ത്യാഗത്തിന്റെയും സഹനത്തിന്റെയും സമര്‍പ്പണത്തിന്റെയും സന്ദേശം പകരുന്ന ബലിപെരുന്നാള്‍. ഒന്നും തന്റേതല്ലെന്ന ലാളിത്യത്തിന്റെ പാഠമാണ് പെരുന്നാള്‍ നല്‍കുന്നത്. പെരുന്നാള്‍ നമസ്‌കാരത്തിനായി സംസ്ഥാനത്തെ ഈദ് ഗാഹുകള്‍ ഒരുങ്ങി ക്കഴിഞ്ഞു. ജീവിത സായാഹ്നത്തില്‍ ലഭിച്ച സ്വന്തം മകനെ ബലി നല്‍കണമെന്ന ദൈവ കല്‍പന ശിരസാ വഹിച്ച ഇബ്രാഹിം നബി യുടെ ത്യാഗത്തിന്റെ സ്മരണയാണ് ബലിപെരുന്നാള്‍. ഇബ്രാഹിമിന്റെയും മകന്റെയും അടിയുറച്ചവിശ്വാസത്തില്‍ സംപ്രീതനായ ദൈവം മകനുപകരം ആടിനെ ബലിനല്‍കിയാല്‍ മതിയെന്ന് അരുള്‍ ചെയ്തു. ആത്മത്യാഗത്തിന്റെ ഈ പാഠം ജീവിതത്തിലേക്ക് പകര്‍ത്താനാണ് വിശ്വാസികള്‍ പെരുന്നാള്‍ ആഘോഷിക്കുന്നത്. വിശ്വാസവും അനുഷ്ഠാനവും ഇഴചേര്‍ന്നു നില്‍ക്കുന്ന ബലി പെരുന്നാള്‍ നമ്മിലെ അഹങ്കാരത്തെയും വിദ്വേഷത്തെയും തിന്മകളേയും ബലിനല്‍കാനാണ് ആഹ്വാനം ചെയ്യുന്നത്. പ്രവര്‍ത്തികളില്‍ വെണ്‍മയും വാക്കുകള്‍ സൗരഭ്യവും നിറച്ച് ഒരുമയോടെ മുന്നേറുക എന്നതാണ് ഓരോ ആഘോഷവും നല്‍കുന്ന സന്ദേശം. ഏവര്‍ക്കും എന്‍സിടിവിയുടെ ബലിപെരുന്നാള്‍ ആശംസകള്‍.