ഞായറാഴ്ച വൈകുന്നേരം അഞ്ചിന് അടിവാരം ദേവാലയാങ്കണത്തില്‍ മഹാതീര്‍ഥാടനത്തിന്റെ ഭാഗമായി നടക്കുന്ന പൊതുസമ്മേളനം ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്യും. വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ വില്‍സന്‍ ഈരത്തറ അധ്യക്ഷത വഹിക്കും. തുടര്‍ന്ന് ബിഷപ്പിന്റെ നേതൃത്വത്തില്‍ ആയിരക്കണക്കിന് വിശ്വാസികളുടെ അകമ്പടിയോടെ കുരിശുമുടിയിലേക്ക് പ്രാര്‍ഥനയാത്ര നടക്കും. രാത്രി ഏഴിന് കുരിശുമുടിയില്‍ നടക്കുന്ന തിരുക്കര്‍മങ്ങള്‍ക്ക് ബിഷപ്പ് മുഖ്യകാര്‍മികത്വം വഹിക്കും. തീര്‍ഥാടനത്തിനെത്തുന്ന വിശ്വാസികള്‍ക്കായി വിപുലമായ സൗകര്യങ്ങള്‍ അടിവാരത്തും കുരിശുമുടിയിലും ഏര്‍പ്പെടുത്തിയിട്ടുള്ളതായും ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ തീര്‍ഥാടനകേന്ദ്രം റെക്ടര്‍ ഫാ. അലക്‌സ് കല്ലേലി, കൈക്കാരന്‍ ആന്റണി കരിയാട്ടി, ജനറല്‍ കണ്‍വീനര്‍ തോമസ് കുറ്റിക്കാടന്‍, കേന്ദ്രസമിതി പ്രസിഡന്റ് ജോയ് കുയിലാടന്‍, പി.ആര്‍.ഒ ബിജു ചുള്ളി എന്നിവര്‍ പങ്കെടുത്തു.
എണ്‍പത്തിയഞ്ചാമത് കനകമല കുരിശുമുടി നോമ്പുകാല തീര്‍ഥാടനത്തിന്റെ ഭാഗമായുള്ള മഹാതീര്‍ഥാടനം ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ കൊടകരയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു
