യാത്രക്കാരും സ്‌കൂളിലേക്ക് പോകുന്ന വിദ്യാര്‍ഥികളും ഭീതിയിലാണ് ഇതുവഴി കടന്നുപോകുന്നത്. കൂട്ടത്തോടെയെത്തുന്ന തെരുവു നായ്ക്കളുടെ ആക്രമണത്തില്‍ നിന്ന് കഷ്ടിച്ചാണ് പലരും രക്ഷപ്പെടുന്നത്. വെട്ടിങ്ങപ്പാടത്തും കാടിനോട് ചേര്‍ന്നുള്ള റോഡിലുമാണ് തെരുവുനായ്ക്കള്‍ തമ്പടിച്ചിരിക്കുന്നത്. ഈ പ്രശ്‌നത്തിന് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകനായ സുരേഷ് ചെമ്മനാടന്‍ വരന്തരപ്പിള്ളി പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കി.