പറപ്പൂക്കര രാപ്പാള്‍ കിഴക്കൂട്ട് പരേതനായ ഗോവിന്ദന്‍ നായര്‍ ഭാര്യ ശാന്തമ്മ (80) അന്തരിച്ചു
സംസ്‌കാരം വ്യാഴം രാവിലെ 10.30ന് വീട്ടുവളപ്പില്‍. മക്കള്‍: മുരളി, ഗിരിജന്‍, സുധ, അജിത. മരുമക്കള്‍: സംഗീത, പ്രീത, രവി, രാധാകൃഷ്ണന്‍.
സംസ്‌കാരം വ്യാഴം രാവിലെ 10.30ന് വീട്ടുവളപ്പില്‍. മക്കള്‍: മുരളി, ഗിരിജന്‍, സുധ, അജിത. മരുമക്കള്‍: സംഗീത, പ്രീത, രവി, രാധാകൃഷ്ണന്‍.
കൊടകര ബ്ലോക്ക് പഞ്ചായത്തും പുതുക്കാട് പഞ്ചായത്തും സംയുക്തമായാണ് പദ്ധതി നടത്തിയത്. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ്, പുതുക്കാട് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. കെ.എം. മുഹമ്മദാലി പദ്ധതി വിശദീകരണം നടത്തി. ഡോ. വിദ്യ ബാഹുലേയന്‍ ക്ലാസെടുത്തു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സജിത രാജീവന്‍, ഇ.കെ. സദാശിവന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോജു, അംഗങ്ങളായ സി.സി. സോമസുന്ദരന്‍, സെബി …
കണ്ണന്‍കുഴി പള്ളിപ്പാടന്‍ വീട്ടില്‍ സുനീഷാണ് അറസ്റ്റിലായത്. 2022 മാര്‍ച്ച് 10നായിരുന്നു കേസിനാസ്പദമായ സംഭവം. രണ്ട് കിലോയോളം കഞ്ചാവുമായി ബൈക്കില്‍ പോകുന്നതിനിടെ കൊടകര വട്ടേക്കാട് വെച്ച് പൊലീസ് കൈകാണിച്ചപ്പോള്‍ ഇയാള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. ഇയാളോടൊപ്പമുണ്ടായിരുന്ന അഭിനന്ദ്, സുജിമോന്‍ എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു. ഒളിവിലായിരുന്ന സുനീഷിനെ ചാലക്കുടി ഡിവൈഎസ്പിയുടെ കീഴിലുള്ള സ്്ക്വാഡാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റു ചെയ്തു.
എംഎല്‍എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നുമാണ് ലൈറ്റ് സ്ഥാപിക്കുന്നതിനായുള്ള തുക ചിലവഴിക്കുന്നത്. തുടര്‍നടപടികള്‍ക്കായി ജില്ലാ പഞ്ചായത്ത് എക്‌സിക്യൂട്ടീവ് എന്‍ജിനീയറെ ചുമതലപ്പെടുത്തിയതായും എംഎല്‍എ അറിയിച്ചു.
മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലെ കടകളില്‍ നിന്നും നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടികൂടി. പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍, ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് കപ്പുകള്‍, പ്ലാസ്റ്റിക് വാഴയില, പ്ലേറ്റുകള്‍ എന്നിവയടക്കം 60 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങള്‍ തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പിടിച്ചെടുത്തു.
സിപിഎം നേതാവായിരുന്ന വി.ആര്‍. ദാമോദരന്റെ സ്മരണക്കായി ഏര്‍പ്പെടുത്തിയ വി.ആര്‍. ദാമോദരന്‍ സ്മാരക എന്‍ഡോവ്‌മെന്റിന് നാടകപ്രവര്‍ത്തകനും വല്ലച്ചിറ നാടക ദ്വീപിന്റെ മുഖ്യ സംഘാടകനുമായ ശശിധരന്‍ നടുവില്‍ അര്‍ഹനായി. 10,000 രൂപയും ഫലകവുമാണ് അവാര്‍ഡ്. വ്യാഴാഴ്ച ചെറുവാളില്‍ നടക്കുന്ന വി.ആര്‍. അനുസ്മരണ പരിപാടിയില്‍ വെച്ച് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ പുരസ്‌കാരം സമര്‍പ്പിക്കും.
മുന്‍പ് പലതവണ താക്കീത് നല്‍കിയിരുന്നെങ്കിലും വാഹനങ്ങളില്‍ കച്ചവടം തുടരുന്നതാണ് ഒഴിപ്പിച്ചത്. ആമ്പല്ലൂര്‍ ജംഗ്ഷന്‍ മുതല്‍ പോളിടെക്‌നിക് വരെയുള്ള പ്രദേശത്ത് വഴിയോര കച്ചവടം പഞ്ചായത്ത് നിരോധിച്ചിട്ടുണ്ട്. അടുത്തദിവസം മുതല്‍ വഴിയോര കച്ചവടം നടത്തുകയാണെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്ന് പൊലീസും അറിയിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. രാജേശ്വരി, അംഗം സനല്‍ മഞ്ഞളി, പൊലീസ് എസ്എച്ച്ഒ യു. സുനില്‍ദാസ്, പഞ്ചായത്ത് സെക്രട്ടറി പി.ബി. സുബാഷ് എന്നിവര്‍ നേതൃത്വം നല്‍കി. ഈ പ്രദേശത്തുള്ള അനധികൃത പാര്‍ക്കിങ്ങിനും പിഴ ഈടാക്കുമെന്ന് പഞ്ചായത്ത് അറിയിച്ചു.
മാലിന്യപൂരിതമായിരുന്ന ഇടങ്ങള്‍ വൃത്തിയാക്കിയ ശേഷം ഓരങ്ങളിലാകെ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ചെണ്ടുമല്ലിത്തൈകള്‍ നട്ടു. 500 തൈകളാണ് നട്ടത്. മാലിന്യമുക്തവും സൗന്ദര്യപൂര്‍ണ്ണവുമായ പാതയോരങ്ങളാണ് നെന്മണിക്കര ഗ്രാമപഞ്ചായത്ത് ലക്ഷ്യമിടുന്നത്. 650ഓളം മീറ്റര്‍ ദൂരത്തില്‍ ആദ്യഘട്ടം നടപ്പിലാക്കും. തുടര്‍ന്ന് പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന നാലര കിലോമീറ്ററോളം ദേശീയപാതയോരങ്ങളിലായി പദ്ധതി വികസിപ്പിക്കാനും ഗ്രാമപഞ്ചായത്ത് ലക്ഷ്യമിടുന്നുണ്ട്. മാലിന്യം തള്ളുന്നത് തടയുന്നതിന് വേണ്ടി ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടുകൂടി പാതയോരങ്ങളില്‍ ഇരുമ്പ് വേലിയും സ്ഥാപിച്ചു. പാലിയേക്കര ദേശീയപാതയില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം വി.എസ്. പ്രിന്‍സ് തൈ …
അറബിമാസം ദുൽഖഅ്ദ് 30 പൂർത്തിയാക്കിയാണ് ഇത്തവണ ബലി പെരുന്നാൾ. ദുൽഖഅ്ദ് 29 ഞായറാഴ്ച മാസപ്പിറവി ദൃശ്യമായ വിവരങ്ങളൊന്നും ലഭ്യമല്ലാത്തതിനാൽ തിങ്കളാഴ്ച ദുൽഖഅ്ദ് 30 പൂർത്തീകരിച്ച് ചൊവ്വാഴ്ച ദുൽഹജ്ജ് ഒന്നും ജൂൺ 29 വ്യാഴാഴ്ച ബലി പെരുന്നാളുമായിരിക്കുമെന്ന് പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവിയും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും അറിയിച്ചു
മകന്‍ അനക്‌സ് ജോസിന്റെ വിവാഹ സല്‍ക്കാര വേദിയില്‍വെച്ച് മോഹനന്റെ വീടിന്റെ താക്കോല്‍ കൈമാറി. സിപിഎം ഒല്ലൂര്‍ ഏരിയ കമ്മിറ്റിയംഗമായ ജോസ് നേരത്തേ സര്‍ക്കാരിന്റെ ലൈഫ് പദ്ധതിക്ക് പിന്തുണയായി ആറുപേര്‍ക്കായി 27 സെന്റ് സ്ഥലം സൗജന്യമായി നല്‍കിയിരുന്നു. അമേരിക്കയില്‍ ഗവേഷകനായ അനക്‌സ് കുട്ടനെല്ലൂര്‍ സ്വദേശി എല്‍സ റോസിനെയാണ് വിവാഹം ചെയ്തത്. കൂലിപ്പണിക്കാരനായ മോഹനനും ഭാര്യയും രണ്ടു മക്കളുമുള്ള കുടുംബം താമസ യോഗ്യമല്ലാത്ത തകര്‍ന്ന വീട്ടിലാണ് കഴിഞ്ഞിരുന്നത്. രണ്ട് മുറിയും അടുക്കളയും വരാന്തയുമുള്ള കോണ്‍ക്രീറ്റ് വീടാണ് ജോസ് പണിത് നല്‍കുന്നത്.
ലോക ക്ലാസ്സിക്കുകളിലെ പ്രധാന കഥാപാത്രങ്ങളെ അണിനിരത്തിയുള്ള കാര്യക്ടര്‍ പരേഡ്, എഴുത്തുകാരും കുട്ടികളുമായുള്ള സംവാദം എന്നിവ പരിപാടിയോടനുബന്ധിച്ച് ഒരുക്കിയിരുന്നു. ഫാ. സ്റ്റീഫന്‍ അറയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഗില്‍സ് എ. പല്ലന്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ യൂജിന്‍ പ്രിന്‍സ്, ഇംഗ്ലീഷ് അധ്യാപിക വി.ഒ. മിനി, ക്ലെവിന്‍ ക്ലമന്റ്, അമൃത, അന്ന ലിഥിയ വര്‍ഗ്ഗീസ് ടി.എസ്. മാളവിക, ആഗ്‌നറ്റ് മരിയ ബിജു എന്നിവര്‍ സന്നിഹിതരായി. സര്‍ഗ്ഗ സംവാദത്തില്‍ എഴുത്തുകാരായ വി.ദിലീപ്, രാധികസനോജ്, മഹേഷ്ബാബു, ഷീല ജയന്‍ ചലച്ചിത്രകാരന്‍ ഫേവര്‍ ഫ്രാന്‍സിസ് …
സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വായനാവാരത്തിന് തുടക്കമായി Read More »
കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് മുഖ്യാതിഥിയായി. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 40 ലക്ഷം രൂപ ചെലവിലായിരുന്നു നിര്‍മാണം.
പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം ചെയ്തു. സിഡി എസ് ചെയര്‍പേഴ്‌സണ്‍ സുനിത ബാലന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ അസിസ്റ്റന്റ് ഇന്‍ഡസ്ട്രിയല്‍ ഓഫീസര്‍ കെ.പി. അജിത്കുമാര്‍ ക്ലാസ്സെടുത്തു. ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ പ്രോഗ്രാം സ്റ്റാഫ് ദീപ വേലായുധന്‍, സിഡിഎസ് അംഗം സലജ എന്നിവര്‍ പ്രസംഗിച്ചു.
2016 ലാണ് കച്ചേരിക്കടവ് പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായത്. അന്നുമുതല്‍ ഇന്നുവരെ നടന്ന പരിശ്രമങ്ങളൊന്നും ഇതുവരെ ഫലം കണ്ടില്ല. ഒരു ഭാഗത്ത് കുത്തനെയുള്ള ഇറക്കം മറുഭാഗത്ത് ഇരുവഴികളായിപ്പിരിഞ്ഞുപോകുന്ന വനപാത. ഇരുന്നൂറു മീറ്ററോളം ദൂരമുള്ള വനത്തിലൂടെയുള്ള വഴി വനംവകുപ്പ് വിട്ടു നല്കിയതിനു ശേഷം ടാറിംഗിന് ഒരുക്കമായി മെറ്റലിംഗ് നടത്തിയെങ്കിലും ടാറിംഗ് നടത്താത്തതിനാല്‍ മെറ്റല്‍ ഇളകി യാത്ര ദുഷ്‌കരമായ അവസ്ഥയിലാണ്.മറുഭാഗത്ത് അപ്രോച്ച് റോഡ് നിര്‍മ്മിക്കാനായി സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കേണ്ട നടപടികള്‍ ഇനിയും പൂര്‍ത്തിയാകാത്തതാണ് റോഡ് നിര്‍മ്മാണത്തിന് തടസ്സമായി നില്‍ക്കുന്നത്.
നൂലുവള്ളി മുണ്ടയ്ക്കല്‍ പരേതനായ മാധവന്‍ ഭാര്യ കൗസല്യ അന്തരിച്ചു. 84 വയസായിരുന്നു. സംസ്‌കാരം ശനിയാഴ്ച രാവിലെ 9ന് വീട്ടുവളപ്പില്‍. ശാന്ത, മണി എന്നിവര്‍ മക്കളും അനിത, പരേതനായ വിജയന്‍ എന്നിവര്‍ മരുമക്കളുമാണ്.
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി 20 ലക്ഷം രൂപ ചിലവഴിച്ചാണ് പാലം നിര്‍മിച്ചത്. കര്‍ഷകരുടെയും പിഷാരം ഭാഗത്തെ 50 ഓളം കുടുംബങ്ങളുടെയും ഏറെ കാലത്തെ കാത്തിരിപ്പാണ് ഇതോടെ പൂര്‍ത്തീകരിച്ചത്. കര്‍ഷകര്‍ക്ക് കൃഷിക്കും കൃഷിക്ക് ആവശ്യമായ സാധനങ്ങള്‍, യന്ത്രങ്ങള്‍ എന്നിവ എത്തിക്കാനും ഒരുപാട് ഉപകാരമാകുന്നതാണ് ഈ പദ്ധതി. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ പദ്ധതി ഉദ്ഘാടനം ചെയ്തു. അളഗപ്പനഗര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സണ്‍ തയ്യാലക്കല്‍ അധ്യക്ഷനായി. കൊടകര ബ്ലോക്ക് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്, ജില്ലാ പഞ്ചായത്ത് അംഗം …
പൂക്കോട് പിഷാരം താഴം റോഡ് കാഞ്ഞിരത്തോട് പാലം നാടിന് സമര്‍പ്പിച്ചു Read More »
മുതിര്‍ന്ന ഇലത്താള കലാകാരന്‍ കൊടകര തെക്കേടത്ത് നാരായണന്‍ നായര്‍ (87) അന്തരിച്ചു. ആറ് പതിറ്റാണ്ടിലധികം കേരളത്തിലെ ഉത്സവങ്ങളിലെ സജീവ സാനിധ്യമായിരുന്നു. വാർദ്ധക്യാവശതയെ തുടർന്ന് വിശ്രമ ജീവിതത്തിലായിരുന്നു. കൊടകര ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് മിനിദാസന്‍, വാദ്യകലാകാരനും മാധ്യമപ്രവര്‍ത്തകനുമായ കൊടകര ഉണ്ണി, നാടക കലാകാരന്‍ മനോജ് കാവില്‍ എന്നിവര്‍ മക്കളാണ്.
കല്ലൂര്‍ ഭരത സ്വദേശികളായ രണ്ട് യുവാക്കള്‍ എംഡിഎംഎയുമായി പിടിയില്‍. കല്ലൂര്‍ കളത്തിങ്കല്‍ സ്റ്റിബിന്‍ (30), ഭരത കളപ്പുരയില്‍ വീട്ടില്‍ ഷെറിന്‍ (32) എന്നിവരെയാണ് തൃശൂര്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടിയത്. സ്റ്റിബിനില്‍ നിന്നും 4.85 ഗ്രാമും ഷെറിനില്‍ നിന്നും 12 ഗ്രാം എംഡിഎംഎ യുമാണ് കണ്ടെത്തിയത്. സ്റ്റിബിനെ ഒല്ലൂരില്‍ നിന്നും ഷെറിനെ തൃക്കൂര്‍ മതിക്കുന്ന് പരിസരത്ത് നിന്നുമാണ് പിടികൂടിയത്.
കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ആര്‍. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല മനോഹരന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ബിന്ദു മനോജ് കുമാര്‍, ബ്ലോക്ക് ഓവര്‍സിയര്‍ പ്രീതി, വാര്‍ഡ് വികസന സമിതി ചെയര്‍മാന്‍ സി.വി. രവി എന്നിവര്‍ പ്രസംഗിച്ചു.
അനുമോദന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.വി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എസ്എസ്എല്‍സി പരീക്ഷയില്‍ നൂറുശതമാനം വിജയം നേടിയ വിദ്യാലയങ്ങളെ ചടങ്ങില്‍ ആദരിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ വി.എസ്. നിജില്‍, സനല ഉണ്ണികൃഷ്ണന്‍, ദിവ്യ സുധീഷ്, അംഗങ്ങളായ ശിവരാമന്‍ പോതിയില്‍, ഗീത ജയന്‍, പഞ്ചായത്ത് സെക്രട്ടറി എം. ശാലിനി എന്നിവര്‍ പ്രസംഗിച്ചു. പഞ്ചായത്ത് അംഗങ്ങളായ സീബ ശ്രീധരന്‍, എന്‍.പി.അഭിലാഷ്.,ശാന്തി ബാബു, ,ചിത്ര സുരാജ്, ഷൈബി സജി, ഷാന്റോ കൈതാരത്ത്, സുമിത …