കൊടകര ബ്ലോക്ക് പഞ്ചായത്തും പുതുക്കാട് പഞ്ചായത്തും സംയുക്തമായാണ് പദ്ധതി നടത്തിയത്. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ്, പുതുക്കാട് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. കെ.എം. മുഹമ്മദാലി പദ്ധതി വിശദീകരണം നടത്തി. ഡോ. വിദ്യ ബാഹുലേയന്‍ ക്ലാസെടുത്തു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സജിത രാജീവന്‍, ഇ.കെ. സദാശിവന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോജു, അംഗങ്ങളായ സി.സി. സോമസുന്ദരന്‍, സെബി കൊടിയന്‍, സി.പി. സജീവന്‍, ബിഡിഒ പി.ആര്‍. അജയഘോഷ്, ഡെപ്യൂട്ടി നെഴ്‌സിംഗ് സൂപ്രണ്ട് കെ.എ. ബീന, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.എസ്. സഹദേവന്‍ എന്നിവര്‍ പ്രസംഗിച്ചു.
കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതിയുടെ ഭാഗമായി വനിതകള്‍ക്ക് ആര്‍ത്തവ സുരക്ഷയ്ക്കായി നല്‍കുന്ന മെന്‍സ്ട്രല്‍ കപ്പിന്റെ ആദ്യഘട്ട വിതരണോദ്ഘാടനം കൊടകര ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടത്തി
