ഗണപതിഹോമം, കലശപൂജ, അഭിഷേകം, കാവടിയാട്ടം, ശിവേലി, പഞ്ചാരിമേളം, കാഴ്ചശിവേലി, പഞ്ചവാദ്യം, പാണ്ടിമേളം, അരുണ്‍ പാലാഴിയുടെ തായമ്പക, വിളക്കെഴുന്നള്ളിപ്പ് എന്നിവയുണ്ടായി. ചടങ്ങുകള്‍ക്ക് തന്ത്രി ടി.എസ്. വിജയന്‍, മേല്‍ശാന്തി സുരാജ് എന്നിവര്‍ കാര്‍മികത്വം വഹിച്ചു. എഴുന്നള്ളിപ്പിന് പാറമേക്കാവ് അയ്യപ്പന്‍ ദേവന്റെ തിടമ്പേറ്റി. മേളത്തിന് കൊടകര ഉണ്ണിയും പഞ്ചവാദ്യത്തിന് കല്ലുവഴി ബാബുവും നേതൃത്വം നല്‍കി.
മുപ്ലിയം മുത്തുമല ബാലസുബ്രഹ്മണ്യക്ഷേത്രത്തിലെ പൂയം ആഘോഷിച്ചു
