ഭക്ഷ്യോത്പാദന രംഗത്ത് സ്വയംപര്യാപ്തതയുടെ വിപ്ലവം സൃഷ്ടിച്ച പൊലിമ പുതുക്കാട് പദ്ധതിയുടെ രണ്ടാം ഘട്ടവും വിജയകരമായി പൂര്‍ത്തീകരിച്ചു
പദ്ധതിയില്‍ പങ്കാളികളായി വിജയിച്ചവര്‍ക്കുള്ള പുരസ്‌കാര വിതരണവും മൂന്നാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. പുതുക്കാട് മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലെ 2411 അയല്‍ക്കൂട്ടങ്ങളില്‍ അംഗങ്ങളായ 40,000 കുടുംബശ്രീ വനിതകളുടെ സംയുക്ത പ്രവര്‍ത്തനമാണ് പൊലിമ പുതുക്കാട്. 29 ഹെക്ടര്‍ സ്ഥലത്ത് ഇത്തവണ പൊലിമ കൂട്ടായ്മ വിളയിച്ചത് 120 ടണ്‍ പച്ചക്കറിയാണ്. ഇവരില്‍ നിന്നും മികവുപുലര്‍ത്തിയ ഓരോ പഞ്ചായത്തിലെയും ആദ്യത്തെ മൂന്നു സ്ഥാനീയര്‍ക്കാണ് പുരസ്‌കാരങ്ങള്‍ നല്‍കിയത്. മറ്റത്തൂര്‍ പഞ്ചായത്തില്‍ നിന്നും ഒന്നാം സ്ഥാനം നേടിയ നന്മയാണ് ഏറ്റവും കൂടുതല്‍ …