nctv news pudukkad

Author name: nctv news

street dog

വരന്തരപ്പിള്ളി പഞ്ചായത്തിലെ വെട്ടിങ്ങപ്പാടത്ത് തെരുവുനായ ശല്യം രൂക്ഷമാകുന്നതായി പരാതി

യാത്രക്കാരും സ്‌കൂളിലേക്ക് പോകുന്ന വിദ്യാര്‍ഥികളും ഭീതിയിലാണ് ഇതുവഴി കടന്നുപോകുന്നത്. കൂട്ടത്തോടെയെത്തുന്ന തെരുവു നായ്ക്കളുടെ ആക്രമണത്തില്‍ നിന്ന് കഷ്ടിച്ചാണ് പലരും രക്ഷപ്പെടുന്നത്. വെട്ടിങ്ങപ്പാടത്തും കാടിനോട് ചേര്‍ന്നുള്ള റോഡിലുമാണ് തെരുവുനായ്ക്കള്‍ തമ്പടിച്ചിരിക്കുന്നത്. ഈ പ്രശ്‌നത്തിന് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകനായ സുരേഷ് ചെമ്മനാടന്‍ വരന്തരപ്പിള്ളി പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കി.

വരന്തരപ്പിള്ളി പഞ്ചായത്തിലെ വെട്ടിങ്ങപ്പാടത്ത് തെരുവുനായ ശല്യം രൂക്ഷമാകുന്നതായി പരാതി Read More »

pudukad panchayath

പുതുക്കാട് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ രണ്ടാംകല്ല്, ചെങ്ങാലൂര്‍ പ്രദേശങ്ങളിലെ കടകളില്‍ നടത്തിയ പരിശോധനയില്‍ പ്ലാസ്റ്റിക് മാലിന്യം കത്തിച്ച കടയുടമകള്‍ക്ക് 10,000 രൂപ പിഴ ചുമത്തി

 പ്ലാസ്റ്റിക് മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കി. പ്ലാസ്റ്റിക് മാലിന്യം ഹരിതകര്‍മ്മസേനക്ക് കൈമാറാതെ കത്തിക്കുകയും പൊതുസ്ഥലങ്ങളില്‍ വലിച്ചെറിയുകയും ചെയ്യുന്നവര്‍ക്കെതിരെ കേരള ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ വരും ദിവസങ്ങളില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. പുതുക്കാട് പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എം.പി. ചിത്രയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് തല ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.ബി. കീര്‍ത്തി, ഉദ്യോഗസ്ഥരായ ടി.സി. സിന്ധു, കെ.ജെ. ജിന്‍സി, മുഹമ്മദ് റാഫി, കെ.കെ. ഓമന എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

പുതുക്കാട് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ രണ്ടാംകല്ല്, ചെങ്ങാലൂര്‍ പ്രദേശങ്ങളിലെ കടകളില്‍ നടത്തിയ പരിശോധനയില്‍ പ്ലാസ്റ്റിക് മാലിന്യം കത്തിച്ച കടയുടമകള്‍ക്ക് 10,000 രൂപ പിഴ ചുമത്തി Read More »

ത്യാഗത്തിന്റെ സ്മരണകളുമായി ബലിപെരുന്നാള്‍

ത്യാഗത്തിന്റെയും സഹനത്തിന്റെയും സമര്‍പ്പണത്തിന്റെയും സന്ദേശം പകരുന്ന ബലിപെരുന്നാള്‍. ഒന്നും തന്റേതല്ലെന്ന ലാളിത്യത്തിന്റെ പാഠമാണ് പെരുന്നാള്‍ നല്‍കുന്നത്. പെരുന്നാള്‍ നമസ്‌കാരത്തിനായി സംസ്ഥാനത്തെ ഈദ് ഗാഹുകള്‍ ഒരുങ്ങി ക്കഴിഞ്ഞു. ജീവിത സായാഹ്നത്തില്‍ ലഭിച്ച സ്വന്തം മകനെ ബലി നല്‍കണമെന്ന ദൈവ കല്‍പന ശിരസാ വഹിച്ച ഇബ്രാഹിം നബി യുടെ ത്യാഗത്തിന്റെ സ്മരണയാണ് ബലിപെരുന്നാള്‍. ഇബ്രാഹിമിന്റെയും മകന്റെയും അടിയുറച്ചവിശ്വാസത്തില്‍ സംപ്രീതനായ ദൈവം മകനുപകരം ആടിനെ ബലിനല്‍കിയാല്‍ മതിയെന്ന് അരുള്‍ ചെയ്തു. ആത്മത്യാഗത്തിന്റെ ഈ പാഠം ജീവിതത്തിലേക്ക് പകര്‍ത്താനാണ് വിശ്വാസികള്‍ പെരുന്നാള്‍ ആഘോഷിക്കുന്നത്.

ത്യാഗത്തിന്റെ സ്മരണകളുമായി ബലിപെരുന്നാള്‍ Read More »

obit

ആലേങ്ങാടന്‍ ജോണി (87) അന്തരിച്ചു

ദീര്‍ഘകാലം പത്ര ഏജന്റും കല്ലൂര്‍ കോര്‍പറേഷന്‍ ബാങ്ക് കളക്ഷന്‍ ഏജന്റുമായിരുന്ന ആലേങ്ങാടന്‍ ജോണി (87) അന്തരിച്ചു. സംസ്‌കാരം വെള്ളിയാഴ്ച (29.06.2023) ഉച്ചതിരിഞ്ഞ് 3ന് കല്ലൂര്‍ വെസ്റ്റ് ഹോളിമേരി റോസറി പള്ളിയില്‍. ഭാര്യ: ആനി (റിട്ട. അധ്യാപിക, ശങ്കര യുപി സ്‌കൂള്‍, ആലേങ്ങാട്). മക്കള്‍: ഡേവിസ്, ഫ്രാന്‍സിസ്. മരുമക്കള്‍: പ്രിയ, ഷീബ.

ആലേങ്ങാടന്‍ ജോണി (87) അന്തരിച്ചു Read More »

avittapilly accident

അവിട്ടപ്പിള്ളിയിൽ ബസ് കയറി വയോധിക മരിച്ചു

അവിട്ടപ്പിള്ളിയിൽ സ്വകാര്യ ബസ് കയറി വയോധിക മരിച്ചു. കുറ്റിച്ചിറ കൂർക്കമറ്റം നമ്പ്യാർ വീട് കുമാരൻ ഭാര്യ ശാന്ത (70) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം. അവിട്ടപ്പിള്ളിയിലെ മരണ വീട്ടിലേക്ക് വന്ന ശാന്ത ബസിൽ നിന്നിറങ്ങുന്നതിനിടെ വീഴുകയായിരുന്നു. അതേ ബസ് മുന്നോട്ടെടുത്തപ്പോർ പിൻചക്രം തലയിലൂടെ കയറിയാണ് മരണം സംഭവിച്ചത്. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വെള്ളിക്കുളങ്ങര പോലിസ് മേൽ നടപടി സ്വീകരിച്ചു

അവിട്ടപ്പിള്ളിയിൽ ബസ് കയറി വയോധിക മരിച്ചു Read More »

information centre

കൊടകര ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ആരംഭിച്ച ബ്ലോക്ക് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല മനോഹരന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സജിതാ രാജീവന്‍, ബ്ലോക്ക് അംഗങ്ങളായ ഇ.കെ. സദാശിവന്‍, പോള്‍സന്‍ തെക്കുംപീടിക, വി.കെ. മുകുന്ദന്‍, ടി.കെ. അസൈന്‍, ഷീല ജോര്‍ജ്ജ്, മിനി ഡെന്നി പനോക്കാരന്‍, ഹേമലത നന്ദകുമാര്‍, ബ്ലോക്ക് പഞ്ചായത്തിലെയും ഘടക സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഇവിടെനിന്നും ലഭ്യമാകുന്ന കമ്പ്യൂട്ടര്‍ അധിഷ്ഠിത സേവനങ്ങള്‍ക്ക് അക്ഷയ കേന്ദ്രങ്ങള്‍ക്കായി സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള നിരക്കുകള്‍

കൊടകര ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ആരംഭിച്ച ബ്ലോക്ക് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു Read More »

kodakara arrest

മുക്കുപണ്ടം പണയംവെച്ച് അഞ്ചര ലക്ഷം തട്ടിയ മുൻ ഡിവൈഎസ്പി പിടിയിൽ

വ്യാജ സ്വര്‍ണ്ണം പണയം വച്ച് പണം വാങ്ങിയ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പൊലീസ് കസ്റ്റഡിയില്‍. ചാലക്കുടി പോട്ടയില്‍ താമസിക്കുന്ന കാട്ടുമറ്റത്തില്‍ ശങ്കരന്റെ മകന്‍ മുന്‍ ഡിവൈഎസ്പി വിജയന്‍ (69)നെയാണ് കൊടകര പൊലീസ് വീട്ടില്‍ നിന്നും കസ്റ്റഡിയില്‍ എടുത്തത്. കൊടകര ഫാര്‍മേഴ്സ് സഹകരണ ബാങ്ക് അതികൃധരുടെ പരാതി അനുസരിച്ചായിരുന്നു പൊലീസ് നടപടി.10 മാസം 144.5 ഗ്രാം വ്യാജ സ്വര്‍ണ്ണം സഹകരണ ബാങ്കില്‍ പണയം വച്ച് 5,48,000 രൂപയാണ് പോലീസിലെ മുന്‍ ഡിവൈഎസ്പി യായ വിജയന്‍ കൈപ്പറ്റിയത്.

മുക്കുപണ്ടം പണയംവെച്ച് അഞ്ചര ലക്ഷം തട്ടിയ മുൻ ഡിവൈഎസ്പി പിടിയിൽ Read More »

citu

നിര്‍മാണ തൊഴിലാളി യൂണിയന്‍ സിഐടിയു ജില്ലാതല വിത്തിറക്കല്‍ ഉത്സവം കൊടകര ഏരിയയ്ക്കു കീഴിലെ ആലത്തൂര്‍ സമ്പാശിവന്‍ നഗറില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

യൂണിയന്‍ ജില്ലാ പ്രസിഡന്റ് കോനിക്കര പ്രഭാകരന്‍ അധ്യക്ഷനായിരുന്നു. സംസ്ഥാന കമ്മിറ്റി അംഗം എ.സി. വേലായുധന്‍, ഏരിയ സെക്രട്ടറി എം.കെ. അശോകന്‍, എ.കെ. ബാലന്‍, എം.കെ. മോഹനന്‍, ടി.ആര്‍. ലാലു, എ. രാജീവ് എന്നിവര്‍ പ്രസംഗിച്ചു.

നിര്‍മാണ തൊഴിലാളി യൂണിയന്‍ സിഐടിയു ജില്ലാതല വിത്തിറക്കല്‍ ഉത്സവം കൊടകര ഏരിയയ്ക്കു കീഴിലെ ആലത്തൂര്‍ സമ്പാശിവന്‍ നഗറില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു Read More »

pudukad accident

പുതുക്കാട് നിർത്തിയിട്ട ലോറിയിൽ ഇടിച്ച് നിയന്ത്രണംവിട്ട കണ്ടെയ്നർ ലോറി മറ്റൊരു ലോറിയുടെ മുകളിലേക്ക് മറിഞ്ഞു

പുതുക്കാട് നിർത്തിയിട്ട ലോറിയിൽ ഇടിച്ച് നിയന്ത്രണംവിട്ട കണ്ടെയ്നർ ലോറി മറ്റൊരു ലോറിയുടെ മുകളിലേക്ക് മറിഞ്ഞു. അപകടത്തിൽ ആർക്കും പരിക്കില്ല.പുതുക്കാട് ദേശീയപാതയുടെ സർവീസ് റോഡിൽ പുലർച്ചെ മൂന്നരയോടെയായിരുന്നു അപകടം. കൊച്ചിയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോയ കണ്ടെയ്നർ ലോറിയാണ് അപകടത്തിൽപ്പെട്ടത്.നിർത്തിയിട്ട രണ്ട് ലോറികളിൽ ജീവനക്കാർ ഉറങ്ങുന്നുണ്ടായിരുന്നെങ്കിലും ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

പുതുക്കാട് നിർത്തിയിട്ട ലോറിയിൽ ഇടിച്ച് നിയന്ത്രണംവിട്ട കണ്ടെയ്നർ ലോറി മറ്റൊരു ലോറിയുടെ മുകളിലേക്ക് മറിഞ്ഞു Read More »

fever updates

സംസ്ഥാനത്ത് പനി വ്യാപനം തുടരുന്നു

വെള്ളിയാഴ്ചയും പനി ബാധിതരുടെ എണ്ണം 13,000 കടന്നു. ഡെങ്കിപ്പനി കേസുകള്‍ നൂറിലേറെയാണ്. പനി പ്രതിരോധത്തിന്റെ ഭാഗമായി കൊതുകിന്റെ ഉറവിടം നശിപ്പിക്കാന്‍ ഉള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഞായറാഴ്ച വീടുകളില്‍ ഡ്രൈ ഡേ ആചരിക്കാന്‍ ആണ് നിര്‍ദേശം. വെള്ളിയാഴ്ച 13521 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. പനിയുള്ള കുട്ടികളെ മൂന്നു മുതല്‍ അഞ്ചു വരെ ദിവസം സ്‌കൂളില്‍ അയക്കരുതെന്നും നിര്‍ബന്ധമായും ചികിത്സ തേടണമെന്നും രക്ഷാകര്‍ത്താക്കള്‍ക്ക് നിര്‍ദേശം നല്‍കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍ ഇറങ്ങി. കുട്ടിയുടെ രോഗവിവരം സ്‌കൂളില്‍ നിന്ന്

സംസ്ഥാനത്ത് പനി വ്യാപനം തുടരുന്നു Read More »

arrest nedumbal

വില്‍പ്പനക്കായി സൂക്ഷിച്ച 430 ഗ്രാം കഞ്ചാവുമായി നെടുമ്പാളില്‍ ജിംനേഷ്യം നടത്തുന്ന യുവാവിനെ പുതുക്കാട് പൊലീസ് അറസ്റ്റ്‌ചെയ്തു

 നെടുമ്പാള്‍ പള്ളം സ്വദേശി കല്ലയില്‍ വീട്ടില്‍ 32 വയസുള്ള തക്കുടു എന്ന് വിളിക്കുന്ന അനീഷ് ആണ് പിടിയിലായത്. 8 ഗ്രാം വീതമുള്ള 48 ചെറിയ പൊതികളിലായി കട്ടിലിനടിയിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. പുതുക്കാട് പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുകയാണ് ഇയാളുടെ പതിവെന്ന് പോലീസ് പറഞ്ഞു. വര്‍ഷങ്ങളായി ഇയാള്‍ കഞ്ചാവ് വില്‍പ്പന നടത്തുന്നുണ്ടെന്നും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയുമാണെന്നും പോലീസ് അറിയിച്ചു. 

വില്‍പ്പനക്കായി സൂക്ഷിച്ച 430 ഗ്രാം കഞ്ചാവുമായി നെടുമ്പാളില്‍ ജിംനേഷ്യം നടത്തുന്ന യുവാവിനെ പുതുക്കാട് പൊലീസ് അറസ്റ്റ്‌ചെയ്തു Read More »

mutrhumala irrigation project

വിപുലീകരിച്ച മുത്തുമല ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി നാടിനു സമര്‍പ്പിച്ചു

 കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കൊടകര ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5 ലക്ഷം രൂപ ചെലവിലായിരുന്നു നിര്‍മാണം. ചടങ്ങില്‍ കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത്, വരന്തരപ്പിള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഹേമലത നന്ദകുമാര്‍, ബിഡിഒ പി.ആര്‍. അജയ്‌ഘോഷ് എന്നിവര്‍ സന്നിഹിതരായിരുന്നു.

വിപുലീകരിച്ച മുത്തുമല ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി നാടിനു സമര്‍പ്പിച്ചു Read More »

kerala congress (m)

മണിപ്പൂരിലെ കലാപത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിസംഗത പാലിക്കുകയാണെന്നാരോപിച്ച് കേരള കോണ്‍ഗ്രസ് (എം) പുതുക്കാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

 കേരള കോണ്‍ഗ്രസ് (എം) ജില്ലാ സെക്രട്ടറി സെബാസ്റ്റ്യന്‍ മഞ്ഞളി പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്തു. കേരള കോണ്‍ഗ്രസ് (എം) നിയോജക മണ്ഡലം പ്രസിഡന്റ് ജോര്‍ജ് താഴേക്കാടന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സ്റ്റീയറിങ് കമ്മിറ്റി അംഗം കെ.കെ. വിനു, നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി രഞ്ജിത്ത് പോള്‍ ആട്ടോക്കാരന്‍, പ്രസിഡന്റ്മാരായ എ.കെ. ജോസഫ്, ബെന്നി സൈമണ്‍, ജോസി മാണി, എം.പി. മേജര്‍, എം.കെ. രാമകൃഷ്ണന്‍, രാധാകൃഷ്ണന്‍ മേനോന്‍, സദാനന്ദന്‍ കാട്ടുങ്ങല്‍, ബാബു, ബിജു മലയകണ്ടം, കെ.കെ. രവി, ആല്‍ഡിറിന്‍

മണിപ്പൂരിലെ കലാപത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിസംഗത പാലിക്കുകയാണെന്നാരോപിച്ച് കേരള കോണ്‍ഗ്രസ് (എം) പുതുക്കാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു Read More »

obit

പറപ്പൂക്കര രാപ്പാള്‍ കിഴക്കൂട്ട് പരേതനായ ഗോവിന്ദന്‍ നായര്‍ ഭാര്യ ശാന്തമ്മ (80) അന്തരിച്ചു

സംസ്‌കാരം വ്യാഴം രാവിലെ 10.30ന് വീട്ടുവളപ്പില്‍. മക്കള്‍: മുരളി, ഗിരിജന്‍, സുധ, അജിത. മരുമക്കള്‍: സംഗീത, പ്രീത, രവി, രാധാകൃഷ്ണന്‍.

പറപ്പൂക്കര രാപ്പാള്‍ കിഴക്കൂട്ട് പരേതനായ ഗോവിന്ദന്‍ നായര്‍ ഭാര്യ ശാന്തമ്മ (80) അന്തരിച്ചു Read More »

menstral cup

കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതിയുടെ ഭാഗമായി വനിതകള്‍ക്ക് ആര്‍ത്തവ സുരക്ഷയ്ക്കായി നല്‍കുന്ന മെന്‍സ്ട്രല്‍ കപ്പിന്റെ ആദ്യഘട്ട വിതരണോദ്ഘാടനം കൊടകര ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടത്തി

 കൊടകര ബ്ലോക്ക് പഞ്ചായത്തും പുതുക്കാട് പഞ്ചായത്തും സംയുക്തമായാണ് പദ്ധതി നടത്തിയത്. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ്, പുതുക്കാട് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. കെ.എം. മുഹമ്മദാലി പദ്ധതി വിശദീകരണം നടത്തി. ഡോ. വിദ്യ ബാഹുലേയന്‍ ക്ലാസെടുത്തു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സജിത രാജീവന്‍, ഇ.കെ. സദാശിവന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോജു, അംഗങ്ങളായ സി.സി. സോമസുന്ദരന്‍, സെബി

കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതിയുടെ ഭാഗമായി വനിതകള്‍ക്ക് ആര്‍ത്തവ സുരക്ഷയ്ക്കായി നല്‍കുന്ന മെന്‍സ്ട്രല്‍ കപ്പിന്റെ ആദ്യഘട്ട വിതരണോദ്ഘാടനം കൊടകര ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടത്തി Read More »

arrest

 കഞ്ചാവുകേസിലെ പിടികിട്ടാപ്പുള്ളിയായ യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു

കണ്ണന്‍കുഴി പള്ളിപ്പാടന്‍ വീട്ടില്‍ സുനീഷാണ് അറസ്റ്റിലായത്. 2022 മാര്‍ച്ച് 10നായിരുന്നു കേസിനാസ്പദമായ സംഭവം. രണ്ട് കിലോയോളം  കഞ്ചാവുമായി ബൈക്കില്‍ പോകുന്നതിനിടെ കൊടകര വട്ടേക്കാട് വെച്ച് പൊലീസ് കൈകാണിച്ചപ്പോള്‍ ഇയാള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. ഇയാളോടൊപ്പമുണ്ടായിരുന്ന അഭിനന്ദ്, സുജിമോന്‍ എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു. ഒളിവിലായിരുന്ന സുനീഷിനെ ചാലക്കുടി ഡിവൈഎസ്പിയുടെ കീഴിലുള്ള സ്്ക്വാഡാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റു ചെയ്തു.

 കഞ്ചാവുകേസിലെ പിടികിട്ടാപ്പുള്ളിയായ യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു Read More »

pudukad mla

പുതുക്കാട് മണ്ഡലത്തിലെ 8 പഞ്ചായത്തുകളിലായി 109 മിനിമാസ്റ്റ് / ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനായി ജില്ലാ കളക്ടറുടെ അനുമതി ലഭിച്ചതായി കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അറിയിച്ചു

എംഎല്‍എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നുമാണ് ലൈറ്റ് സ്ഥാപിക്കുന്നതിനായുള്ള തുക ചിലവഴിക്കുന്നത്. തുടര്‍നടപടികള്‍ക്കായി ജില്ലാ പഞ്ചായത്ത് എക്‌സിക്യൂട്ടീവ് എന്‍ജിനീയറെ ചുമതലപ്പെടുത്തിയതായും എംഎല്‍എ അറിയിച്ചു.

പുതുക്കാട് മണ്ഡലത്തിലെ 8 പഞ്ചായത്തുകളിലായി 109 മിനിമാസ്റ്റ് / ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനായി ജില്ലാ കളക്ടറുടെ അനുമതി ലഭിച്ചതായി കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അറിയിച്ചു Read More »

mattathur

നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടികൂടി

മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലെ കടകളില്‍ നിന്നും നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടികൂടി. പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍, ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് കപ്പുകള്‍, പ്ലാസ്റ്റിക് വാഴയില, പ്ലേറ്റുകള്‍ എന്നിവയടക്കം 60 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങള്‍ തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പിടിച്ചെടുത്തു.

നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടികൂടി Read More »

award winner

നാടകപ്രവര്‍ത്തകന്‍ ശശിധരന്‍ നടുവിലിന് പുരസ്‌കാരം

സിപിഎം നേതാവായിരുന്ന വി.ആര്‍. ദാമോദരന്റെ സ്മരണക്കായി ഏര്‍പ്പെടുത്തിയ വി.ആര്‍. ദാമോദരന്‍ സ്മാരക എന്‍ഡോവ്‌മെന്റിന് നാടകപ്രവര്‍ത്തകനും വല്ലച്ചിറ നാടക ദ്വീപിന്റെ മുഖ്യ സംഘാടകനുമായ ശശിധരന്‍ നടുവില്‍ അര്‍ഹനായി. 10,000 രൂപയും ഫലകവുമാണ് അവാര്‍ഡ്. വ്യാഴാഴ്ച ചെറുവാളില്‍ നടക്കുന്ന വി.ആര്‍. അനുസ്മരണ പരിപാടിയില്‍ വെച്ച് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ പുരസ്‌കാരം സമര്‍പ്പിക്കും.

നാടകപ്രവര്‍ത്തകന്‍ ശശിധരന്‍ നടുവിലിന് പുരസ്‌കാരം Read More »

amballur

ആമ്പല്ലൂരിലെ അനധികൃത തെരുവോര കച്ചവടം അളഗപ്പനഗർ പഞ്ചായത്ത് അധികൃതർ ഒഴിപ്പിച്ചു

 മുന്‍പ് പലതവണ താക്കീത് നല്‍കിയിരുന്നെങ്കിലും വാഹനങ്ങളില്‍ കച്ചവടം തുടരുന്നതാണ് ഒഴിപ്പിച്ചത്. ആമ്പല്ലൂര്‍ ജംഗ്ഷന്‍ മുതല്‍ പോളിടെക്‌നിക് വരെയുള്ള പ്രദേശത്ത് വഴിയോര കച്ചവടം പഞ്ചായത്ത് നിരോധിച്ചിട്ടുണ്ട്. അടുത്തദിവസം മുതല്‍ വഴിയോര കച്ചവടം നടത്തുകയാണെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്ന് പൊലീസും അറിയിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. രാജേശ്വരി, അംഗം സനല്‍ മഞ്ഞളി, പൊലീസ് എസ്എച്ച്ഒ യു. സുനില്‍ദാസ്, പഞ്ചായത്ത് സെക്രട്ടറി പി.ബി. സുബാഷ് എന്നിവര്‍ നേതൃത്വം നല്‍കി. ഈ പ്രദേശത്തുള്ള അനധികൃത പാര്‍ക്കിങ്ങിനും പിഴ ഈടാക്കുമെന്ന് പഞ്ചായത്ത് അറിയിച്ചു.

ആമ്പല്ലൂരിലെ അനധികൃത തെരുവോര കച്ചവടം അളഗപ്പനഗർ പഞ്ചായത്ത് അധികൃതർ ഒഴിപ്പിച്ചു Read More »