nctv news pudukkad

കോടാലി ഗവ.എല്‍.പി സ്‌കൂളില്‍ നിന്നും 17 വര്‍ഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന അധ്യാപിക സി.പി.ഗീതക്ക് വിദ്യാലയ സൗഹൃദവേദിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി

KODALY SCHOOL

സമ്മേളനം മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം ചെയ്തു. വിദ്യാലയ സൗഹൃദ സമിതി പ്രസിഡന്റ് വി.എം.ഹംസ അധ്യക്ഷത വഹിച്ചു. സമിതിയുടെ ഉപഹാരം അംഗങ്ങള്‍ ചേര്‍ന്ന് സി.പി.ഗീതടീച്ചര്‍ക്ക് സമ്മാനിച്ചു. ജില്ലയിലെ മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി നേടിയ മറ്റത്തൂര്‍ പഞ്ചായത്തിനുള്ള വിദ്യാലയ സൗഹൃദ സമിതിയുടെ ഉപഹാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബിക്ക് ചടങ്ങില്‍ സമ്മാനിച്ചു. പുത്തനോളി സ്വദേശി ഷിഹാബിന്റെ ചികില്‍സക്കായി നല്‍കുന്ന ധനസഹായം പഞ്ചായത്തംഗം ലിന്റോ പള്ളിപറമ്പന്‍ ഏറ്റുവാങ്ങി. പഞ്ചായത്തംഗം കെ.എസ്.സൂരജ്, പ്രധാനധ്യാപിക പി.എം.ശകുന്തള, മുന്‍ പ്രധാനധ്യാപകരായ ജോസ് മാത്യു, കെ.ജെ.ധുമിനി, പിടിഎ പ്രസിഡന്റ് പി.ബി.ജോഷി, ബാബു കൂനാമ്പുറത്ത്, സി.ജി.മുരളീധരന്‍, സി.എം.ശിവകുമാര്‍, സുരേഷ് തയ്യില്‍ എന്നിവര്‍ സംസാരിച്ചു

Leave a Comment

Your email address will not be published. Required fields are marked *