കണ്ണന്‍കുഴി പള്ളിപ്പാടന്‍ വീട്ടില്‍ സുനീഷാണ് അറസ്റ്റിലായത്. 2022 മാര്‍ച്ച് 10നായിരുന്നു കേസിനാസ്പദമായ സംഭവം. രണ്ട് കിലോയോളം കഞ്ചാവുമായി ബൈക്കില്‍ പോകുന്നതിനിടെ കൊടകര വട്ടേക്കാട് വെച്ച് പൊലീസ് കൈകാണിച്ചപ്പോള്‍ ഇയാള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. ഇയാളോടൊപ്പമുണ്ടായിരുന്ന അഭിനന്ദ്, സുജിമോന്‍ എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു. ഒളിവിലായിരുന്ന സുനീഷിനെ ചാലക്കുടി ഡിവൈഎസ്പിയുടെ കീഴിലുള്ള സ്്ക്വാഡാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റു ചെയ്തു.
കഞ്ചാവുകേസിലെ പിടികിട്ടാപ്പുള്ളിയായ യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു
