പാലപ്പിള്ളി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.പി. പ്രേംഷമീര്‍ പരിപാടിയുടെ അധ്യക്ഷത വഹിച്ചു. വരന്തരപ്പിള്ളി പഞ്ചായത്ത് വൈസ്്് പ്രസിഡന്റ് ടി.ജി അശോകന്‍, നയന വനസംരക്ഷണ സമിതി സെക്രട്ടറി ദിലീപ് ടി. ഗോവിന്ദ്, നയന വനംരക്ഷണ സമിതി പ്രസിഡന്റ് എം.എന്‍ പുഷ്പന്‍, മലയോര കര്‍ഷക സംരക്ഷണ സമിതി പ്രസിഡന്റ് ഇ.എ. ഓമന എന്നിവര്‍ പ്രസംഗിച്ചു. റിട്ടയേര്‍ഡ് ഡിഎഫ്ഒ എ.ഒ. സണ്ണി, പി. നിയാസ്, സച്ചിന്‍ കൃഷ്ണ, സൂരജ് കുമാര്‍, എല്‍ദോസ് ജോര്‍ജ് എന്നിവര്‍ ക്ലാസ് നയിച്ചു. വനാതിര്‍ത്തിയിലെ കൃഷി രീതികള്‍, കാലാവസ്ഥ വ്യതിയാനവും വന പുന സ്ഥാപനവും, വന്യ ജീവി സംഘര്‍ഷത്തിന്റെ പിന്നാമ്പുറങ്ങള്‍, കേരളത്തിന് അനുയോജ്യമായ കാര്‍ഷിക വനവല്‍ക്കരണ രീതികള്‍, തോട്ടങ്ങള്‍ മിഥ്യകളും യാഥാര്‍ത്ഥ്യങ്ങളും എന്നീ വിഷയങ്ങളിലാണ് സെമിനാര്‍ സംഘടിപ്പിച്ചത്
അന്താരാഷ്ട്ര വനദിനാഘോഷത്തോടനുബന്ധിച്ച് വനം വകുപ്പിന്റെ നേതൃത്വത്തില്‍ വേലുപ്പാടത്ത്് വിവിധ വിഷയങ്ങളില്‍ സെമിനാര്‍ സംഘടിപ്പിച്ചു
