nctv news pudukkad

ശാസ്താംപൂവ്വം ആദിവാസി കോളനിയെ അംബേദ്കര്‍ സെറ്റില്‍മെന്റ് പദ്ധതി നടപ്പിലാക്കുന്നതിന് തെരഞ്ഞെടുത്തതായി കെ.കെ.രാമചന്ദ്രന്‍ എംഎല്‍എ

മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെടുന്ന ശാസ്താംപൂവ്വം ആദിവാസി കോളനിയെ അംബേദ്കര്‍ സെറ്റില്‍മെന്റ് പദ്ധതി നടപ്പിലാക്കുന്നതിന് തെരഞ്ഞെടുത്തതായി കെ.കെ.രാമചന്ദ്രന്‍ എംഎല്‍എ അറിയിച്ചു. പാലിയേറ്റീവ് വാരാചരണത്തിന്റെ ഭാഗമായി കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ വരുന്ന പുതുക്കാട് താലൂക്ക് ആശുപത്രിയിലെ സെക്കന്‍ഡറി പാലിയേറ്റിവ് കെയര്‍ യൂണിറ്റും അളഗപ്പ നഗര്‍ കുടുംബരോഗ്യ കേന്ദ്രത്തിലെ പ്രൈമറി കെയര്‍ യൂണിറ്റും സംയുക്തമായി അസിസ്സി വൃദ്ധസദനത്തിലെ അന്തേവാസികളോടൊപ്പം ഒരു ദിവസം ചിലവഴിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് എല്ലാവര്‍ക്കും മധുരം പങ്കുവെച്ചു. അന്തേവാസികള്‍ക്ക് ഷുഗര്‍, പ്രഷര്‍ പരിശോധന നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സജിത രാജീവന്‍, സെക്രട്ടറി കെ.കെ.നിഖില്‍, താലൂക് ആശുപത്രി ഡെപ്യൂട്ടി നഴ്‌സിംഗ് സൂപ്രണ്ട് കെ.എ. ബീന , ആശുപത്രി പിആര്‍ഒ സംന വി. രവീന്ദ്രന്‍, താലൂക് ആശുപത്രി സെക്കന്ററി പാലിയേറ്റീവ് യൂണിറ്റ് സ്റ്റാഫ് നേഴ്‌സ് റിനിമോള്‍ ഡേവിസ്, അളഗപ്പനഗര്‍ കുടുംബരോഗ്യ കേന്ദ്രം ജെ. എച്. ഐ നസ്രിന്‍, പ്രൈമറി പാലിയേറ്റിവ് നേഴ്‌സ് കീര്‍ത്തി രവീന്ദ്രന്‍, എം.എല്‍. എസ്. പി ജിന്‍സി, ആശ വര്‍ക്കര്‍ ജോളി, പാലിയേറ്റീവ് വോളന്റിയര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *