കളഞ്ഞു കിട്ടിയ സ്വര്‍ണ്ണ മാല ഉടമസ്ഥരെ കണ്ടുപിടിച്ച് തിരിച്ചേല്‍പ്പിച്ച് ഗായകനും നടനുമായ കരിങ്കാളി ഫെയിം ശ്രീകുമാര്‍ നന്തിക്കര മാതൃകയായി. ആമ്പല്ലൂര്‍ സെന്ററില്‍ വഴിയില്‍ നിന്നും കളഞ്ഞു കിട്ടിയ സ്വര്‍ണ്ണമാല ശ്രീകുമാര്‍ പുതുക്കാട് പൊലീസ് സ്‌റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ മാലയുടെ ഉടമസ്ഥനെ കണ്ടെത്തി പോലീസിന്റെ സാന്നിധ്യത്തില്‍ മാല തിരിച്ചേല്‍പ്പിച്ചു. വലപ്പാട്, ഉള്ളാട്ടില്‍ വീട്ടില്‍ വിഗ്‌നേഷ് അശോകിന്റെ രണ്ട് പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണമാലയാണ് തിരിച്ചേല്‍പ്പിച്ചത്
കളഞ്ഞു കിട്ടിയ സ്വര്‍ണ്ണ മാല ഉടമസ്ഥരെ കണ്ടുപിടിച്ച് തിരിച്ചേല്‍പ്പിച്ച് ഗായകനും നടനുമായ ശ്രീകുമാര്‍ നന്തിക്കര മാതൃകയായി
