കുടിവെള്ള പദ്ധതി സ്ഥാപിക്കാനായി കണ്ടെത്തിയ റവന്യു പുറമ്പോക്ക് ഭൂമി പഞ്ചായത്ത് പ്രസിഡന്റ് കെ.എം.ബാബുരാജ് കയ്യേറിയെന്നാരോപിച്ച് എല്‍ഡിഎഫ് പുതുക്കാട് സെന്ററില്‍ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എം.വര്‍ഗീസ്. 224 കോടി ചെലവഴിച്ച് 5 പഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് കുടിവെള്ളം വിതരണം ചെയ്യാന്‍ ലക്ഷ്യമിട്ടുള്ള ജല്‍ജീവന്‍ പദ്ധതിയുടെ ജല ശുദ്ധീകരണശാലയും സംഭരണിയും നിര്‍മിക്കാന്‍ കണ്ടെത്തിയ സ്ഥലം ബാബുരാജിന്റെ കൈവശമുള്ളതാണ്. ഈ സ്ഥലം കയ്യേറ്റ ഭൂമിയാണെന്നും പദ്ധതിക്ക് കൈമാറണമെന്നും ആവശ്യപ്പെട്ട് ചാലക്കുടി തഹസില്‍ദാര്‍ ബാബുരാജിന് നോട്ടീസ് നല്‍കിയിരുന്നുവെന്നും എല്‍ഡിഎഫ് നേതാക്കള്‍ പറഞ്ഞു. ഇതിനെതിരെ ബാബുരാജ് ഹൈക്കോടതിയില്‍ നിന്നും സ്‌റ്റേ വാങ്ങിയത് പദ്ധതി അട്ടിമറിക്കാനെന്നും ഇവര്‍ ആരോപിച്ചു. പ്രതിഷേധ യോഗത്തില്‍ സുനന്ദ ശശി അധ്യക്ഷയായിരുന്നു. സിപിഎം ഏരിയ സെക്രട്ടറി പി.കെ.ശിവരാമന്‍, സിപിഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം കെ.എം.ചന്ദ്രന്‍, എം.എ.ഫ്രാന്‍സിസ്, പി.സി.കറപ്പന്‍, സരിത രാജേഷ്, സിപി.സജീവന്‍, എം.വി.ചന്ദ്രന്‍, പി.സി.സുബ്രന്‍ എന്നിവര്‍ പ്രസംഗിച്ചു
ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്ന പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റിന്റെ നിലപാട് തന്നെയാണോ കോണ്‍ഗ്രസ് ജില്ല നേതൃത്വത്തിന്റെയും എന്ന് അറിയാന്‍ ജനങ്ങള്‍ക്ക് താല്‍പര്യമുണ്ടെന്ന് സിപിഎം ജില്ല സെക്രട്ടറി എം.എം.വര്‍ഗീസ്
