രാവിലെ നടന്ന ദിവ്യബലി, നവനാള്‍ തിരുകര്‍മ്മങ്ങള്‍ എന്നിവയ്ക്ക് ഫാദര്‍ ജോജോ എടത്തിരുത്തിക്കാരന്‍ കാര്‍മ്മികനായി. ആഘോഷമായ തിരുനാള്‍ സമൂഹബലിയ്ക്ക് ഫാദര്‍ പ്രതീഷ് കല്ലറയ്ക്കല്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഫാദര്‍ പ്രിജോവ് വടക്കേത്തല തിരുനാള്‍ സന്ദേശം നല്‍കി. വൈകിട്ട് ഫാദര്‍ ജിയോ കുന്നത്തുപറമ്പിലിന്റെ കാര്‍മ്മികത്വത്തില്‍ നടന്ന ദിവ്യബലിയ്ക്ക് ശേഷം തിരുനാള്‍ പ്രദക്ഷിണവും ഉണ്ടായിരുന്നു. ആകാശ വര്‍ണകാഴ്ചകളും ഒരുക്കിയിരുന്നു. വികാരി ഫാദര്‍ സെബി കാഞ്ഞിരത്തിങ്കല്‍, ജനറല്‍ കണ്‍വീനര്‍ ഓസ്റ്റിന്‍ തെക്കുംപുറം, കൈക്കാരന്‍മാര്‍, തിരുനാള്‍ കമ്മിറ്റി ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.
മണ്ണംപേട്ട പരിശുദ്ധ അമലോത്ഭവ മാതാവിന്‍ പള്ളിയില്‍ വിശുദ്ധ സെബാസ്ത്യാനോസിന്റെയും പരിശുദ്ധ അമലോത്ഭവ മാതാവിന്റെയും സംയുക്ത തിരുനാള്‍ ആഘോഷിച്ചു
