പാലിയേക്കരയില്‍ പാടത്ത് തീ പടര്‍ന്നു. ഏക്കര്‍ കണക്കിന് വരുന്ന പാടത്തെ പുല്ലിനാണ് തീ പിടിച്ചത്
ബുധനാഴ്ച ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെയാണ് സംഭവം. ഉപയോഗശൂന്യമായ പാടത്ത് തീപടര്‍ന്നതോടെ ദേശീയപാതയിലേക്ക് വ്യാപകമായി പുക ഉയര്‍ന്നു. ചില സമയങ്ങളില്‍ വാഹനങ്ങള്‍ക്ക് കടന്നുപോകാനും ബുദ്ധിമുട്ടനുഭവിച്ചു. പുതുക്കാട് നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയെങ്കിലും പാടത്തേക്ക് വാഹനം ഇറക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. കാറ്റിന്റെ ശക്തിയില്‍ തീ കൂടുതല്‍ പ്രദേശത്തേക്ക് വ്യാപിച്ചു. പാലിയേക്കര പാടത്തുനിന്ന് പുലക്കാട്ടുകര പാടത്തേക്കും തീ പടര്‍ന്നു. മൂന്നു മണിക്കൂറോളം നേരത്തെ പരിശ്രത്തിനൊടുവിലാണ് തീ അണയ്ക്കാനായത്.