നെടുമ്പാള്‍ പള്ളം സ്വദേശി കല്ലയില്‍ വീട്ടില്‍ 32 വയസുള്ള തക്കുടു എന്ന് വിളിക്കുന്ന അനീഷ് ആണ് പിടിയിലായത്. 8 ഗ്രാം വീതമുള്ള 48 ചെറിയ പൊതികളിലായി കട്ടിലിനടിയിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. പുതുക്കാട് പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുകയാണ് ഇയാളുടെ പതിവെന്ന് പോലീസ് പറഞ്ഞു. വര്‍ഷങ്ങളായി ഇയാള്‍ കഞ്ചാവ് വില്‍പ്പന നടത്തുന്നുണ്ടെന്നും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയുമാണെന്നും പോലീസ് അറിയിച്ചു.