nctv news pudukkad

nctv news logo
nctv news logo

രണ്ട് ഇടുപ്പെല്ലുകളും തകരാറിലായ ചെങ്ങാലൂര്‍ സ്വദേശിയായ 16 വയസുകാരന്‍ ചികില്‍സക്കായി സഹായം തേടുന്നു

YADHU CHIKILSA SAHAYA NIDHI

ചെങ്ങാല്ലൂര്‍ തൃക്കാശ്ശേരി സിജി മകന്‍ യദു ഭരതാണ് ചികില്‍സക്കായി സഹായം തേടുന്നത്. കഴിഞ്ഞ പത്ത് വര്‍ഷമായി രണ്ട് ഇടുപ്പെല്ലുകളും തകരാറിലായ അവസ്ഥയിലായ യദു നിലവില്‍ പരസഹായമില്ലാതെ നടക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. അത്യാവശ്യമായി നടത്തേണ്ട ശസ്ത്രക്രിയയ്ക്ക് 8 ലക്ഷം രൂപ ചിലവ് വരും. സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്ന ഈ കുടുംബത്തിന് തുടര്‍ചികില്‍സ നടത്താനുള്ള തുക താങ്ങാന്‍ സാധിക്കുന്നില്ല. തുടര്‍ചികില്‍സക്കായി സുമനസുകളുടെ സഹായം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ, പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് എന്നിവര്‍ രക്ഷാധികാരികളായും വാര്‍ഡ് അംഗം പ്രീതി ബാലകൃഷ്ണന്‍ കണ്‍വീനറായും പി.സി. സുബ്രന്‍ ചെയര്‍മാനായും ചികിത്സാ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. സിജിയുടെ പേരില്‍ സൗത്ത്് ഇന്ത്യന്‍ ബാങ്കിന്റെ ചെങ്ങാലൂര്‍ ബ്രാഞ്ചില്‍ ഒരു അക്കൗണ്ട് രൂപീകരിച്ചിട്ടുണ്ട്.  അക്കൗണ്ട് നമ്പര്‍- 0490053000009979, ഐഎഫ്എസ്‌സി കോഡ് SIBL0000490, ഗൂഗിള്‍ പേ നമ്പര്‍ 8590164432.

Leave a Comment

Your email address will not be published. Required fields are marked *