nctv news pudukkad

nctv news logo
nctv news logo

പുത്തൂക്കാവ് ഭഗവതി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ താലപ്പൊലി മഹോല്‍സവം മരത്തോമ്പിളി, മനക്കുളങ്ങര, കാരൂര്‍ ദേശക്കാരുടെ നേതൃത്വത്തില്‍ ഈ മാസം 24ന് ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ കൊടകരയില്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു

kodakara puthukavu temple

 23ന് വൈകുന്നേരം അഞ്ചിന് ആനച്ചമയ പ്രദര്‍ശനവും പന്തല്ലൂര്‍ തളിര്‍ ശ്രീസരസ്വതി കാവിടി ചിന്ത് സംഘത്തിലെ പെണ്‍കുട്ടികളുടെ ചിന്ത് പാട്ടിന്റെ അരങ്ങേറ്റം, തിരുവാതിരക്കളി എന്നിവയുണ്ടാകും. 24ന് രാവിലേയും  ഉച്ചകഴിഞ്ഞും രാത്രിയിലും നടക്കുന്ന എഴുന്നള്ളിപ്പില്‍ ഏഴ് ആനകള്‍ അണിനിരക്കും . തിരുവമ്പാടി ചന്ദ്രശേഖരന്‍ തിടമ്പേറ്റും. ഉച്ചക്ക് കലാമണ്ഡലം ശ്രീജയുടെ ഓട്ടന്‍തുള്ളവും രാത്രിയില്‍ കൊട്ടാരക്കര ശ്രീഭദ്രയുടെ ഭീമസേനന്‍ ബാലെയും അരങ്ങേറും. വിവിധ സമുദായങ്ങളുടെ താലിവരവ്, തട്ടിന്‍മേല്‍കളി എന്നിവയും ഉണ്ടാകും. മേളത്തിന് പെരുവനം സതീശന്‍ മാരാര്‍, പഴുവില്‍ രഘുമാരാര്‍, പെരുവനം പ്രകാശന്‍ മാരാര്‍ എന്നിവരും പഞ്ചവാദ്യത്തിന് പരയ്ക്കാട് തങ്കപ്പന്‍മാരാര്‍, കുനിശേരി അനിയന്‍ മാരാര്‍ എന്നിവരും നേതൃത്വം നല്‍കും. 25ന് പുലര്‍ച്ചെ കാളകളി, മുടിയേറ്റ്  തുടങ്ങിയ പാരമ്പര്യ അനുഷ്ഠാന കലാരൂപങ്ങളുടെ അകമ്പടിയോടെയുള്ള കാവുതീണ്ടലും നടക്കും. വാര്‍ത്ത സമ്മേളനത്തില്‍ എം.എന്‍.രാമന്‍ നായര്‍, സദാശിവന്‍ കുറുവത്ത്, സതീശന്‍ തലപ്പുലത്ത്, നാരായണനുണ്ണി കുറിച്യേത്ത്, ഗിനീഷ് ചെറുകുന്ന് എന്നിവര്‍ പങ്കെടുത്തു. 

Leave a Comment

Your email address will not be published. Required fields are marked *