കുറ്റിച്ചിറ കുണ്ടുകുഴിപ്പാടം സ്വദേശി പണ്ടാരപറമ്പില്‍ വീട്ടില്‍ 24 വയസുള്ള അമലിനെയാണ് കാപ്പ ചുമത്തി നാടുകടത്തിയത്. കൊരട്ടി, ചാലക്കുടി, ഇരിങ്ങാലക്കുട എന്നിവിടങ്ങളില്‍ മാലപൊട്ടിച്ചതിന് രജിസ്റ്റര്‍ ചെയ്തിട്ടുളള 7 ഓളം കേസുകളില്‍ പ്രതിയാണ്. തൃശൂര്‍ റേഞ്ച് ഡിഐജി അജിത ബീഗമാണ് ഇയാളെ ഒരുവര്‍ഷത്തേക്ക് നാടുകടത്തി ഉത്തരവ് പുറപ്പെടുവിച്ചത്. വെളളിക്കുളങ്ങര പൊലീസ് ഇന്‍സ്‌പെക്ടര്‍ സുജാതന്‍പിളള, സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ ഡേവിസ്, രാജേഷ് ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് നടപടികള്‍ പൂര്‍ത്തീകരിച്ചത്.
വെള്ളിക്കുളങ്ങര പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ റൗഡിയായ കുറ്റിച്ചിറ സ്വദേശിയെ കാപ്പചുമത്തി നാടുകടത്തി
