ഭരത കാളിയൻ വീട്ടിൽ കൃഷ്ണൻകുട്ടിയുടെ മകൻ 36 വയസുള്ള രാജേഷാണ് മരിച്ചത്. ബുധനാഴ്ച രാത്രി 8.30നായിരുന്നു രാജേഷ് കുളിക്കാൻ പോയത്. ഏറെ വൈകിയും തിരിച്ചെത്താതെ വന്നതോടെ ബന്ധുക്കൾ അന്വേഷിച്ചെത്തുകയായിരുന്നു. സംശയത്തെ തുടർന്ന് നാട്ടുക്കാരും സുഹൃത്തുക്കളും ചേർന്ന് ചെക്ക് ഡാമിൽ തിരച്ചിൽ നടത്തിയാണ് രാജേഷിനെ രാത്രി 10 ഓടെ പുറത്തെടുത്തത്. ഉടനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സംസ്കാരം വ്യാഴാഴ്ച 4 ന് വീട്ടുവളപ്പിൽ ” കോമളവല്ലിയാണ് അമ്മ ‘ സഹോദരൻ: ഗിരീഷ്.
കല്ലൂർ ഭരത ചെക്ക്ഡാമിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു
