nctv news pudukkad

അവിട്ടപ്പിള്ളിയിൽ ബസ് കയറി വയോധിക മരിച്ചു

avittapilly accident

അവിട്ടപ്പിള്ളിയിൽ സ്വകാര്യ ബസ് കയറി വയോധിക മരിച്ചു. കുറ്റിച്ചിറ കൂർക്കമറ്റം നമ്പ്യാർ വീട് കുമാരൻ ഭാര്യ ശാന്ത (70) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം. അവിട്ടപ്പിള്ളിയിലെ മരണ വീട്ടിലേക്ക് വന്ന ശാന്ത ബസിൽ നിന്നിറങ്ങുന്നതിനിടെ വീഴുകയായിരുന്നു. അതേ ബസ് മുന്നോട്ടെടുത്തപ്പോർ പിൻചക്രം തലയിലൂടെ കയറിയാണ് മരണം സംഭവിച്ചത്. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വെള്ളിക്കുളങ്ങര പോലിസ് മേൽ നടപടി സ്വീകരിച്ചു

Leave a Comment

Your email address will not be published. Required fields are marked *