വെള്ളിയാഴ്ചയും പനി ബാധിതരുടെ എണ്ണം 13,000 കടന്നു. ഡെങ്കിപ്പനി കേസുകള്‍ നൂറിലേറെയാണ്. പനി പ്രതിരോധത്തിന്റെ ഭാഗമായി കൊതുകിന്റെ ഉറവിടം നശിപ്പിക്കാന്‍ ഉള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഞായറാഴ്ച വീടുകളില്‍ ഡ്രൈ ഡേ ആചരിക്കാന്‍ ആണ് നിര്‍ദേശം. വെള്ളിയാഴ്ച 13521 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. പനിയുള്ള കുട്ടികളെ മൂന്നു മുതല്‍ അഞ്ചു വരെ ദിവസം സ്‌കൂളില്‍ അയക്കരുതെന്നും നിര്‍ബന്ധമായും ചികിത്സ തേടണമെന്നും രക്ഷാകര്‍ത്താക്കള്‍ക്ക് നിര്‍ദേശം നല്‍കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍ ഇറങ്ങി. കുട്ടിയുടെ രോഗവിവരം സ്‌കൂളില്‍ നിന്ന് അന്വേഷിക്കണം. ഒരു ക്ലാസില്‍ പല കുട്ടികള്‍ക്ക് പനിയുണ്ടെങ്കില്‍ ക്ലാസ്? ടീച്ചര്‍ പ്രധാനാധ്യാപകനെയും അദ്ദേഹം ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫിസറെയും അറിയിക്കണമെന്നും നിര്‍ദേശമുണ്ട്.