പ്ലാസ്റ്റിക് മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കി. പ്ലാസ്റ്റിക് മാലിന്യം ഹരിതകര്‍മ്മസേനക്ക് കൈമാറാതെ കത്തിക്കുകയും പൊതുസ്ഥലങ്ങളില്‍ വലിച്ചെറിയുകയും ചെയ്യുന്നവര്‍ക്കെതിരെ കേരള ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ വരും ദിവസങ്ങളില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. പുതുക്കാട് പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എം.പി. ചിത്രയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് തല ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.ബി. കീര്‍ത്തി, ഉദ്യോഗസ്ഥരായ ടി.സി. സിന്ധു, കെ.ജെ. ജിന്‍സി, മുഹമ്മദ് റാഫി, കെ.കെ. ഓമന എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
പുതുക്കാട് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ രണ്ടാംകല്ല്, ചെങ്ങാലൂര്‍ പ്രദേശങ്ങളിലെ കടകളില്‍ നടത്തിയ പരിശോധനയില്‍ പ്ലാസ്റ്റിക് മാലിന്യം കത്തിച്ച കടയുടമകള്‍ക്ക് 10,000 രൂപ പിഴ ചുമത്തി
