nctv news pudukkad

nctv news logo
nctv news logo

nctv news

ജില്ലയിലെ പതിനെട്ടരക്കാവുകളില്‍ പ്രസിദ്ധമായ കുറുമാലിക്കാവ് ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവം ആഘോഷിച്ചു

ശ്രീഭൂതബലി, ശീവേലി എഴുന്നള്ളിപ്പ്, പുറത്തേക്കെഴുന്നള്ളിപ്പ്, കാഴ്ചശീവേലി എന്നിവ നടന്നു. പഞ്ചാരിമേളത്തിന് പെരുവനം കുട്ടന്‍ മാരാരും പഞ്ചവാദ്യത്തിന് കുനിശ്ശേരി അനിയന്‍ മാരാരും പ്രാമാണിത്വം വഹിച്ചു. പ്രസാദ ഊട്ടും ഒരുക്കിയിരുന്നു. രാത്രി പ്രധാന ചടങ്ങായ നന്തിക്കര മുല്ലക്കല്‍ പറയന്റെ പന്തല്‍ വരവും തുടര്‍ന്ന് വിവിധ സമുദായക്കാരുടെ വേലകളി വരവും ക്ഷേത്രത്തിലെത്തി. ക്ഷേത്ര ചടങ്ങുകള്‍ക്കുശേഷംകൊടകര ഉണ്ണിയും സംഘവും അവതരിപ്പിച്ച തായമ്പക, പുറത്തേക്കെഴുന്നള്ളിപ്പ്എന്നിവയും ഉണ്ടായിരുന്നു.

പുതുക്കാട് മണ്ഡലത്തിന്റെ സ്വപ്ന പദ്ധതിയായ തോട്ടുമുഖം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി ദീര്‍ഘനാളത്തെ കാത്തിരിപ്പിനുശേഷം യാഥാര്‍ത്ഥ്യമാകുന്നു

അരനൂറ്റാണ്ടായി മണ്ഡലത്തിന്റെ പ്രധാന ആവശ്യമായിരുന്നു തോട്ടുമുഖം പദ്ധതി. വരന്തരപ്പിള്ളി, അളഗപ്പനഗര്‍, തൃക്കൂര്‍, പുതുക്കാട്, നെന്മണിക്കര പഞ്ചായത്തുകളിലെ കാര്‍ഷിക ജലസമൃദ്ധി ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്. ഈ പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമം ഇല്ലാതാക്കുന്നതിനും കാര്‍ഷീകോത്പാദനം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യം വെച്ചുകൊണ്ടാണ് പദ്ധതി വിഭാവനം ചെയ്തത്. 18 കോടി രൂപ ചെലവഴിച്ചാണ് ഈ ബൃഹത് പദ്ധതിയുടെ ഒന്നാം ഘട്ടം പൂര്‍ത്തീകരിച്ചിരിക്കുന്നത്. 5 പഞ്ചായത്തുകളിലെ പതിനായിരകണക്കിനു വരുന്ന സാധാരണക്കാരുടെ കാലങ്ങളായുള്ള ജീവിതാവശ്യമാണ് ഇതോടെ സാക്ഷാത്കരിക്കുന്നത്. ആദ്യഘട്ടത്തില്‍ തൃക്കൂര്‍, അളഗപ്പനഗര്‍ പഞ്ചായത്തുകള്‍ക്കാണ് പദ്ധതി ഉപകാരപ്രദമാകുക. കൊടകര മണ്ഡലത്തിന്റെ …

പുതുക്കാട് മണ്ഡലത്തിന്റെ സ്വപ്ന പദ്ധതിയായ തോട്ടുമുഖം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി ദീര്‍ഘനാളത്തെ കാത്തിരിപ്പിനുശേഷം യാഥാര്‍ത്ഥ്യമാകുന്നു Read More »

gold rate

സ്വര്‍ണ വില വീണ്ടും താഴേക്ക്; രണ്ട് മാസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ വില ഇന്ന്

സംസ്ഥാനത്തെ സ്വർണ വിലയിൽ തുടർച്ചയായ മൂന്നാം ദിവസവും ഇടിവ്, വ്യാഴാഴ്ച സ്വർണ വില 80 രൂപ ഇടിഞ്ഞ് 45,520 രൂപയിലേക്ക് എത്തി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 5,690 രൂപയിലാണ് സ്വർണം വ്യാപാരം നടക്കുന്നത്. മാസത്തിലെ താഴ്ന്ന നിലവാരമാണിത്. ഈ ആഴ്ചയിൽ തിങ്കളാഴ്ച മാറ്റമില്ലാതെ തുടർന്ന ശേഷം തുടർച്ചയായി സ്വർണ വില ഇടിയുകയാണ്. മൂന്ന് ദിവസത്തിനിടെ 640 രൂപ കുറഞ്ഞതോടെ രണ്ട് മാസത്തെ താഴ്ന്ന നിലവാരത്തിലേക്കും സ്വർണ വില എത്തി ഡിസംബർ 13 ന് ശേഷം – …

സ്വര്‍ണ വില വീണ്ടും താഴേക്ക്; രണ്ട് മാസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ വില ഇന്ന് Read More »

കല്ലൂര്‍ സ്വദേശി ബിജിത വേണുവിനെ ആദരിച്ചു

നാഷണല്‍ മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് 2024 ഹൈദരാബാദ് തെലുങ്കാനയില്‍ നടന്ന നാഷണല്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിപ്പില്‍ 4 x 100 മീറ്ററില്‍ സ്വര്‍ണ്ണവും 800 മീറ്റര്‍ ഓട്ടത്തില്‍ വെള്ളിയും കരസ്ഥമാക്കിയ തൃക്കൂര്‍ മണ്ഡലം മഹിളാ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകയും വനിത സഹകരണ സംഘം മെമ്പറും കൂടിയായ കല്ലൂര്‍ സ്വദേശി ബിജിത വേണുവിനെ തൃക്കൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് സന്ദീപ് കണിയത്തിന്റെ നേതൃത്ത്വത്തില്‍ ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ്, വൈസ് പ്രസിഡന്റ് ഹേമലത സുകുമാരന്‍, മോഹനന്‍ തൊഴുക്കാട്ട്, സൈമണ്‍ നമ്പാടന്‍, …

കല്ലൂര്‍ സ്വദേശി ബിജിത വേണുവിനെ ആദരിച്ചു Read More »

തൃക്കൂര്‍ ഗ്രാമപഞ്ചായത്തില്‍ സംരഭകര്‍ക്കായി ലോണ്‍, ലൈസന്‍സ്, സബ്ബ്‌സിഡി മേള സംഘടിപ്പിച്ചു

തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് ഹേമലത സുകുമാരന്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ പോള്‍സണ്‍ തെക്കുംപീടിക, മിനി ഡെന്നി പനോക്കാരന്‍, പഞ്ചായത്തംഗങ്ങളായ സലീഷ് ചെമ്പാറ, മേഴ്‌സി സ്‌ക്കറിയ, കെ കെ സലീഷ്, ഷീബ നിഗേഷ്, ഹനിത ഷാജു, വ്യവസായ വകുപ്പ് വികസന ഓഫീസര്‍ സെബി, കനറാ ബാങ്ക് തൃക്കൂര്‍ ബ്രാഞ്ച് മാനേജര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് സംരഭകര്‍ക്ക് ലോണ്‍ സാങ്ഷന്‍ ലെറ്റര്‍, ലൈസന്‍സ്, അനുമോദനപത്രം എന്നിവ വിതരണം ചെയ്തു.

പാലിയേക്കരയില്‍ പാടത്ത് തീ പടര്‍ന്നു. ഏക്കര്‍ കണക്കിന് വരുന്ന പാടത്തെ പുല്ലിനാണ് തീ പിടിച്ചത്

ബുധനാഴ്ച ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെയാണ് സംഭവം. ഉപയോഗശൂന്യമായ പാടത്ത് തീപടര്‍ന്നതോടെ ദേശീയപാതയിലേക്ക് വ്യാപകമായി പുക ഉയര്‍ന്നു. ചില സമയങ്ങളില്‍ വാഹനങ്ങള്‍ക്ക് കടന്നുപോകാനും ബുദ്ധിമുട്ടനുഭവിച്ചു. പുതുക്കാട് നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയെങ്കിലും പാടത്തേക്ക് വാഹനം ഇറക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. കാറ്റിന്റെ ശക്തിയില്‍ തീ കൂടുതല്‍ പ്രദേശത്തേക്ക് വ്യാപിച്ചു. പാലിയേക്കര പാടത്തുനിന്ന് പുലക്കാട്ടുകര പാടത്തേക്കും തീ പടര്‍ന്നു. മൂന്നു മണിക്കൂറോളം നേരത്തെ പരിശ്രത്തിനൊടുവിലാണ് തീ അണയ്ക്കാനായത്.

മണ്ണുത്തി കോളേജ് ഓഫ് ഫോറസ്ട്രി അവ്യുക്ത സ്റ്റുഡന്റ്‌സ് യൂണിയനും എന്‍ എസ് എസ് ക്ലബ്ബും പീപ്പിള്‍സ് ബ്ലഡ് ഡൊണേഷന്‍ ആര്‍മിയും ഐ എം എ ബ്ലഡ് ബാങ്കും സംയുക്തമായി സംഘടിപ്പിച്ച ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ്

മണ്ണുത്തി കോളേജ് ഓഫ് ഫോറസ്ട്രി അവ്യുക്ത സ്റ്റുഡന്റ്‌സ് യൂണിയനും എന്‍ എസ് എസ് ക്ലബ്ബും പീപ്പിള്‍സ് ബ്ലഡ് ഡൊണേഷന്‍ ആര്‍മിയും ഐ എം എ ബ്ലഡ് ബാങ്കും സംയുക്തമായി സംഘടിപ്പിച്ച ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ് ഫോറസ്ട്രി കോളേജ് ഡീന്‍ ഓഫ് ഫാക്കല്‍റ്റി ഡോ. ഇ വി അനൂപ് ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് റിസര്‍ച്ച് ഡോ. ടി കെ കുഞ്ഞാമു, അസിസ്റ്റന്റ് പ്രൊഫെസ്സര്‍ ഷൈന്‍ ജി, എന്‍ എസ് എസ് ക്ലബ്ബ് അഡ്വൈസര്‍ ഡോ. ശ്രീജിത്ത് …

മണ്ണുത്തി കോളേജ് ഓഫ് ഫോറസ്ട്രി അവ്യുക്ത സ്റ്റുഡന്റ്‌സ് യൂണിയനും എന്‍ എസ് എസ് ക്ലബ്ബും പീപ്പിള്‍സ് ബ്ലഡ് ഡൊണേഷന്‍ ആര്‍മിയും ഐ എം എ ബ്ലഡ് ബാങ്കും സംയുക്തമായി സംഘടിപ്പിച്ച ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ് Read More »

കൊടകര ഗ്രാമപഞ്ചായത്തില്‍ ഭിന്നശേഷിക്കാരുടെ മാതാപിതാക്കള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്ന പദ്ധതിക്ക് തുടക്കമായി

കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ ഉദ്്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് സ്ഥിരം സമിതി അധ്യക്ഷന്‍ ജോയ് നെല്ലിശ്ശേരി അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ പ്രനില ഗിരീശന്‍, സി.എ. റെക്‌സ്, ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ ഒ.വി. വീനിത എന്നിവര്‍ പ്രസംഗിച്ചു. കിലയിലെ ഉദ്യോഗസ്ഥരായ റെനില്‍, സില്ല എന്നിവരുടെ നേതൃത്വത്തിലാണ് കൊടകര ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ മൂന്നുദിവസത്തെ തൊഴില്‍ പരിശീലനം നടക്കുന്നത്.

തിരുനെല്‍വേലിയില്‍ നടന്ന ദേശീയ വെറ്ററന്‍സ് മീറ്റില്‍ തിളങ്ങി കല്ലൂര്‍ സ്വദേശിനി പി.എ. മല്ലിക

ജാവലിന്‍, ഷോട്ട് പുട്ട് എന്നിവയില്‍ സ്വര്‍ണ മെഡലും ഡിസ്‌ക്‌സ്, ഹാമര്‍ത്രോ എന്നീ ഇനങ്ങളില്‍ വെള്ളി മെഡലുമാണ് നേടിയത്. 2023 ല്‍ ഇരിങ്ങാലക്കുടയില്‍ നടന്ന തൃശൂര്‍ ജില്ല വെറ്ററന്‍സ് അത്‌ലറ്റിക് മീറ്റില്‍ ജാവലിന്‍, ഷോപ്പ്പുട്ട്, ഡിസ്‌കസ് ത്രോ എന്നി ഇനങ്ങളില്‍ സ്വര്‍ണ മെഡല്‍ നേടിയിരുന്നു. അതേ വര്‍ഷം കുന്നംകുളത്ത് നടന്ന സംസ്ഥാന തല വെറ്ററന്‍സ് മീറ്റില്‍ ജാവലിന്‍, ഷോട്ട് പുട്ട്, ഡിസ്‌കസ്, ഹാമര്‍ ത്രോ എന്നി ഇനങ്ങളില്‍ സ്വര്‍ണ മെഡല്‍ നേടി ദേശീയ വെറ്ററന്‍സ് അത്‌ലറ്റിക് മീറ്റിലേക്ക് തിരഞ്ഞെടുത്തിരുന്നു. …

തിരുനെല്‍വേലിയില്‍ നടന്ന ദേശീയ വെറ്ററന്‍സ് മീറ്റില്‍ തിളങ്ങി കല്ലൂര്‍ സ്വദേശിനി പി.എ. മല്ലിക Read More »

അളഗപ്പനഗര്‍ പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ വാര്‍ഷികവും അധ്യാപക രക്ഷാകര്‍തൃദിനവും വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സോജന്‍ ജോസഫ് അധ്യക്ഷനായിരുന്നു. അളഗപ്പനഗര്‍ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ജിജോ ജോണ്‍ സമ്മാനദാനം നിര്‍വഹിച്ചു. കാഴ്ച പരിമിതര്‍ക്കുള്ള ലോക ഗെയിംസില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സാന്ദ്ര ഡേവീസിനെ ചടങ്ങില്‍ ആദരിച്ചു. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് പി.എക്‌സ്. റോയ് തോമസ,് പ്രധാന അധ്യാപിക സിനി എം. കുര്യാക്കോസ്, ഒ എസ് എ പ്രസിഡന്റ് ഡേവിസ് വറീത്, പിടിഎ വൈസ് പ്രസിഡന്റ് …

അളഗപ്പനഗര്‍ പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ വാര്‍ഷികവും അധ്യാപക രക്ഷാകര്‍തൃദിനവും വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു Read More »

റോഡ് വികസനത്തിനും പട്ടികജാതി ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും ഊന്നല്‍ നല്‍കി തൃക്കൂര്‍ ഗ്രാമപഞ്ചായത്തിന്റെ 2024-25 വര്‍ഷത്തെ ബജറ്റ് വൈസ് പ്രസിഡന്റ് ഹേമലത സുകുമാരന്‍ അവതരിപ്പിച്ചു

2 കോടി 8 ലക്ഷം രൂപയും 1 കോടി 93 ലക്ഷം രൂപയുമാണ് രണ്ടു മേഖലകള്‍ക്കുമായി നീക്കിവെച്ചിരിക്കുന്നത്. കൃഷിക്കും മൃഗസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുമായി 1 കോടി 5 ലക്ഷം രൂപയുടെ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ആകെ 22,2140657 രൂപ വരവും 22,0030549 രൂപ ചെലവും 21,10108 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. യോഗത്തില്‍ പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു.

മരോട്ടിച്ചാലില്‍ തേനീച്ചയുടെ കുത്തേറ്റ് 5 പേര്‍ക്ക് പരുക്കേറ്റു

ആശാരിക്കുടിയില്‍ ജോര്‍ജ്കുട്ടി, മാളിയേക്കല്‍ വീട്ടില്‍ ഷാജു, വടക്കാഞ്ചേരി വീട്ടില്‍ സാജന്‍, നെടിയാനിക്കുടിയില്‍ വില്‍സന്‍ എന്നിവര്‍ക്കും ഒരു വഴിയാത്രക്കാരനുമാണ് പരുക്കേറ്റത്. ചൊവ്വാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. ജോര്‍ജുകുട്ടിയുടെ പറമ്പിലെ മരത്തിലായിരുന്നു തേനീച്ചക്കൂട് ഉണ്ടായിയിരുന്നത്. ജോര്‍ജ്കുട്ടിയെയും പറമ്പില്‍ പണിക്കുവന്ന ഷാജുവിനെയും തേനീച്ചകള്‍ ആക്രമിക്കുകയായിരുന്നു. ഇവരെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ എത്തിയവര്‍ക്കും വഴിയാത്രക്കാര്‍ക്കും തേനീച്ചയുടെ കുത്തേറ്റു

DARSANA CULTURAL FORUM

വരന്തരപ്പിള്ളി ദര്‍ശന കള്‍ച്ചറല്‍ ഫോറം ഏര്‍പ്പെടുത്തിയ ദര്‍ശന സമാദരണ അവാര്‍ഡ് സംഗീത സംവിധായകന്‍ ഔസേപ്പച്ചന് സമര്‍പ്പിച്ചു

ഫാദര്‍ പോള്‍ പൂവ്വത്തിങ്കല്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് എന്‍.ഡി. പൈലോത്, ദേശീയ ബോക്‌സിങ്ങില്‍ സ്വര്‍ണം നേടിയ ഹജ്ര നസ്രിന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഫാദര്‍ ജിയോ ആലനോലിക്കല്‍, പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍, വാര്‍ഡ് അംഗം ഷൈജു പട്ടിക്കാട്ടുകാരന്‍, ദര്‍ശന കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് ആന്റോ പയ്യപ്പിള്ളി, ട്രഷറര്‍ ടോണി തോമസ്, സെക്രട്ടറി ലിജോ കുറ്റിക്കാടന്‍ എന്നിവര്‍ പ്രസംഗിച്ചു. ജയരാജ് വാര്യര്‍ അവതാരകനായ ഔസേപ്പച്ചന്‍ ഈണം നല്‍കിയ ഗാനങ്ങള്‍ ഉള്‍പ്പെടുത്തി മൗനം …

വരന്തരപ്പിള്ളി ദര്‍ശന കള്‍ച്ചറല്‍ ഫോറം ഏര്‍പ്പെടുത്തിയ ദര്‍ശന സമാദരണ അവാര്‍ഡ് സംഗീത സംവിധായകന്‍ ഔസേപ്പച്ചന് സമര്‍പ്പിച്ചു Read More »

YOUTH CONGRESS PUDUKAD

യൂത്ത് കോണ്‍ഗ്രസ് പുതുക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഷുഹൈബ് രക്തസാക്ഷിത്വ അനുസ്മരണം നടത്തി

യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്  ജസ്റ്റിന്‍ ആറ്റുപുറം അധ്യക്ഷത വഹിച്ചു. പുതുക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സുധന്‍ കാരയില്‍, യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം സെക്രട്ടറി സച്ചിന്‍ ഷാജു,  എഡ്വിന്‍, അര്‍ജുന്‍ സുരേഷ്, ജോയ് വെല്ലപ്പാടി എന്നിവര്‍ പ്രസംഗിച്ചു. 

YOUTH CONGRESS ALAGAPPA

യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന മട്ടന്നൂര്‍ ഷുഹൈബിന്റെ രക്തസാക്ഷി ദിനാചരണം യൂത്ത് കോണ്‍ഗ്രസ് അളഗപ്പനഗര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തി

ആമ്പല്ലൂരില്‍ നടന്ന ചടങ്ങ് യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ഫൈസല്‍ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഹരണ്‍ ബേബി അധ്യക്ഷത വഹിച്ചു. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജിമ്മി മഞ്ഞളി, സിജോ പുന്നക്കര, മനോജ് സുന്ദര്‍,അഭിജിത്, അന്‍സ് ആന്റോ, ജെറിന്‍, അഭിഷേക്, അതുല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

parappukara social welfare society

പറപ്പൂക്കര പഞ്ചായത്ത് സോഷ്യല്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നെല്ലായിലുള്ള പുതിയ ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു

ടി.എന്‍. പ്രതാപന്‍ എംപി ഉദ്ഘാടനം നിര്‍വഹിച്ചു. പറപ്പൂക്കര പഞ്ചായത്തിലെ മികച്ച സഹകാരികളെ പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് ആദരിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ എന്‍.എം. പുഷ്പാകരന്‍, എം.കെ. ഷൈലജ, പഞ്ചായത്ത് അംഗങ്ങളായ നന്ദിനി രമേശന്‍, രാധാ വിശ്വംഭരന്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രസിഡന്റ് ആര്‍. നാരായണന്‍കുട്ടി, വൈസ് പ്രസിഡന്റ് എം.എ. ജോണ്‍സണ്‍, സെക്രട്ടറി നിഷ ജയരാജ് എന്നിവര്‍ നേതൃത്വം നല്‍കി. പറപ്പൂക്കര പഞ്ചായത്ത് സോഷ്യല്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി  10 വര്‍ഷം പൂര്‍ത്തിയാക്കിയ വേളയില്‍ കൂടുതല്‍ സൗകര്യപ്രദവും …

പറപ്പൂക്കര പഞ്ചായത്ത് സോഷ്യല്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നെല്ലായിലുള്ള പുതിയ ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു Read More »

kodakara block prgm

കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സര്‍ഗ്ഗസന്ധ്യ 2024 കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു

കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സജിതാ രാജീവന്‍, ബ്ലോക്ക് ഡിവിഷന്‍ അംഗങ്ങളായ ടെസി വില്‍സണ്‍, ഇ.കെ. സദാശിവന്‍, സതി സുധീര്‍, മിനി ഡെന്നി പനോക്കാരന്‍, ബിഡിഒ കെ.കെ. നിഖില്‍ എന്നിവര്‍ പ്രസംഗിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്തില്‍ രണ്ടുവര്‍ഷമായി മോഹിനിയാട്ടം, കര്‍ണാട്ടിക് മ്യൂസിക്, കൂടിയാട്ടം വേഷം, പെയിന്റിംഗ് എന്നീ ഇനങ്ങളില്‍ പരിശീലനം പൂര്‍ത്തിയാക്കിയ കലാകാരന്മാരുടെ അരങ്ങേറ്റമാണ് സര്‍ഗസന്ധ്യയില്‍ നടന്നത്. 

kanakamala theerthadanam

 85-ാമത് കനകമല കുരിശുമുടി നോമ്പുകാല തീര്‍ഥാടനത്തിന് തുടക്കമായി

കൊട്ടേക്കാട് സെന്റ് മേരീസ് അസംപ്ഷന്‍ ഫൊറോന ദേവാലയത്തില്‍ നിന്ന് വികാരി ഫാദര്‍ ജോജൂ ആളൂര്‍ തെളിയിച്ച് നല്‍കിയ വിശ്വാസ ദീപശിഖ കനകമല അടിവാരം പള്ളിയില്‍ എത്തിയതിനു ശേഷമാണ് ചടങ്ങുകള്‍്ക്ക് തുടക്കമായത്.  ഇരിങ്ങാലക്കുട ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ 57 ദിവസം നീളുന്ന തീര്‍ഥാടനത്തിന് തുടക്കം കുറിച്ച് ദേവാലയത്തില്‍ തിരിതെളിയിച്ചു. തുടര്‍ന്ന് വിശ്വാസ ദീപവുമായി കുരിശുമുടിയിലേക്ക് പ്രദക്ഷിണം നടന്നു. കുരിശുമുടി ദേവാലയത്തില്‍  ദീപം പ്രതിഷ്ഠിച്ചശേഷം വിശുദ്ധ കുര്‍ബാനയും വിശുദ്ധന്റെ തിരുശേഷിപ്പ് വണക്കവും ഉണ്ടായി. കനകമല തീര്‍ഥാടന കേന്ദ്രം റെക്ടര്‍ …

 85-ാമത് കനകമല കുരിശുമുടി നോമ്പുകാല തീര്‍ഥാടനത്തിന് തുടക്കമായി Read More »

shop closed

ഇന്ന് സംസ്ഥാനവ്യാപകമായി കടമുടക്കം

ചെറുകിട വ്യാപാര മേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ വ്യാപാര സംരക്ഷണ യാത്രയുടെ സമാപന സമ്മേളനത്തോടനുബന്ധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി കടകള്‍ മുടക്കം. സംഘടനയ്ക്കു കീഴിലെ വ്യാപാരികളാണ് കടകള്‍ മുടക്കുന്നത്.

പുതുക്കാട്ആലപ്പാട്ട് മാടാനി ഫ്രാൻസീസ് അന്തരിച്ചു

പുതുക്കാട്ആലപ്പാട്ട് മാടാനി ഫ്രാൻസീസ് (65) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 3.30 ന് പുതുക്കാട് സെന്റ് ആന്റണീസ് ഫൊറോന പള്ളിയിൽ . ഭാര്യ ആനി മക്കൾ ഫ്രാൻസി , ആൻസി ജോയ്സി, മരുമക്കൾ ഷാജു, ജോബി, ഡെയ്സൻ