കൂടുതല്‍ കോഴികള്‍ക്ക് പരിക്കുണ്ട്. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെടുന്ന ശാസ്താംപൂവ്വം ആദിവാസി കോളനിയെ അംബേദ്കര്‍ സെറ്റില്‍മെന്റ് പദ്ധതി നടപ്പിലാക്കുന്നതിന് തെരഞ്ഞെടുത്തതായി കെ.കെ.രാമചന്ദ്രന്‍ എംഎല്‍എ അറിയിച്ചു. ഇത് സംബന്ധിച്ച പട്ടികജാതി പട്ടികവര്‍ഗ്ഗ വികസനവകുപ്പിന്റെ ഉത്തരവ് ലഭിച്ചതായും എംഎല്‍എ അറിയിച്ചു. ഒരു കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ആണ് പദ്ധതിയുടെ ഭാഗമായി കോളനിയില്‍ നടപ്പിലാക്കുക. ഇതിനായി കോളനി നിവാസികളുടെ യോഗം വിളിച്ച് ചേര്‍ത്ത് മുന്‍ഗണന ക്രമം നിശ്ചയിക്കുന്നതിനും നടപടി സ്വീകരിക്കും. വ്യക്തിഗത ഗുണഭോക്ത്ര പ്രവര്‍ത്തികളായ ഭവന നിര്‍മ്മാണം, ഭവന പുനരുദ്ധാരണം, ശുചിമുറി നിര്‍മ്മാണം, അറ്റകുറ്റപ്പണികള്‍ തുടങ്ങിയ പ്രവൃത്തികള്‍ നിര്‍വഹണ ഏജന്‍സികള്‍ക്ക് നല്‍കാതെ ഗുണഭോക്താക്കള്‍ക്ക് നേരിട്ട് ചെയ്യുന്നതിന് തുക അനുവദിക്കുന്നതിനും ഉത്തരവില്‍ അനുമതി നല്‍കിയിട്ടുണ്ട്.
നെടുമ്പാള്‍ കോഴിഫാമില്‍ പട്ടാപ്പകല്‍ തെരുവുനായ ആക്രമണത്തില്‍ ആയിരത്തോളം കോഴികള്‍ ചത്തു
