nctv news pudukkad

Author name: nctv news

kallur dalith congress

 കല്ലൂര്‍ തൃക്കൂര്‍ മണ്ഡലം ദളിത് കോണ്‍ഗ്രസ് പ്രവര്‍ത്തകയോഗം ഡിസിസി ജന. സെക്രട്ടറി കല്ലൂര്‍ ബാബു ഉദ്ഘാടനം ചെയ്തു

മണ്ഡലം പ്രസിഡന്റ് മണികണ്ഠന്‍ പാലത്തുപറമ്പില്‍ അധ്യക്ഷത വഹിച്ചു. ഷെന്നി പനോക്കാരന്‍, സന്ദീപ് കണിയത്ത്, അജീഷ് മുരിയാടന്‍, ജയന്‍ അന്തിക്കാടന്‍, ബിജിത വേണു, കിങ്ങിണി രഞ്ജിത്ത് എന്നിവര്‍ പ്രസംഗിച്ചു. 

 കല്ലൂര്‍ തൃക്കൂര്‍ മണ്ഡലം ദളിത് കോണ്‍ഗ്രസ് പ്രവര്‍ത്തകയോഗം ഡിസിസി ജന. സെക്രട്ടറി കല്ലൂര്‍ ബാബു ഉദ്ഘാടനം ചെയ്തു Read More »

nenmanikara farmers

വിഷുവിന് ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെ കണിവെള്ളരി നേരത്തെ തന്നെ തയ്യാര്‍. നെന്മണിക്കരയിലെ ഒരു കൂട്ടം കര്‍ഷരുടെ നേതൃത്വത്തിലാണ് സ്വന്തം നാട്ടില്‍ തന്നെ കണിവെള്ളരി വിളയിച്ചിരിക്കുന്നത്

ശാസ്ത്രസാഹിത്യപരിഷത്തിന്റെ നേതൃത്വത്തിലുള്ള നെന്മണിക്കര കര്‍ഷകൂട്ടായ്മ നെന്മണിക്കരയില്‍ വിഷുവിനോടനുബന്ധിച്ച് നടത്തിയ കണിവെള്ളരി കൃഷിയിലെ ആദ്യ വിളവെടുപ്പ് നെന്മണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബൈജു നിര്‍വ്വഹിച്ചു. കര്‍ഷക കൂട്ടായ്മ കണ്‍വീനര്‍ ടി.എ. അജേഷ് അധ്യക്ഷനായി. തലോര്‍ സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം വരുണ സനോജ് മുഖ്യാതിഥിയായി.കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മേഖല സെക്രട്ടറി ടി.എം. ശിഖാമണി, യൂണിറ്റ് പ്രസിഡന്റ് ടി.യു. രെജീഷ്, കെ.കെ. അനീഷ് കുമാര്‍, കര്‍ഷക കൂട്ടായ്മ അംഗങ്ങളായ സിനോജ് ചീരമ്പത്ത്, ജനീഷ് പ്രഫുല്ലന്‍, ടി. ശ്രീനാഥ് എന്നിവര്‍

വിഷുവിന് ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെ കണിവെള്ളരി നേരത്തെ തന്നെ തയ്യാര്‍. നെന്മണിക്കരയിലെ ഒരു കൂട്ടം കര്‍ഷരുടെ നേതൃത്വത്തിലാണ് സ്വന്തം നാട്ടില്‍ തന്നെ കണിവെള്ളരി വിളയിച്ചിരിക്കുന്നത് Read More »

bjp pudukad

എന്‍ഡിഎ പുതുക്കാട് നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ആമ്പല്ലൂരില്‍ സംഘടിപ്പിച്ചു

ബിജെപി ദേശീയ സമിതി അംഗം കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു. ശിവസേന ജില്ല പ്രസിഡന്റ് രതീഷ്, ജില്ല ട്രഷര്‍ രമേഷ്, ബിഡിജെഎസ് സംസ്ഥാന കമ്മിറ്റിയംഗം ശ്രീലാല്‍, ജില്ല പ്രസിഡന്റ് അതുല്യഘോഷ്, ബിഡിജെഎസ് നിയോജക മണ്ഡലം പ്രസിഡന്റ് രാജീവ് കരോട്ട്, ജില്ല സെക്രട്ടറി മനോജ് മുളങ്ങാടന്‍, ബിജെപി ആമ്പല്ലൂര്‍ മണ്ഡലം പ്രസിഡന്റ് എ.ജി.രാജേഷ്, പുതുക്കാട് മണ്ഡലം പ്രസിഡന്റ് പ്രസിഡന്റ് അരുണ്‍ പന്തല്ലൂര്‍, സംസ്ഥാന സെക്രട്ടറി എ.നാഗേഷ്, മേഖല പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍, ജില്ല വൈസ് പ്രസിഡന്റ് സുരേന്ദ്രന്‍ ഐനിക്കുന്നത്ത്, മേഖല

എന്‍ഡിഎ പുതുക്കാട് നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ആമ്പല്ലൂരില്‍ സംഘടിപ്പിച്ചു Read More »

KODALY SCHOOL

കോടാലി ഗവ.എല്‍.പി സ്‌കൂളില്‍ നിന്നും 17 വര്‍ഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന അധ്യാപിക സി.പി.ഗീതക്ക് വിദ്യാലയ സൗഹൃദവേദിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി

സമ്മേളനം മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം ചെയ്തു. വിദ്യാലയ സൗഹൃദ സമിതി പ്രസിഡന്റ് വി.എം.ഹംസ അധ്യക്ഷത വഹിച്ചു. സമിതിയുടെ ഉപഹാരം അംഗങ്ങള്‍ ചേര്‍ന്ന് സി.പി.ഗീതടീച്ചര്‍ക്ക് സമ്മാനിച്ചു. ജില്ലയിലെ മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി നേടിയ മറ്റത്തൂര്‍ പഞ്ചായത്തിനുള്ള വിദ്യാലയ സൗഹൃദ സമിതിയുടെ ഉപഹാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബിക്ക് ചടങ്ങില്‍ സമ്മാനിച്ചു. പുത്തനോളി സ്വദേശി ഷിഹാബിന്റെ ചികില്‍സക്കായി നല്‍കുന്ന ധനസഹായം പഞ്ചായത്തംഗം ലിന്റോ പള്ളിപറമ്പന്‍ ഏറ്റുവാങ്ങി. പഞ്ചായത്തംഗം കെ.എസ്.സൂരജ്, പ്രധാനധ്യാപിക പി.എം.ശകുന്തള, മുന്‍ പ്രധാനധ്യാപകരായ

കോടാലി ഗവ.എല്‍.പി സ്‌കൂളില്‍ നിന്നും 17 വര്‍ഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന അധ്യാപിക സി.പി.ഗീതക്ക് വിദ്യാലയ സൗഹൃദവേദിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി Read More »

ALAGAPPA KUDUMBADASREE

അളഗപ്പനഗര്‍ മൂന്നാം വാര്‍ഡിലെ പ്രിയദര്‍ശിനി കുടുംബശ്രീ യൂണിറ്റിന്റെ രജത ജൂബിലി ആഘോഷം പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സണ്‍ തയ്യാലക്കല്‍ ഉദ്ഘാടനം ചെയ്തു

മേഴ്‌സി രാജന്‍ അധ്യക്ഷയായി. കെ.കെ.ശോഭന, സിയ, ഗിരിജ പ്രേമന്‍, സി.ആര്‍.ദില്‍ഷ, സി.ആര്‍.സുമ, ദിനേഷ് ആമ്പല്ലൂര്‍ എന്നിവര്‍ പ്രസംഗിച്ചു. സ്ത്രീയും ആരോഗ്യവും എന്ന വിഷയത്തില്‍ ജീബ അനീഷ് ക്ലാസെടുത്തു. കലാപരിപാടികളും അരങ്ങേറി.

അളഗപ്പനഗര്‍ മൂന്നാം വാര്‍ഡിലെ പ്രിയദര്‍ശിനി കുടുംബശ്രീ യൂണിറ്റിന്റെ രജത ജൂബിലി ആഘോഷം പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സണ്‍ തയ്യാലക്കല്‍ ഉദ്ഘാടനം ചെയ്തു Read More »

MATTATHUR BJP

മറ്റത്തൂര്‍ പഞ്ചായത്തിലെ വെള്ളിക്കുളങ്ങര ശാസ്താംപൂവ്വം ആദിവാസി കോളനിയില്‍ ബിജെപി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുടിവെള്ള വിതരണം നടത്തി

കോളനിയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ പ്രചാരണത്തിനെത്തിയപ്പോള്‍ കുടിവെള്ള ക്ഷാമമുണ്ടെന്ന് പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് വെള്ളം വിതരണം ചെയ്തതെന്ന് ഭാരവാഹികള്‍ പറഞ്ഞു. ബിജെപി മണ്ഡലം പ്രസിഡന്റ് അരുണ്‍ പന്തല്ലൂര്‍, ഏരിയ പ്രസിഡന്റ് സജിത ചന്ദ്രന്‍, പ്രേമന്‍ വെള്ളിക്കുളങ്ങര, സുരേഷ് കോടാലി, സുഭാഷ് കടമ്പോട് എന്നിവര്‍ നേതൃത്വം നല്‍കി.

മറ്റത്തൂര്‍ പഞ്ചായത്തിലെ വെള്ളിക്കുളങ്ങര ശാസ്താംപൂവ്വം ആദിവാസി കോളനിയില്‍ ബിജെപി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുടിവെള്ള വിതരണം നടത്തി Read More »

LDF PUDUKAD

ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്ന പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റിന്റെ നിലപാട് തന്നെയാണോ കോണ്‍ഗ്രസ് ജില്ല നേതൃത്വത്തിന്റെയും എന്ന് അറിയാന്‍ ജനങ്ങള്‍ക്ക് താല്‍പര്യമുണ്ടെന്ന് സിപിഎം ജില്ല സെക്രട്ടറി എം.എം.വര്‍ഗീസ്

കുടിവെള്ള പദ്ധതി സ്ഥാപിക്കാനായി കണ്ടെത്തിയ റവന്യു പുറമ്പോക്ക് ഭൂമി പഞ്ചായത്ത് പ്രസിഡന്റ് കെ.എം.ബാബുരാജ് കയ്യേറിയെന്നാരോപിച്ച് എല്‍ഡിഎഫ് പുതുക്കാട് സെന്ററില്‍ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എം.വര്‍ഗീസ്. 224 കോടി ചെലവഴിച്ച് 5 പഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് കുടിവെള്ളം വിതരണം ചെയ്യാന്‍ ലക്ഷ്യമിട്ടുള്ള ജല്‍ജീവന്‍ പദ്ധതിയുടെ ജല ശുദ്ധീകരണശാലയും സംഭരണിയും നിര്‍മിക്കാന്‍ കണ്ടെത്തിയ സ്ഥലം ബാബുരാജിന്റെ കൈവശമുള്ളതാണ്. ഈ സ്ഥലം കയ്യേറ്റ ഭൂമിയാണെന്നും പദ്ധതിക്ക് കൈമാറണമെന്നും ആവശ്യപ്പെട്ട് ചാലക്കുടി തഹസില്‍ദാര്‍ ബാബുരാജിന് നോട്ടീസ് നല്‍കിയിരുന്നുവെന്നും എല്‍ഡിഎഫ് നേതാക്കള്‍ പറഞ്ഞു.

ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്ന പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റിന്റെ നിലപാട് തന്നെയാണോ കോണ്‍ഗ്രസ് ജില്ല നേതൃത്വത്തിന്റെയും എന്ന് അറിയാന്‍ ജനങ്ങള്‍ക്ക് താല്‍പര്യമുണ്ടെന്ന് സിപിഎം ജില്ല സെക്രട്ടറി എം.എം.വര്‍ഗീസ് Read More »

KAPPA ARREST VELLIKULANGARA

വെള്ളിക്കുളങ്ങര പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ റൗഡിയായ കുറ്റിച്ചിറ സ്വദേശിയെ കാപ്പചുമത്തി നാടുകടത്തി 

കുറ്റിച്ചിറ കുണ്ടുകുഴിപ്പാടം സ്വദേശി പണ്ടാരപറമ്പില്‍ വീട്ടില്‍ 24 വയസുള്ള അമലിനെയാണ് കാപ്പ ചുമത്തി നാടുകടത്തിയത്. കൊരട്ടി, ചാലക്കുടി, ഇരിങ്ങാലക്കുട എന്നിവിടങ്ങളില്‍ മാലപൊട്ടിച്ചതിന് രജിസ്റ്റര്‍ ചെയ്തിട്ടുളള 7 ഓളം കേസുകളില്‍ പ്രതിയാണ്. തൃശൂര്‍  റേഞ്ച് ഡിഐജി അജിത ബീഗമാണ് ഇയാളെ ഒരുവര്‍ഷത്തേക്ക് നാടുകടത്തി ഉത്തരവ് പുറപ്പെടുവിച്ചത്. വെളളിക്കുളങ്ങര പൊലീസ് ഇന്‍സ്‌പെക്ടര്‍ സുജാതന്‍പിളള, സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ ഡേവിസ്, രാജേഷ് ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് നടപടികള്‍ പൂര്‍ത്തീകരിച്ചത്.

വെള്ളിക്കുളങ്ങര പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ റൗഡിയായ കുറ്റിച്ചിറ സ്വദേശിയെ കാപ്പചുമത്തി നാടുകടത്തി  Read More »

YADHU CHIKILSA SAHAYA NIDHI

രണ്ട് ഇടുപ്പെല്ലുകളും തകരാറിലായ ചെങ്ങാലൂര്‍ സ്വദേശിയായ 16 വയസുകാരന്‍ ചികില്‍സക്കായി സഹായം തേടുന്നു

ചെങ്ങാല്ലൂര്‍ തൃക്കാശ്ശേരി സിജി മകന്‍ യദു ഭരതാണ് ചികില്‍സക്കായി സഹായം തേടുന്നത്. കഴിഞ്ഞ പത്ത് വര്‍ഷമായി രണ്ട് ഇടുപ്പെല്ലുകളും തകരാറിലായ അവസ്ഥയിലായ യദു നിലവില്‍ പരസഹായമില്ലാതെ നടക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. അത്യാവശ്യമായി നടത്തേണ്ട ശസ്ത്രക്രിയയ്ക്ക് 8 ലക്ഷം രൂപ ചിലവ് വരും. സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്ന ഈ കുടുംബത്തിന് തുടര്‍ചികില്‍സ നടത്താനുള്ള തുക താങ്ങാന്‍ സാധിക്കുന്നില്ല. തുടര്‍ചികില്‍സക്കായി സുമനസുകളുടെ സഹായം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ, പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ്

രണ്ട് ഇടുപ്പെല്ലുകളും തകരാറിലായ ചെങ്ങാലൂര്‍ സ്വദേശിയായ 16 വയസുകാരന്‍ ചികില്‍സക്കായി സഹായം തേടുന്നു Read More »

topper award

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വിദൂരപഠന വിഭാഗത്തില്‍ ബികോമിന് കല്ലൂര്‍ സ്വദേശിനിയായ വിദ്യാര്‍ഥിക്ക് ഒന്നാം സ്ഥാനം ലഭിച്ചു

കല്ലൂര്‍ ഞെള്ളൂര്‍ മേനാച്ചേരി ഹണിമോന്റെയും സിന്ധുവിന്റെയും മകള്‍ സോന മരിയയാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറില്‍ നിന്നും സോനമരിയ ടോപ്പര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വിദൂരപഠന വിഭാഗത്തില്‍ ബികോമിന് കല്ലൂര്‍ സ്വദേശിനിയായ വിദ്യാര്‍ഥിക്ക് ഒന്നാം സ്ഥാനം ലഭിച്ചു Read More »

chengalur chirayagatupadam

 ചെങ്ങാലൂര്‍ ചിറയങ്ങാട്ടുപാടത്ത് കറുത്ത നവര വിളവെടുത്തു. വലിയകുളത്തിനു വടക്ക് ചിറയങ്ങാട്ടുപാടത്ത് രണ്ടാം വിളയായാണ് കറുത്ത നവര കൃഷിയിറക്കിയത്.

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിലുള്ള ചെങ്ങാലൂര്‍ കര്‍ഷക കൂട്ടായ്മയുടെ ഈ ചേറില്‍ നിന്നാണ് നമ്മുടെ ചോറ് നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കുന്നതിനുള്ള എന്ന ക്യാമ്പയിന്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് കൃഷിയിറക്കിയത്. ഒരുപ്പൂ നിലങ്ങളായി മാറിക്കഴിഞ്ഞിരിക്കുന്ന പ്രദേശങ്ങളെ ഇരുപ്പൂ മുപ്പൂ സാധ്യതകളിലേക്കും ഭക്ഷ്യവിള വൈവിധ്യങ്ങളിലേക്കും എത്തിക്കുന്നതിന്റെ ഭാഗമാണ് നവര നെല്‍കൃഷി. പാലക്കാട് കണ്ണാടിയില്‍ നിന്നാണ് വിത്ത് ശേഖരിച്ചത്. വിളവെടുപ്പിന്റെ ഉദ്ഘാടനം കൃഷി ഓഫീസര്‍ കവിത നിര്‍വഹിച്ചു. കര്‍ഷക കൂട്ടായ്മ ചെയര്‍മാന്‍ കെ.എസ.് സുരേന്ദ്രന്‍ അധ്യക്ഷനായി. പരിഷത്ത് മേഖലാ സെക്രട്ടറി ടി.എം. ശിഖാമണി,

 ചെങ്ങാലൂര്‍ ചിറയങ്ങാട്ടുപാടത്ത് കറുത്ത നവര വിളവെടുത്തു. വലിയകുളത്തിനു വടക്ക് ചിറയങ്ങാട്ടുപാടത്ത് രണ്ടാം വിളയായാണ് കറുത്ത നവര കൃഷിയിറക്കിയത്. Read More »

തദ്ദേശസ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ സമയത്ത് ഫണ്ട് അനുവദിക്കാത്തതിലൂടെയും അനാവശ്യ ട്രഷറി നിയന്ത്രണത്തിലൂടെയും കോടികളുടെ വികസന പദ്ധതികളാണ് ജില്ലക്ക് നഷ്ടമാകുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവും ഡി സി സി വൈസ് പ്രസിഡന്റുമായ ജോസഫ് ടാജറ്റ് പറഞ്ഞു

തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ മറവില്‍ ഇതിന്റെ ഉത്തരവാദിത്വം ഗവണ്മെന്റ് ചര്‍ച്ചയാക്കാതിരിക്കാന്‍ ശ്രമിക്കുകയാണെന്നും ജില്ലാപഞ്ചായത്ത് അംഗം ആരോപിച്ചു. വികസനഫണ്ടിന്റേയും മെയ്ന്റന്‍സ് ഗ്രാന്റിന്റേയും രണ്ട് ഗഡുവുകള്‍ മാത്രമാണ് സര്‍ക്കാര്‍ അനുവദിച്ചത്, അതില്‍ ജൂലൈയില്‍ അനുവദിക്കേണ്ട തുക അനുവദിച്ചത് നവംബറിലാണ്,  അവശ്യകാര്യങ്ങള്‍ക്കുള്ള തുക യൊഴിച്ച് ബാക്കിയുള്ള കാര്യങ്ങള്‍ക്ക് അമ്പതിനായിരം രൂപക്ക് മുകളിലുള്ള ചെക്കുകള്‍ മാറി ലഭിക്കാത്തതിനാല്‍ കരാര്‍ക്കാര്‍ നിര്‍മാണ പ്രവര്‍ത്തങ്ങളില്‍ നിന്നും മാറി നില്‍ക്കുകയാണ്. അതുകൊണ്ട് തന്നെ ജില്ലാ പഞ്ചായത്തിന്റെ പദ്ധതി ചിലവ് കേവലം 42.90% മാത്രമാണ്. ഇപ്പോള്‍ പട്ടികയില്‍ 8-ാംസ്ഥാനമാണ്.

തദ്ദേശസ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ സമയത്ത് ഫണ്ട് അനുവദിക്കാത്തതിലൂടെയും അനാവശ്യ ട്രഷറി നിയന്ത്രണത്തിലൂടെയും കോടികളുടെ വികസന പദ്ധതികളാണ് ജില്ലക്ക് നഷ്ടമാകുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവും ഡി സി സി വൈസ് പ്രസിഡന്റുമായ ജോസഫ് ടാജറ്റ് പറഞ്ഞു Read More »

palapilly forest department

അന്താരാഷ്ട്ര വനദിനാഘോഷത്തോടനുബന്ധിച്ച് വനം വകുപ്പിന്റെ നേതൃത്വത്തില്‍ വേലുപ്പാടത്ത്് വിവിധ വിഷയങ്ങളില്‍ സെമിനാര്‍ സംഘടിപ്പിച്ചു

പാലപ്പിള്ളി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.പി. പ്രേംഷമീര്‍ പരിപാടിയുടെ അധ്യക്ഷത വഹിച്ചു. വരന്തരപ്പിള്ളി പഞ്ചായത്ത് വൈസ്്് പ്രസിഡന്റ് ടി.ജി അശോകന്‍, നയന വനസംരക്ഷണ സമിതി സെക്രട്ടറി ദിലീപ് ടി. ഗോവിന്ദ്, നയന വനംരക്ഷണ സമിതി പ്രസിഡന്റ് എം.എന്‍ പുഷ്പന്‍, മലയോര കര്‍ഷക സംരക്ഷണ സമിതി പ്രസിഡന്റ് ഇ.എ. ഓമന എന്നിവര്‍ പ്രസംഗിച്ചു. റിട്ടയേര്‍ഡ് ഡിഎഫ്ഒ എ.ഒ. സണ്ണി, പി. നിയാസ്,  സച്ചിന്‍ കൃഷ്ണ, സൂരജ് കുമാര്‍, എല്‍ദോസ് ജോര്‍ജ് എന്നിവര്‍ ക്ലാസ് നയിച്ചു. വനാതിര്‍ത്തിയിലെ കൃഷി രീതികള്‍,

അന്താരാഷ്ട്ര വനദിനാഘോഷത്തോടനുബന്ധിച്ച് വനം വകുപ്പിന്റെ നേതൃത്വത്തില്‍ വേലുപ്പാടത്ത്് വിവിധ വിഷയങ്ങളില്‍ സെമിനാര്‍ സംഘടിപ്പിച്ചു Read More »

kanakamala pilgrims

എണ്‍പത്തിയഞ്ചാമത് കനകമല കുരിശുമുടി നോമ്പുകാല തീര്‍ഥാടനത്തിന്റെ ഭാഗമായുള്ള മഹാതീര്‍ഥാടനം ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ കൊടകരയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു

ഞായറാഴ്ച വൈകുന്നേരം അഞ്ചിന് അടിവാരം ദേവാലയാങ്കണത്തില്‍ മഹാതീര്‍ഥാടനത്തിന്റെ ഭാഗമായി  നടക്കുന്ന പൊതുസമ്മേളനം ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്യും. വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ വില്‍സന്‍ ഈരത്തറ അധ്യക്ഷത വഹിക്കും. തുടര്‍ന്ന് ബിഷപ്പിന്റെ നേതൃത്വത്തില്‍ ആയിരക്കണക്കിന്  വിശ്വാസികളുടെ അകമ്പടിയോടെ കുരിശുമുടിയിലേക്ക് പ്രാര്‍ഥനയാത്ര നടക്കും. രാത്രി ഏഴിന് കുരിശുമുടിയില്‍ നടക്കുന്ന തിരുക്കര്‍മങ്ങള്‍ക്ക് ബിഷപ്പ് മുഖ്യകാര്‍മികത്വം വഹിക്കും. തീര്‍ഥാടനത്തിനെത്തുന്ന വിശ്വാസികള്‍ക്കായി വിപുലമായ സൗകര്യങ്ങള്‍ അടിവാരത്തും കുരിശുമുടിയിലും ഏര്‍പ്പെടുത്തിയിട്ടുള്ളതായും ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ തീര്‍ഥാടനകേന്ദ്രം റെക്ടര്‍ ഫാ. അലക്‌സ്

എണ്‍പത്തിയഞ്ചാമത് കനകമല കുരിശുമുടി നോമ്പുകാല തീര്‍ഥാടനത്തിന്റെ ഭാഗമായുള്ള മഹാതീര്‍ഥാടനം ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ കൊടകരയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു Read More »

thanal march to pkd panchayath

പുതുക്കാട് തണല്‍ പുഞ്ചിരി ക്ലബിന്റെ കെട്ടിടം പണിയുന്നതിന് പഞ്ചായത്ത് ശരിയായ എന്‍ ഒ സി നല്‍കാത്തതിനെതിരെ ക്ലബിന്റെ നേതൃത്വത്തില്‍ പുതുക്കാട് ഗ്രാമപഞ്ചായത്തിന് മുന്നില്‍ ധര്‍ണ്ണ നടത്തി

സമരപരിപാടികള്‍ തണല്‍ ബ്ലോക്ക് സെക്രട്ടറി പുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്തു. പത്താം വാര്‍ഡ് അംഗം ടീന തോബി അധ്യക്ഷത വഹിച്ചു. തണല്‍ വാര്‍ഡ് സെക്രട്ടറി ലോനപ്പന്‍ പ്രസംഗിച്ചു. പഞ്ചായത്ത് എന്‍ ഒ സി ശരിയാക്കി കൊടുക്കാത്തതുകൊണ്ട് ജില്ലാപഞ്ചായത്ത് നടപ്പിലാക്കേണ്ട പദ്ധതി നഷ്ടപ്പെടുന്ന അവസ്ഥയാണെന്ന് തണല്‍ പുഞ്ചിരി ക്ലബ് ഭാരവാഹികള്‍ പറഞ്ഞു.

പുതുക്കാട് തണല്‍ പുഞ്ചിരി ക്ലബിന്റെ കെട്ടിടം പണിയുന്നതിന് പഞ്ചായത്ത് ശരിയായ എന്‍ ഒ സി നല്‍കാത്തതിനെതിരെ ക്ലബിന്റെ നേതൃത്വത്തില്‍ പുതുക്കാട് ഗ്രാമപഞ്ചായത്തിന് മുന്നില്‍ ധര്‍ണ്ണ നടത്തി Read More »

മുപ്ലിയം മുത്തുമല ബാലസുബ്രഹ്മണ്യക്ഷേത്രത്തിലെ പൂയം ആഘോഷിച്ചു

ഗണപതിഹോമം, കലശപൂജ, അഭിഷേകം, കാവടിയാട്ടം, ശിവേലി, പഞ്ചാരിമേളം, കാഴ്ചശിവേലി, പഞ്ചവാദ്യം, പാണ്ടിമേളം, അരുണ്‍ പാലാഴിയുടെ തായമ്പക, വിളക്കെഴുന്നള്ളിപ്പ് എന്നിവയുണ്ടായി. ചടങ്ങുകള്‍ക്ക് തന്ത്രി ടി.എസ്. വിജയന്‍, മേല്‍ശാന്തി സുരാജ് എന്നിവര്‍ കാര്‍മികത്വം വഹിച്ചു. എഴുന്നള്ളിപ്പിന് പാറമേക്കാവ് അയ്യപ്പന്‍ ദേവന്റെ തിടമ്പേറ്റി. മേളത്തിന് കൊടകര ഉണ്ണിയും പഞ്ചവാദ്യത്തിന് കല്ലുവഴി ബാബുവും നേതൃത്വം നല്‍കി.

മുപ്ലിയം മുത്തുമല ബാലസുബ്രഹ്മണ്യക്ഷേത്രത്തിലെ പൂയം ആഘോഷിച്ചു Read More »

കല്ലൂർ ഭരത ചെക്ക്ഡാമിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു

ഭരത കാളിയൻ വീട്ടിൽ കൃഷ്ണൻകുട്ടിയുടെ മകൻ 36 വയസുള്ള രാജേഷാണ് മരിച്ചത്. ബുധനാഴ്ച രാത്രി 8.30നായിരുന്നു രാജേഷ് കുളിക്കാൻ പോയത്. ഏറെ വൈകിയും തിരിച്ചെത്താതെ വന്നതോടെ ബന്ധുക്കൾ അന്വേഷിച്ചെത്തുകയായിരുന്നു. സംശയത്തെ തുടർന്ന് നാട്ടുക്കാരും സുഹൃത്തുക്കളും ചേർന്ന് ചെക്ക് ഡാമിൽ തിരച്ചിൽ നടത്തിയാണ് രാജേഷിനെ രാത്രി 10 ഓടെ പുറത്തെടുത്തത്. ഉടനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സംസ്കാരം വ്യാഴാഴ്ച 4 ന് വീട്ടുവളപ്പിൽ ” കോമളവല്ലിയാണ് അമ്മ ‘ സഹോദരൻ: ഗിരീഷ്.

കല്ലൂർ ഭരത ചെക്ക്ഡാമിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു Read More »

pudukad cpm

പുതുക്കാടിനെ ഇളക്കിമറിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.എസ്. സുനില്‍കുമാറിന്റെ റോഡ്‌ഷോ

മേള അകമ്പടിയില്‍ നടന്ന റാലിയില്‍ നൂറുകണക്കിന് അണികളാണ് അണിചേര്‍ന്നത്. പുതുക്കാട് സെന്ററില്‍ നടന്ന റോഡ്‌ഷോയില്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ, വി.എസ്. പ്രിന്‍സ്, പി.കെ. ശിവരാമന്‍ എന്നിവരും നേതൃത്വം നല്‍കി. ജീപ്പില്‍ നിന്ന് വി.എസ്. സുനില്‍കുമാര്‍ എല്ലാവരെയും അഭിവാദ്യം ചെയ്തു. ശേഷം ആമ്പല്ലൂരില്‍ റോഡ്‌ഷോ അവസാനിച്ചു.

പുതുക്കാടിനെ ഇളക്കിമറിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.എസ്. സുനില്‍കുമാറിന്റെ റോഡ്‌ഷോ Read More »

trikur chikilsasahayam

കരള്‍ രോഗബാധിതനായ ഗൃഹനാഥനെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാന്‍ കരുണയുടെ കൈത്താങ്ങുമായി തൃക്കൂര്‍ പൊന്നൂക്കര റൂട്ടിലെ സ്വകാര്യ ബസുകള്‍

തൃക്കൂര്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ താമസിക്കുന്ന തണ്ടാശ്ശേരി ശിവന്റെ മകന്‍ 43 വയസുള്ള ടി.എസ്. അഭിഷേകാണ് ചികിത്സക്ക് പണം സ്വരൂപിക്കാനാണ് സ്വകാര്യ ബസുകള്‍ ഒരു ദിവസത്തെ വരുമാനം നല്‍കുന്നത്. കരള്‍ രോഗം ബാധിച്ച് എറണാകുളം ഏസ്റ്റര്‍ മെഡിസിറ്റി ഹോസ്പിറ്റലിന്റെ കീഴില്‍ ചികിത്സയിലാണ്. എത്രയും പെട്ടെന്ന് കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്താനാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്. ഇതിനായി ഏകദേശം 60 ലക്ഷം രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. ഭാര്യയും മൂന്ന് കുട്ടികളും അടങ്ങുന്നതാണ് അഭിഷേകിന്റെ കുടുംബം. കുടുംബത്തിന്റെ ഏക ആശ്രയമാണ് അഭിഷേക്.

കരള്‍ രോഗബാധിതനായ ഗൃഹനാഥനെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാന്‍ കരുണയുടെ കൈത്താങ്ങുമായി തൃക്കൂര്‍ പൊന്നൂക്കര റൂട്ടിലെ സ്വകാര്യ ബസുകള്‍ Read More »

gold rate

 സർവ റെക്കോർഡുകളും ഭേദിച്ച് സ്വർണവില

സർവ്വകാല റെക്കോർഡിട്ട് സ്വർണവില. ഇന്ന് ഒരു പവന് 800 രൂപ ഉയർന്നതോടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലേക്കെത്തി സ്വർണ വ്യാപാരം. ആദ്യമായി 49,000 കടന്നിരിക്കുകയാണ് സ്വർണവില. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 49,440 രൂപയാണ്. ഗ്രാമിന് 100 രൂപ വര്‍ധിച്ച് 6180 രൂപയുമായി.

 സർവ റെക്കോർഡുകളും ഭേദിച്ച് സ്വർണവില Read More »