nctv news pudukkad

nctv news logo
nctv news logo

വെള്ളിക്കുളങ്ങര തിരുക്കുടുംബദേവാലയത്തിലെ പരിശുദ്ധ തിരുക്കുംബത്തിന്റേയും വിശുദ്ധ സെബാസ്റ്റ്യാനോസിന്റെയും തിരുനാള്‍ ഈ മാസം 26, 27, 28 തിയതികളില്‍ ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ കൊടകരയില്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു

church pressmeet

 24ന് വൈകീട്ട് 5.30ന് ഫാ. ജോണ്‍ കവലക്കാട്ട് കൊടിയേറ്റം നിര്‍വഹിക്കും. തുടര്‍ന്ന് മലങ്കര റീത്തിലുള്ള വി. കുര്‍ബാന ഉണ്ടാകും. 25ന് രാവിലെ 6.15ന് ലത്തീന്‍ ക്രമത്തിലുള്ള വി. കുര്‍ബാന ,വൈകുന്നേരം വിളംബര റാലി , വിവിധ യൂണിറ്റുകളില്‍ കൊടിയേറ്റം എന്നിവ നടക്കും. 26ന് വൈകുന്നരം 5.30ന് ഇരിങ്ങാലക്കുട ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്റെ കാര്‍മികത്വത്തില്‍ പ്രധാന പ്രസുദേന്തിവാഴ്ച, തുടര്‍ന്ന് ചാലക്കുടി ഡിവൈ.എസ്.പി ടി.എസ് സിനോജ് ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിക്കും. 27ന് രാവിലെ ഫാ. ആന്റോ വട്ടോലിയുടെ കാര്‍മികത്വത്തില്‍ ദിവ്യബലി, പ്രസുദേന്തിവാഴ്ച, ലദീഞ്ഞ്, നൊവേന, രൂപം എഴുന്നള്ളിച്ചുവെക്കല്‍, അമ്പെഴുള്ളിപ്പ്, രാത്രി 11ന് അമ്പുപദക്ഷിണം പള്ളിയില്‍ സമാപിക്കും. 28ന് രാവിലെ 10ന് ഫാ. ആന്റണി തെക്കിനിയത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ തിരുനാള്‍ ദിവ്യബലി, ഫാ.ജോളി വടക്കന്റെ  സന്ദേശം, ഉച്ചകഴിഞ്ഞ് മൂന്നിന് ഫാ.ഷാജു കളപ്പുരക്കലിന്റെ കാര്‍മികത്വത്തില്‍ വി.കുര്‍ബാന തുടര്‍ന്ന് പ്രദക്ഷിണം, രാത്രി ഏഴിന് കൊച്ചിന്‍ കലാഭവന്റെ മെഗാഷോ എന്നിവയുണ്ടാകും. വാര്‍ത്ത സമ്മേളനത്തില്‍ വികാരി ഫാ. ബെന്നി ചെറുവത്തൂര്‍, ജനറല്‍ കണ്‍വീനര്‍ ജോണ്‍സന്‍ ചക്യേത്ത്, കൈക്കാരന്‍മാരായ ജോയ് കണ്ണമ്പിള്ളി, ജോസ് പായപ്പന്‍, കണ്‍വീനര്‍ തോമസ് ചക്യേത്ത്മൂട എന്നിവര്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *