ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല മനോഹരന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സജിതാ രാജീവന്‍, ബ്ലോക്ക് അംഗങ്ങളായ ഇ.കെ. സദാശിവന്‍, പോള്‍സന്‍ തെക്കുംപീടിക, വി.കെ. മുകുന്ദന്‍, ടി.കെ. അസൈന്‍, ഷീല ജോര്‍ജ്ജ്, മിനി ഡെന്നി പനോക്കാരന്‍, ഹേമലത നന്ദകുമാര്‍, ബ്ലോക്ക് പഞ്ചായത്തിലെയും ഘടക സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഇവിടെനിന്നും ലഭ്യമാകുന്ന കമ്പ്യൂട്ടര്‍ അധിഷ്ഠിത സേവനങ്ങള്‍ക്ക് അക്ഷയ കേന്ദ്രങ്ങള്‍ക്കായി സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള നിരക്കുകള്‍ ആണ് ഈടാക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് ഘടക സ്ഥാപന മേധാവികള്‍ക്ക് 2022-23 ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വാങ്ങിയ കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍ ചടങ്ങില്‍ എംഎല്‍എ വിതരണം ചെയ്തു.
കൊടകര ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ആരംഭിച്ച ബ്ലോക്ക് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു
