ശാസ്ത്രസാഹിത്യപരിഷത്തിന്റെ നേതൃത്വത്തിലുള്ള നെന്മണിക്കര കര്‍ഷകൂട്ടായ്മ നെന്മണിക്കരയില്‍ വിഷുവിനോടനുബന്ധിച്ച് നടത്തിയ കണിവെള്ളരി കൃഷിയിലെ ആദ്യ വിളവെടുപ്പ് നെന്മണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബൈജു നിര്‍വ്വഹിച്ചു. കര്‍ഷക കൂട്ടായ്മ കണ്‍വീനര്‍ ടി.എ. അജേഷ് അധ്യക്ഷനായി. തലോര്‍ സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം വരുണ സനോജ് മുഖ്യാതിഥിയായി.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മേഖല സെക്രട്ടറി ടി.എം. ശിഖാമണി, യൂണിറ്റ് പ്രസിഡന്റ് ടി.യു. രെജീഷ്, കെ.കെ. അനീഷ് കുമാര്‍, കര്‍ഷക കൂട്ടായ്മ അംഗങ്ങളായ സിനോജ് ചീരമ്പത്ത്, ജനീഷ് പ്രഫുല്ലന്‍, ടി. ശ്രീനാഥ് എന്നിവര്‍ സന്നിഹിതരായി.
ജലസേചനം ലഭ്യമായതും ജനവാസ മേഖലയില്‍ തരിശ്ശായി കിടക്കുന്നതുമായ തുണ്ടു ഭൂമികളെ കൃഷിയിടങ്ങളാക്കി മാറ്റുന്ന പ്രവര്‍ത്തനം തുടരുമെന്ന് കര്‍ഷക കൂട്ടായ്മ അറിയിച്ചു. ആദ്യ വിളവെടുപ്പില്‍ തന്നെ 100 കി.ഗ്രാം കണിവെള്ളരി ലഭിച്ചു.
വിഷുവിന് ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെ കണിവെള്ളരി നേരത്തെ തന്നെ തയ്യാര്‍. നെന്മണിക്കരയിലെ ഒരു കൂട്ടം കര്‍ഷരുടെ നേതൃത്വത്തിലാണ് സ്വന്തം നാട്ടില്‍ തന്നെ കണിവെള്ളരി വിളയിച്ചിരിക്കുന്നത്
