കൊടുങ്ങ സെന്റ് സെബാസ്റ്റ്യന്‍സ് ഇടവകയുടെ ഒരു വര്‍ഷം നീളുന്ന സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി
ജൂബിലി വര്‍ഷത്തിന് തുടക്കം കുറിച്ച് ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ അമ്പത് കിലോ തൂക്കമുള്ള മെഴുകുതിരി തെളിയിച്ചു. ഇരിങ്ങാലക്കുട രൂപതയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ തീര്‍ഥാടന കേന്ദ്രമായ താഴേക്കാട് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പള്ളിയില്‍ നിന്ന് വികാരി ഫാ. ആന്റണി മുക്കാട്ടുകരക്കാരന്‍ തെളിയിച്ചു നല്‍കിയ ദീപശിഖ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് കൊടുങ്ങയിലെത്തിയത്. കൊടുങ്ങ ആശാന്‍പടി ജങ്ഷനില്‍ നിന്ന് പേപ്പല്‍ പതാകകള്‍ ഏന്തിയ കുട്ടികളുടെയും യൂണിഫോം അണിഞ്ഞ അമ്മമാരുടെയും അകമ്പടിയോടെ ദീപശിഖ റാലിയെ പള്ളിയിലേക്ക് സ്വീകരിച്ചു. ജൂബിലി വര്‍ഷ …