‍ സ്റ്റിബിന്‍ (30), ഭരത കളപ്പുരയില്‍ വീട്ടില്‍ ഷെറിന്‍ (32) എന്നിവരെയാണ് തൃശൂര്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടിയത്. സ്റ്റിബിനില്‍ നിന്നും 4.85 ഗ്രാമും ഷെറിനില്‍ നിന്നും 12 ഗ്രാം എംഡിഎംഎ യുമാണ് കണ്ടെത്തിയത്. സ്റ്റിബിനെ ഒല്ലൂരില്‍ നിന്നും ഷെറിനെ തൃക്കൂര്‍ മതിക്കുന്ന് പരിസരത്ത് നിന്നുമാണ് പിടികൂടിയത്.

എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍ Read More »

chungam kanal bund road

 മറ്റത്തൂര്‍ പഞ്ചായത്തിലെ പതിനേഴാം വാര്‍ഡിലെ അവിട്ടപ്പള്ളി ചുങ്കം കനാല്‍ ബണ്ട് റോഡ് സഞ്ചാരയോഗ്യമാക്കി

കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ആര്‍. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്  പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല മനോഹരന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ബിന്ദു മനോജ് കുമാര്‍, ബ്ലോക്ക് ഓവര്‍സിയര്‍ പ്രീതി, വാര്‍ഡ് വികസന സമിതി ചെയര്‍മാന്‍ സി.വി. രവി എന്നിവര്‍ പ്രസംഗിച്ചു.

 മറ്റത്തൂര്‍ പഞ്ചായത്തിലെ പതിനേഴാം വാര്‍ഡിലെ അവിട്ടപ്പള്ളി ചുങ്കം കനാല്‍ ബണ്ട് റോഡ് സഞ്ചാരയോഗ്യമാക്കി Read More »

merit day mattathur

മറ്റത്തൂര്‍ പഞ്ചായത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയവരെ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഉപഹാരം നല്‍കി അനുമോദിച്ചു

 അനുമോദന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം ചെയ്തു.  വൈസ് പ്രസിഡന്റ് കെ.വി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എസ്എസ്എല്‍സി പരീക്ഷയില്‍ നൂറുശതമാനം വിജയം നേടിയ  വിദ്യാലയങ്ങളെ ചടങ്ങില്‍ ആദരിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ വി.എസ്. നിജില്‍, സനല ഉണ്ണികൃഷ്ണന്‍, ദിവ്യ സുധീഷ്, അംഗങ്ങളായ ശിവരാമന്‍ പോതിയില്‍, ഗീത ജയന്‍, പഞ്ചായത്ത് സെക്രട്ടറി എം. ശാലിനി എന്നിവര്‍ പ്രസംഗിച്ചു. പഞ്ചായത്ത് അംഗങ്ങളായ സീബ ശ്രീധരന്‍, എന്‍.പി.അഭിലാഷ്.,ശാന്തി ബാബു, ,ചിത്ര സുരാജ്, ഷൈബി സജി, ഷാന്റോ കൈതാരത്ത്, സുമിത

മറ്റത്തൂര്‍ പഞ്ചായത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയവരെ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഉപഹാരം നല്‍കി അനുമോദിച്ചു Read More »

vfpck

വിഎഫ്പിസികെ മറ്റത്തൂര്‍ സ്വാശ്രയ കാര്‍ഷക സമിതിയുടെ ഇരുപത്തിനാലാമത് വാര്‍ഷിക പൊതുയോഗവും കര്‍ഷകര്‍ക്കുള്ള ആദരവും സംഘടിപ്പിച്ചു

ചടങ്ങ് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മികച്ച കര്‍ഷകര്‍ക്കുള്ള അനുമോദനവും എംഎല്‍എ നിര്‍വഹിച്ചു. സമിതി പ്രസിഡന്റ്  സി.കെ. പീതാംബരന്‍ അധ്യക്ഷത വഹിച്ചു. സമിതിയുടെ ഫാസ്റ്റ് ആന്റ് ഫ്രഷ് വെജിറ്റബിള്‍ കാരിയരിന്റെ ഉദ്ഘാടനം മുന്‍ കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ നിര്‍വഹിച്ചു. മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി,  കൊടകര ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സജിത രാജീവ്, പഞ്ചായത്ത് അംഗം കെ.എസ്. സൂരജ്, മറ്റത്തൂര്‍ കൃഷി ഓഫീസര്‍ എം.പി. ഉണ്ണികൃഷ്ണന്‍, സമിതി സെക്രട്ടറി സി.സി.

വിഎഫ്പിസികെ മറ്റത്തൂര്‍ സ്വാശ്രയ കാര്‍ഷക സമിതിയുടെ ഇരുപത്തിനാലാമത് വാര്‍ഷിക പൊതുയോഗവും കര്‍ഷകര്‍ക്കുള്ള ആദരവും സംഘടിപ്പിച്ചു Read More »

pudukad mla

മാലിന്യമുക്ത നവകേരളം എന്ന ലക്ഷ്യത്തിന്റെ ഭാഗമായി മണ്ഡലത്തിലെ 8 ഗ്രാമപഞ്ചായത്തുകളെയും മാലിന്യ വിമുക്തമാക്കി മാറ്റി

പുതുക്കാട് മണ്ഡലത്തെ മാലിന്യമുക്ത മണ്ഡലമാക്കി മാറ്റുന്നതിനായി ബന്ധപ്പെട്ടവരുടെ അവലോകനയോഗം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഇ.കെ. അനൂപ്, ടി.എസ്. ബൈജു, അജിത സുധാകരന്‍, പ്രിന്‍സണ്‍ തയ്യാലക്കല്‍, അസിസ്റ്റന്റ് ഡയറക്ടര്‍ പഞ്ചായത്ത് വി. ജയരാജ് എന്നിവര്‍ സന്നിഹിതരായിരുന്നു. പുതുക്കാട് മണ്ഡലത്തിനെ മാലിന്യമുക്ത മണ്ഡലമാക്കി മാറ്റുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ വിലയിരുത്തി. മാലിന്യ കൂനകള്‍ മാറ്റി പരിസരം വൃത്തിയായി  നിലനിര്‍ത്തുന്നതിനും, ബ്യൂട്ടി സ്‌പോട്ടുകള്‍ ഒരുക്കുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കും.

മാലിന്യമുക്ത നവകേരളം എന്ന ലക്ഷ്യത്തിന്റെ ഭാഗമായി മണ്ഡലത്തിലെ 8 ഗ്രാമപഞ്ചായത്തുകളെയും മാലിന്യ വിമുക്തമാക്കി മാറ്റി Read More »

KALLUR ACCIDENT

തൃക്കൂര്‍ കല്ലൂര്‍ മഠം ആശുപത്രിക്ക് സമീപം വളവില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരുക്കേറ്റു

ഓട്ടോഡ്രൈവര്‍ക്കും യാത്രക്കാരായ രണ്ട് സ്ത്രീകള്‍ക്കുമാണ് പരുക്കേറ്റത്. അപകടത്തില്‍ നിയന്ത്രണം വിട്ട കാര്‍ മതിലില്‍ വന്നിടിച്ചു. പരുക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തൃക്കൂര്‍ കല്ലൂര്‍ മഠം ആശുപത്രിക്ക് സമീപം വളവില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരുക്കേറ്റു Read More »

SEAT BELT COMPULSORY FOR HEAVY VEHICLES

കെഎസ്ആര്‍ടിസി ബസ് ഉള്‍പ്പെടെ ഹെവി വാഹനങ്ങളില്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം

ഡ്രൈവറും മുന്‍ സീറ്റിലിരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന് ഗതാഗത മന്ത്രി ആന്‍ണി രാജു പറഞ്ഞു

കെഎസ്ആര്‍ടിസി ബസ് ഉള്‍പ്പെടെ ഹെവി വാഹനങ്ങളില്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം Read More »

TREE ISSUE

ആളൂര്‍ ഗ്രാമപഞ്ചായിലെ ഏഴാം വാര്‍ഡില്‍ ഉറുമ്പന്‍കുന്ന് കനാല്‍ പുറമ്പോക്കിലുള്ള അപൂര്‍വ ഇനം നാട്ടുമാവിന്റെ ശിഖരങ്ങള്‍ അനുമതിയില്ലാതെ വെട്ടിനീക്കിയതിനെതിരെ പ്രതിഷേധം ശക്തം

 80 വര്‍ഷത്തിലേറെ പഴക്കമുള്ള നാട്ടുമാവിന്റെ ശിഖരങ്ങളാണ് ഇറിഗേഷന്‍ അധികൃതരുടെ അറിവോടെ പൂര്‍ണമായി വെട്ടിനീക്കിയത്. പേരാമ്പ്ര ബ്രാഞ്ച് കനാലിന്റെ ബണ്ടില്‍ നില്‍ക്കുന്ന ഈ മാവിനെ  കരിമ്പ് മാവ് എന്നാണ് നാട്ടുകാര്‍ വിളിക്കുന്നത്.  ആളൂര്‍ പഞ്ചായത്തിലെ ജൈവ വൈവിധ്യപരിപാലന സമിതി  അപൂര്‍വ്വ ഇനമായി പരിഗണിച്ച്‌സംരക്ഷിക്കപ്പെടേണ്ടതാണെന്ന് കണ്ടെത്തിയ ഈ മാവിന്റെ ശിഖരങ്ങള്‍  പരിസ്ഥിതി ദിനത്തിന്റെ പിറ്റേന്നാണ് ഇറിഗേഷന്‍ അധികൃതരുടെ മേല്‍നോട്ടത്തില്‍  മുറിച്ചുമാറ്റിയത്.  പഞ്ചായത്തിന്റെയോ സാമൂഹിക വനവല്‍ക്കരണ വിഭാഗത്തിന്റെയോ അറിവോ അനുമതിയോ കൂടാതെയാണ് ശിഖരങ്ങള്‍ വെട്ടി നീക്കിയതെന്ന് പറയുന്നു.  നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് പഞ്ചായത്ത്

ആളൂര്‍ ഗ്രാമപഞ്ചായിലെ ഏഴാം വാര്‍ഡില്‍ ഉറുമ്പന്‍കുന്ന് കനാല്‍ പുറമ്പോക്കിലുള്ള അപൂര്‍വ ഇനം നാട്ടുമാവിന്റെ ശിഖരങ്ങള്‍ അനുമതിയില്ലാതെ വെട്ടിനീക്കിയതിനെതിരെ പ്രതിഷേധം ശക്തം Read More »

mattathur congress

മറ്റത്തൂര്‍ പഞ്ചായത്തിലെ മാങ്കുറ്റിപ്പാടത്ത് നിര്‍മാണത്തിലിരിക്കുന്ന  ക്രിമിറ്റോറിയത്തോടു ചേര്‍ന്ന് ഗാരേജ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ യുഡിഎഫ് പഞ്ചായത്ത് അംഗങ്ങളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചേര്‍ന്ന് ധര്‍ണ നടത്തി

 മറ്റത്തൂര്‍ പഞ്ചായത്തോഫീസിനു മുന്നില്‍ നടന്ന പ്രതിഷേധ ധര്‍ണ ഡിസിസി ജനറല്‍ സെക്രട്ടറി ടി.എം. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് വെള്ളിക്കുളങ്ങര മണ്ഡലം പ്രസിഡന്റ് ഷാഫി കല്ലൂപറമ്പില്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ശിവരാമന്‍ പോതിയില്‍, ലിന്റോ പള്ളിപറമ്പന്‍, കെ.എസ്. സൂരജ് ,  ഷൈനി ബാബു എന്നിവര്‍ പ്രസംഗിച്ചു. എ.എം.ബിജു  ഭഗത് സിംഗ്, ലിനോ മൈക്കിള്‍, സായൂജ് സുരേന്ദ്രന്‍, സിജില്‍ ചന്ദ്രന്‍, പ്രതീഷ് പണ്ടാരത്തില്‍, ജോയ് മലേക്കുടിയില്‍, ബാലചന്ദ്രന്‍ പള്ളത്ത്, കെ.എ അമ്മുണ്ണി എന്നിവര്‍ നേതൃത്വം നല്‍കി.

മറ്റത്തൂര്‍ പഞ്ചായത്തിലെ മാങ്കുറ്റിപ്പാടത്ത് നിര്‍മാണത്തിലിരിക്കുന്ന  ക്രിമിറ്റോറിയത്തോടു ചേര്‍ന്ന് ഗാരേജ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ യുഡിഎഫ് പഞ്ചായത്ത് അംഗങ്ങളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചേര്‍ന്ന് ധര്‍ണ നടത്തി Read More »

farmers strike

സംഭരിച്ച നെല്ലിന്റെ വില ഉടന്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്യുക, ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ കേരള ബാങ്കിനെ ഉള്‍പ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് നെല്‍ കര്‍ഷകര്‍ പുതുക്കാട് എഡിഎ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി

കേരള കര്‍ഷക സംഘം കൊടകര ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് കേരള കര്‍ഷക സംഘം സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ടി.എ. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കര്‍ഷക സംഘം ഏരിയ പ്രസിഡന്റ് സി.എം. ബബീഷ് അധ്യക്ഷനായി. കര്‍ഷക സംഘം ഏരിയ സെക്രട്ടറി എം.ആര്‍. രഞ്ജിത്ത്, കാര്‍ത്തിക ജയന്‍, കെ. രാജേഷ്, പി.എസ്. പ്രശാന്ത്, വി. കുമാരി എന്നിവര്‍ നേതൃത്വം നല്‍കി

സംഭരിച്ച നെല്ലിന്റെ വില ഉടന്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്യുക, ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ കേരള ബാങ്കിനെ ഉള്‍പ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് നെല്‍ കര്‍ഷകര്‍ പുതുക്കാട് എഡിഎ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി Read More »