സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമുള്ള 6 ഗഡു ക്ഷാമബത്ത കുടിശ്ശിക അനുവദിക്കണമെന്നും മെഡിസെപ്പിലെ അപാകതകള്‍ പരിഹരിക്കണമെന്നും കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേര്‍സ് അസോസിയേഷന്‍ മറ്റത്തൂര്‍ ബ്രാഞ്ച് വാര്‍ഷിക പൊതുയോഗം സര്‍ക്കാരിനോടാവശ്യപ്പെട്ടു. ലീവ് സറണ്ടര്‍ പുനഃസ്ഥാപിക്കുന്നതിനും ശമ്പള പരിഷ്‌കരണ കുടിശ്ശിക അനുവദിക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കെ പി എസ് ടി എ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കെ പി എസ് ടി എ സംസ്ഥാന കമ്മിറ്റി അംഗം പ്രവീണ്‍ എം. കുമാര്‍ യോഗം ഉദ്ഘാടനം ചെയ്തു. പി.യു. രാഹുല്‍ അധ്യക്ഷനായിരുന്നു. ഇ.ഡി. ശശി, ടി. വിന്‍സി പോള്‍, പി. ഷീബ, സി.വി. സ്മിത, രേഷ്മ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. പുതിയ കെ പി എസ് ടി എ മറ്റത്തൂര്‍ ബ്രാഞ്ച് ഭാരവാഹികളെയും തെരെഞ്ഞെടുത്തു. പി. ബിജു വര്‍ഗ്ഗീസിനെ പ്രസിഡന്റായും ആന്റു ജോസഫ് സെക്രട്ടറിയായും എ.എ. അശ്വതിയെ ട്രഷററായും തിരഞ്ഞെടുത്തു.