പുതുക്കാട് നിർത്തിയിട്ട ലോറിയിൽ ഇടിച്ച് നിയന്ത്രണംവിട്ട കണ്ടെയ്നർ ലോറി മറ്റൊരു ലോറിയുടെ മുകളിലേക്ക് മറിഞ്ഞു. അപകടത്തിൽ ആർക്കും പരിക്കില്ല.പുതുക്കാട് ദേശീയപാതയുടെ സർവീസ് റോഡിൽ പുലർച്ചെ മൂന്നരയോടെയായിരുന്നു അപകടം. കൊച്ചിയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോയ കണ്ടെയ്നർ ലോറിയാണ് അപകടത്തിൽപ്പെട്ടത്.നിർത്തിയിട്ട രണ്ട് ലോറികളിൽ ജീവനക്കാർ ഉറങ്ങുന്നുണ്ടായിരുന്നെങ്കിലും ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.