nctv news pudukkad

 ചെങ്ങാലൂര്‍ ചിറയങ്ങാട്ടുപാടത്ത് കറുത്ത നവര വിളവെടുത്തു. വലിയകുളത്തിനു വടക്ക് ചിറയങ്ങാട്ടുപാടത്ത് രണ്ടാം വിളയായാണ് കറുത്ത നവര കൃഷിയിറക്കിയത്.

chengalur chirayagatupadam

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിലുള്ള ചെങ്ങാലൂര്‍ കര്‍ഷക കൂട്ടായ്മയുടെ ഈ ചേറില്‍ നിന്നാണ് നമ്മുടെ ചോറ് നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കുന്നതിനുള്ള എന്ന ക്യാമ്പയിന്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് കൃഷിയിറക്കിയത്. ഒരുപ്പൂ നിലങ്ങളായി മാറിക്കഴിഞ്ഞിരിക്കുന്ന പ്രദേശങ്ങളെ ഇരുപ്പൂ മുപ്പൂ സാധ്യതകളിലേക്കും ഭക്ഷ്യവിള വൈവിധ്യങ്ങളിലേക്കും എത്തിക്കുന്നതിന്റെ ഭാഗമാണ് നവര നെല്‍കൃഷി. പാലക്കാട് കണ്ണാടിയില്‍ നിന്നാണ് വിത്ത് ശേഖരിച്ചത്. വിളവെടുപ്പിന്റെ ഉദ്ഘാടനം കൃഷി ഓഫീസര്‍ കവിത നിര്‍വഹിച്ചു. കര്‍ഷക കൂട്ടായ്മ ചെയര്‍മാന്‍ കെ.എസ.് സുരേന്ദ്രന്‍ അധ്യക്ഷനായി. പരിഷത്ത് മേഖലാ സെക്രട്ടറി ടി.എം. ശിഖാമണി, ചക്കി കുട്ടി വേലായുധന്‍, കെ.കെ. അനീഷ് കുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *